Hema Committee Report: ശക്തരോടൊപ്പം ചേർന്ന് നിന്ന് ദുർബലരെ സമ്മർദത്തിലാക്കാനല്ല ‘അമ്മ’ സംഘടന; സംവിധായകൻ കതകിൽ മുട്ടിയെന്ന ആരോപണവുമായി നടി

Hema Committee Report: സംവിധായകൻ കതകിൽ മുട്ടിയതും പ്രതിഫലം പോലും തരാതെ വഞ്ചിച്ചതും കാട്ടി പരാതി നൽകിയിട്ടും അമ്മ നേതൃത്വം ഇടപെടാതിരുന്നതിനെക്കുറിച്ചുമുള്ള ദുരനുഭവങ്ങൾ വിവരിച്ചുള്ള നടിയുടെ ഇ-മെയിൽ പുറത്ത്. 2006- ൽ ഒരു സംവിധായകൻ നിരന്തരം കതകിൽ മുട്ടിയപ്പോൾ മറ്റൊരു മുറിയിലേക്ക് താമസം മാറിയാണ് രക്ഷപ്പെട്ടതെന്നാണ് ഇ-മെയിൽ സന്ദേശത്തിൽ നടി ആരോപിക്കുന്നത്. 2018-ൽ സംവിധായകനിൽ നിന്നുണ്ടായ മോശം അനുഭവവും ചൂണ്ടികാണിച്ച് അമ്മയ്ക്ക് പരാതി നൽകിയിട്ടും നടപടിയുയില്ലെന്നും അമ്മ അംഗമായ തനിക്ക് നിതീ നിഷേധിക്കപ്പെട്ടുവെന്നും ഇമെയിലിൽ പറയുന്നു.

Hema Committee Report: ശക്തരോടൊപ്പം ചേർന്ന് നിന്ന് ദുർബലരെ സമ്മർദത്തിലാക്കാനല്ല അമ്മ സംഘടന; സംവിധായകൻ കതകിൽ മുട്ടിയെന്ന ആരോപണവുമായി നടി

അമ്മയുടെ ലോഗോയും കതക്കിൽ തട്ടുന്ന ചിത്രവും( Representational Image)

Updated On: 

26 Aug 2024 09:19 AM

കൊച്ചി: സംവിധായകൻ കതകിൽ മുട്ടിയതും പ്രതിഫലം പോലും തരാതെ വഞ്ചിച്ചതും കാട്ടി പരാതി നൽകിയിട്ടും അമ്മ നേതൃത്വം ഇടപെടാത്തതിരുന്ന ദുരനുഭവം വിവരിച്ചുള്ള അമ്മ അംഗമായ നടിയുടെ ഇമെയിൽ പുറത്ത്. 2006-ൽ ഒരു സംവിധായകൻ നിരന്തരം കതകിൽ മുട്ടിയപ്പോൾ മറ്റൊരു മുറിയിലേക്ക് താമസം മാറിയാണ് രക്ഷപ്പെട്ടത്. മറ്റു സിനിമകളിൽ പ്രതിഫലം നൽകാതിരുന്നതും വഞ്ചിച്ചതും കൂട്ടിക്കാട്ടി 2018-ൽ നൽകിയ പരാതിയോട് അമ്മ പ്രതികരിച്ചില്ലെന്നും നടി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുതിയ മെയിൽ അയച്ചിട്ടും നടിയ്ക്ക് നേതൃത്വത്തിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല.

ശ്രദ്ധേയമായ പല മലയാള ചിത്രങ്ങളുടെയും ഭാഗമായ രാജ്യത്തിന് പുറത്ത് താമസിക്കുന്ന നടിയാണ് അമ്മയ്ക്കുള്ളിലെ നീതിയില്ലായ്മയെ തുറന്ന് കാണിച്ചിരിക്കുന്നത്. 2006-ലാണ് സംവിധായകൻ കതകിൽ മുട്ടിയത്. ഈ പ്രവൃത്തി 4 ദിവസത്തോളം തുടർന്നു. പേടിച്ച് റൂം മാറേണ്ടി വന്നു. പിന്നാലെ സിനിമയിലെ തന്റെ ഡയലോഗുകളും സീനുകളും സംവിധായകൻ വെട്ടിക്കുറച്ചു. അന്ന് പരാതി പറയാൻ അമ്മയ്ക്ക് സംവിധാനമില്ലായിരുന്നു. പല പ്രൊഡക്ഷൻ കൺട്രോളർമാരും സിനിമയിലേക്ക് വിളിക്കുമ്പോൾ ചോദിക്കുന്നത് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്നാണ്. ഇടയ്ക്ക് സിനിമയിൽ നിന്ന് പ്രതിഫലം ലഭിക്കാത്ത വിഷയം ഉന്നയിച്ചപ്പോൾ അമ്മ സെക്രട്ടറി പറഞ്ഞത് വിഷയമാക്കേണ്ടെന്നും കരിയറിനെ ബാധിക്കുമെന്നുമായിരുന്നു. ഇപ്പോഴും പല സിനിമകളുടെയും പ്രതിഫലം തനിക്ക് ലഭിക്കാനനുണ്ടെന്നും നടി വ്യക്തമാക്കി.

