Nipah Virus: മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Nipah Virus Case: നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന ആൾക്കാണ് ഇപ്പോൾ രോ​ഗലക്ഷണം കണ്ടെത്തിയിരിക്കുന്നത്. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ ഇന്ന് രാവിലെയോടെയാണ് മരിച്ചത്.

Nipah Virus: മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Nipah Virus Case.

Updated On: 

22 Jul 2024 14:11 PM

കോഴിക്കോട്: മലപ്പുറത്ത് (Malappuram) ഒരാൾക്ക് കൂടി നിപ ലക്ഷണം (Nipah Symptoms) കണ്ടെത്തി. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന 68കാരനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന ആൾക്കാണ് ഇപ്പോൾ രോ​ഗലക്ഷണം കണ്ടെത്തിയിരിക്കുന്നത്. നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് വിദ​ഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുന്നത്.

അതിനിടെ നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. കഴിഞ്ഞ 15-ാം തീയതി മുതൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയ കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപ സംശയമുണ്ടാകുകയും ശ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തത്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ALSO READ: സംസ്ഥാനത്ത് നിപ മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി 14 കാരൻ മരിച്ചു

ഇന്ന് രാവിലെ 10.50 ഓടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടാകുകയും രക്തസമ്മർദ്ദം താഴുകയുമായിരുന്നു. . ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടായി. തുടർന്നാണ് മരണം സംഭവിച്ചത്. നിപ ബാധിച്ച കുട്ടിക്കായി ഇന്ന് ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്താനിരിക്കെയാണ് മരണം. മോണോക്ലോണൽ ആന്റിബോഡിയാണ് ഇന്നെത്താനിരുന്നത്.

പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ നിന്ന് കൂട്ടുകാർക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോൾ കഴിച്ച അമ്പഴങ്ങയിൽ നിന്ന് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനത്തിൽ പറയുന്നത്. 15 മുതൽ രോഗലക്ഷണങ്ങൾ കണ്ട കുട്ടിക്ക് 20 നാണ് നിപ രോ​ഗം സ്ഥിരീകരിച്ചത്. കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഒരാൾക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഉൾപ്പെടെ സമ്പർക്ക പട്ടികയിലുള്ളവരെല്ലാം നിലവിൽ നിരീക്ഷണത്തിലാണ്. കുട്ടി നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും നിരീക്ഷണത്തിൽ കഴിയുകയാണ്.

14 കാരന്റെ 246 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. അവരിൽ 63 പേർ ഹൈറിസ്കിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഹൈറിസ്ക് പട്ടികയിലസുള്ള, ​രോ​ഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളാണ് ആദ്യം പരിശോധനക്ക് അയക്കുക. പൂനെയിൽ നിന്നും മൊബൈൽ ലാബ് കൂടി സംസ്ഥാനത്ത് എത്തും. പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകൾ കയറി സർവ്വേ നടത്തുമെന്നും ആരോ​ഗ്യ വകുപ്പ് അറിയിച്ചു.

 

 

 

 

 

ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് ചേർത്ത് കുടിക്കൂ
സെയ്ഫ് അലി ഖാൻ മാത്രമല്ല ഈ സെലിബ്രേറ്റികളുടെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്
ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ
മൂക്കില്‍ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം