Malavika G Nair : കുഞ്ഞുണ്ടായി 17-ാംദിവസം പരീക്ഷ എഴുതി; അവസാന ശ്രമത്തിൽ സിവിൽ സർവ്വീസ് 45-ാം റാങ്ക്
Civil Service Cracking Tips: ഗോവ ബിറ്റ്സ് പിലാനിയിൽ നിന്നും കെമിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം പൂർത്തിയാക്കിയാണ് മാളവിക സിവിൽ സർവ്വീസ് പഠനത്തിലേക്ക് എത്തുന്നത്. ചെറുപ്പത്തിലെ ചെറിയ താത്പര്യമുണ്ടായിരുന്നെങ്കിലും ബിരുദ പഠനത്തിന് ശേഷം ഇത് ശക്തമായി

ആറാമത്തെയും അവസാനത്തെയും ശ്രമത്തിലാണ് ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷ്ണർ മാളവിക ജി നായർക്ക് ഐഎഎസ് എന്ന സ്വപ്നത്തിലേക്ക് എത്താനായത്. റാങ്ക് പട്ടികയിൽ എത്തുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ റാങ്ക് 100-ൽ താഴെ എത്തുമോ എന്നത് ഉറപ്പില്ലായിരുന്നു. അത്ര എളുപ്പമല്ലാത്ത ലോകത്തിലെ തന്നെ ശ്രമകരമായ പരീക്ഷകളൊന്നിന് തയ്യാറെടുക്കുമ്പോൾ ആത്മവിശ്വാസം മുൻപ് എഴുതിയ പരീക്ഷകൾ തന്നെയായിരുന്നു മാളവികയുടെ സപ്പോർട്ട്. ഒപ്പം ഭർത്താവ് ഡോ.എം നന്ദഗോപൻ ഐപിഎസ് കൂടി ഉണ്ടായിരുന്നതോടെ കാര്യങ്ങൾ എളുപ്പമായി. മലപ്പുറം മഞ്ചേരി പോലീ സ്റ്റേഷനിൽ ട്രെയിനിംഗിൻ്റെ ഭാഗമായി ജോലി ചെയ്യുകയാണ് നന്ദഗോപൻ. സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ നൂറിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള അഞ്ച് വനിതകളിൽ ഒരാളാണിന്ന് മാളവിക. 45ാമത് റാങ്കാണ് മാളവിക നേടിയത്.
ഗോവ ബിറ്റ്സ് പിലാനിയിൽ നിന്നും കെമിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം പൂർത്തിയാക്കിയാണ് മാളവിക സിവിൽ സർവ്വീസ് പഠനത്തിലേക്ക് എത്തുന്നത്. ചെറുപ്പത്തിലെ ചെറിയ താത്പര്യമുണ്ടായിരുന്നെങ്കിലും ബിരുദ പഠനത്തിന് ശേഷം ഇത് ശക്തമായി. ആദ്യ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും 2019-ൽ 118-ാം റാങ്കോടെ ലിസ്റ്റിൽ ഇടം നേടി. അങ്ങനെ ഇന്ത്യൻ റവന്യൂ സർവ്വിസ് തിരഞ്ഞെടുത്തു. നിലവിൽ ആദായ നികുതി വിഭാഗത്തിൽ ഡെപ്യൂട്ടി കമ്മീഷ്ണർ.
എന്തായാലും വീണ്ടും ശ്രമിക്കാൻ തന്നെ തീരുമാനിച്ചു. 2022-ൽ ഭർത്താവ് നന്ദഗോപനുമായി ഒരുമിച്ച് പരീക്ഷക്ക് തയ്യാറെടുത്തു അത് വിജയം കണ്ടു. എന്നാൽ റാങ്ക് 200-നാ താഴെ മാത്രമായിരുന്നു. ആറാമത്തെ ശ്രമത്തിൽ ഒപ്പം മകൻ ആദിശേഷും ഉണ്ടായിരുന്നു. കുഞ്ഞുണ്ടായി 17-ാം ദിവസം മെയിൻ പരീക്ഷ എഴുതി. മാതാപിതാക്കളും ഭർത്താവും എല്ലാവരും പൂർണ പിന്തുണ നൽകി.
ഫോൺ വഴി മോക് ടെക്സ്റ്റ്
എല്ലാവരെയും പോലെ മെയിൻ പരീക്ഷക്കായിരുന്നു മാളവികയും ആദ്യം മുതൽ തയ്യാറെടുത്തത്. ഇടയിൽ പ്രാഥമിക പരീക്ഷയും നടന്നു. എന്നാൽ മെയിൻ പരീക്ഷ കഴിഞ്ഞ് വെറും രണ്ടാഴ്ട മാത്രമായിരുന്നു അഭിമുഖത്തിന്. തയ്യാറെടുപ്പുകൾക്കിടിയിൽ ഹൈദരാബാദിൽ പരിശീലനത്തിലായിരുന്ന ഭർത്താവ് രാത്രിയിൽ ഫോണിൽ വിളിച്ച് മോക് ടെസ്റ്റുകൾ നടത്തി. ഇത് സഹായകരമായെന്ന് മാളവിക മാധ്യമങ്ങളോട് പറയുന്നു. തിരുവല്ലയിലും, കാഞ്ഞിരപ്പള്ളിയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കിയ മാളവിക, ഗോവയിൽ നിന്നാണ് ബിരുദം നേടുന്നത്.