പ്രശ്‌നങ്ങൾ ഒതുക്കി തീർക്കാനാണ് ശ്രമിക്കുന്നത്. നീതി ലഭിക്കില്ല. 2018-ൽ അയച്ച ഇമെയിലിന് പുറമെ ഈ ഓഗസ്റ്റ് 20-ന് നടി വീണ്ടും അമ്മ നേതൃത്വത്തിന് മെയിൽ അയച്ചിരുന്നു. അമ്മയുടെ ജനറൽ ബോഡിക്കും പ്രസിഡന്റിനുമാണ് പുതിയ മെയിൽ അയച്ചത്. ശക്തരോടൊപ്പം നിന്ന് ദുർബലരെ സമ്മർദ്ദത്തിലാക്കാനല്ല അമ്മ സംഘടനയെന്നും മെയിലിൽ തുറന്നടിച്ചിട്ടുണ്ട്. വിശ്വസ്തതോടെ അശ്വസ്തയായ അംഗം എന്ന് പറഞ്ഞാണ് മെയിൽ അവസാനിപ്പിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കാൻ സമയം എടുത്തത് അമ്മയ്ക്ക് വലിയ ക്ഷീണം വരുത്തിയിട്ടുണ്ട്. റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ സംഘടനയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിന് മേൽ ലൈംഗികാരോപണം ഉന്നയിച്ച് നടി രംഗത്തെത്തിയത്. പിന്നാലെ സിദ്ദിഖ് ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞു. അഭിനേതാക്കളും സംഘടനയും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും പുറത്തുവന്നിരുന്നു. ഈ ഘട്ടത്തിലാണ് നാളെ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. സിദ്ദിഖിനെതിരായ ആരോപണം ഉൾപ്പെടെ യോഗത്തിൽ ചർച്ചചെയ്യും.

സിനിമ മേഖലയിൽ സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാനുള്ള പ്രത്യേക സംഘത്തിന്റെ യോഗം നാളെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചേരും. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തങ്ങൾക്കുണ്ടായ ദുരനുഭവം പൊതുസമൂഹത്തിന് മുന്നിൽ തുറന്നുപറഞ്ഞവരുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്ന കാര്യവും അന്വേഷണ സംഘം ചർച്ച ചെയ്യും. മൊഴി നൽകുന്നവർ പരാതി നൽകിയാൽ പൊലീസ് പരാതിയിന്മേൽ കേസെടുക്കും.

Related Stories
Boby Chemmanur : ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം റദ്ദാക്കും? 12 മണിക്കുള്ളിൽ വിശദീകരണം വേണമെന്ന് ഹൈക്കോടതി
Uma Thomas Health Update: ‘മിനിസ്റ്ററേ..ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്’; മന്ത്രി ബിന്ദുവിനോട് വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ്
Ration Mustering : സംസ്ഥാനത്തില്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനായില്ലേ? എങ്കില്‍ ‘നോ സീന്‍’; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി
Man Found Alive Before Morgue: മരിച്ചെന്നു കരുതി ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കൈ അനക്കി; പവിത്രന് ഇത് രണ്ടാം ജന്മം
Neyyattinkara Samadhi Case : കല്ലറ പൊളിക്കാതിരിക്കാന്‍ ഗോപന്‍സ്വാമിയുടെ കുടുംബം കോടതിയിലേക്ക്, അടിമുടി ദുരൂഹത; കുഴഞ്ഞുമറിഞ്ഞ് സമാധിക്കേസ്‌
Boby Chemmanur : ബോബി ചെമ്മണ്ണൂര്‍ ഇന്ന് പുറത്തിറങ്ങുമോ? ജയിലിലെ ‘ബോചെ ഷോ’ കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന്‍; കേസിന്റെ നാള്‍വഴികളിലൂടെ
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?