Panchayat Secretary: ഡ്യൂട്ടിക്കിടെ അഭ്യാസം; മദ്യപിച്ച് റോഡില്‍ കിടന്ന് പഞ്ചായത്ത് സെക്രട്ടറി
Panchayat Secretary Drunk and Lying on the Road: റോഡില്‍ കിടന്ന ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചു. ശേഷം നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. സെക്രട്ടറിക്കെതിരെ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു. പൊതുസ്ഥലത്ത് മദ്യപിക്കുകയും ആളുകള്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്തതിലാണ് കേസ്.

മലപ്പുറം: ഡ്യൂട്ടിക്കിടെ മദ്യപിച്ച് ലക്കുക്കെട്ട് റോഡില്‍ കിടന്ന് പഞ്ചായത്ത് സെക്രട്ടറി. മലപ്പുറം വെട്ടത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി ഷാജിമോന്‍ കെപിയാണ് റോഡരികില്‍ കിടന്നത്. പെരിന്തല്‍മണ്ണയില്‍ വെച്ചായിരുന്നു സംഭവം.
റോഡില്‍ കിടന്ന ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചു. ശേഷം നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. സെക്രട്ടറിക്കെതിരെ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു. പൊതുസ്ഥലത്ത് മദ്യപിക്കുകയും ആളുകള്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്തതിലാണ് കേസ്. ഡ്യൂട്ടിക്കിടെ ഉണ്ടായ സംഭവമായതിനാല്‍ തന്നെ ഷാജിക്കെതിരെ വകുപ്പുതല അന്വേഷണമുണ്ടായേക്കാം.
ഇന്‍ഷുറന്‍സ് തുകയ്ക്കായി വ്യാജ വഹനാപകടം; എസ്‌ഐക്കിതിരെ കേസ്
തിരുവനന്തപുരം: ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി വ്യാജരേഖ നിര്‍മിച്ച എസ്‌ഐക്കെതിരെ കേസ്. പോത്തന്‍കോട് സ്വദേശിയായ ഷായ്‌ക്കെതിരെയാണ് കേസെടുത്തത്. വട്ടപ്പാറ സ്റ്റേഷനിലെ എഎസ്‌ഐ ആയിരിക്കുമ്പോള്‍ 2019ലാണ് കേസിനാസ്പദമായ സംഭവം.




അപകടം നടന്നതായി ചൂണ്ടിക്കാട്ടി ഇയാള്‍ വ്യാജ കേസ് രജിസ്റ്റര്‍ ചെയ്യുകയും സ്റ്റേഷന്‍ ഓഫീസറുടെ വ്യാജ ഒപ്പിട്ട് കോടതിയില്‍ സമര്‍പ്പിക്കുകയുമായിരുന്നു. പിന്നീട് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അപകടം വ്യാജമാണെന്ന് കണ്ടെത്തിയത്.
ഇതിന് പിന്നാലെ ഇന്‍ഷുറന്‍സ് കമ്പനി റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വട്ടപ്പാറ പോലീസ് ഷായ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. നിലവില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലാ ഭാരവാഹിയാണ് ഷായെന്നാണ് വിവരം.