Malappuram Man Missing : ‘കാശ് കൊടുത്തില്ലെങ്കിൽ സീനാണ്’ എന്ന് വിഷ്ണുജിത്ത് പറഞ്ഞതായി സുഹൃത്ത്; യുവാവ് കോയമ്പത്തൂരിലെന്ന് സൂചന

Malappuram Man Missing Vishnujith Is In Coimbatore : മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കോയമ്പത്തൂരിലെന്ന് റിപ്പോർട്ടുകൾ. യുവാവ് പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഈ മാസം നാല് മുതലാണ് വിഷ്ണുജിത്തിനെ കാണാതായത്.

Malappuram Man Missing : കാശ് കൊടുത്തില്ലെങ്കിൽ സീനാണ് എന്ന് വിഷ്ണുജിത്ത് പറഞ്ഞതായി സുഹൃത്ത്; യുവാവ് കോയമ്പത്തൂരിലെന്ന് സൂചന

വിഷ്ണുജിത്ത് കോയമ്പത്തൂർ (Image Courtesy - Social Media)

Published: 

09 Sep 2024 10:41 AM

മലപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്ത് കോയമ്പത്തൂരിലെന്ന് സൂചന. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിഷ്ണുജിത്ത് എത്തിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവിടെനിന്ന് ഇയാൾ കോയമ്പത്തൂരിലേക്ക് പോയെന്നാണ് വിവരം. സെപ്തംബർ 9ന് വിവാഹം നടക്കേണ്ടിയിരുന്ന വിഷ്ണുജിത്തിനെ ഈമാസം നാല് മുതലാണ് കാണാതായത്.

വിഷ്ണുജിത്തിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു എന്നാണ് സുഹൃത്തുക്കൾ പോലീസിന് നൽകിയ മൊഴി. കാണാതാകുന്നതിന് മുൻപ് തന്നെ വിളിച്ച വിഷ്ണുജിത്ത്, കുറച്ചാളുകൾക്ക് പണം നൽകാനുണ്ടെന്നും കൊടുത്തില്ലെങ്കിൽ സീനാണ് എന്നും പറഞ്ഞതായി ഒരു സുഹൃത്ത് മൊഴിനൽകി എന്ന് റിപ്പോർട്ടുകളുണ്ട്.

മലപ്പുറം പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്ത് (30) ആണ് അഞ്ച് ദിവസമായി കാണാമറയത്തുള്ളത്. വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാനായി പോയ യുവാവ് പിന്നീട് തിരികെവന്നിട്ടില്ല. വീട്ടുകാർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടംഗ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു.

Also Read : Malappuram Man Missing : ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന വിഷ്ണുജിത്ത് എവിടെ?; യുവാവിനെ കാണാതായിട്ട് നാല് ദിവസം

ഈ മാസം നാലാം തീയതിയാണ് വിഷ്ണുജിത്ത് പാലക്കാട്ടുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് പോയത്. പിറ്റേന്ന് രാവിലെ പണവുമായി എത്തുമെന്നായിരുന്നു യുവാവ് വീട്ടുകാരോട് പറഞ്ഞത്. പിന്നാലെ, ഒരു ലക്ഷം രൂപ വിഷ്ണുവിന് നൽകിയെന്നും പണവുമായി വിഷ്ണു കഞ്ചിക്കോട്ട് നിന്ന് പാലക്കാട് ടൗണിലേക്ക് പോയി എന്നും സുഹൃത്ത് അറിയിച്ചു. അന്ന് രാത്രി എട്ട് മണിയോടെ വിഷ്ണു വിളിച്ചു. പാലക്കാട് നിന്ന് പുറപ്പെടുന്നേയുള്ളൂ എന്നും പിതാവിൻ്റെ സഹോദരൻ്റെ വീട്ടിൽ രാത്രി കഴിഞ്ഞ്, പിറ്റേന്ന് രാവിലെ വീട്ടിലെത്തുമെന്നും പറഞ്ഞു. എന്നാൽ, പിറ്റേന്ന് രാവിലെയും മകനെ കാണാതായതോടെ വിഷ്ണുവിൻ്റെ അമ്മ ഭർത്താവിൻ്റെ സഹോദരനുമായി ഫോണിൽ ബന്ധപ്പെട്ടു. വിഷ്ണു അവിടെ ചെന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. തുടർന്നാണ് കുടുംബം പോലീസിനെ ബന്ധപ്പെട്ടത്.

വിഷ്ണുവിനെ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പാലക്കാട് പുതുശ്ശേരിയായിരുന്നു വിഷ്ണുവിൻ്റെ അവസാനത്തെ ടവർ ലൊക്കേഷൻ. ഇതറിഞ്ഞ സഹോദരിയും ഭർത്താവും പുതുശ്ശേരിയിലെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. പുതുശ്ശേരിയിൽ എത്തിയതിന് ശേഷം ഇയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്യുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്.

രാവിലെ തൻ്റെയടുത്ത് പണം ചോദിക്കാനെത്തിയപ്പോൾ വിഷ്ണുജിത്ത് സന്തോഷത്തിലായിരുന്നു എന്ന് സുഹൃത്ത് ശരത് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പണത്തിന് ബുദ്ധിമുട്ടുണ്ട് എന്നതല്ലാതെ മറ്റ് പ്രശ്നങ്ങൾ ഉള്ളതായൊന്നും വിഷ്ണുജിത്ത് പറഞ്ഞില്ല. പണം വാങ്ങി മൂന്ന് മണിക്ക് തിരികെ പോകുമ്പോഴും വിഷ്ണു സന്തോഷത്തിലായിരുന്നു. അവന് ശത്രുക്കളൊന്നുമില്ല. സുഹൃത്തിനെ ബസ്സ് കയറ്റിവിട്ടിട്ട് താൻ തിരികെ വന്നു എന്നും ശരത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത് വർഷങ്ങളായി ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ വിവാഹമാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്.

Related Stories
Forest Act Amendment: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Neyyattinkara Samadhi Case: സമാധിയാകുമെന്ന് ചെറുപ്പത്തിലെ പറഞ്ഞിരുന്നു, കണ്ടിട്ട് നാല് വർഷം , പറഞ്ഞത് ഫോണിൽ എടുത്ത് വെക്കണമായിരുന്നു ; ഗോപൻ സ്വാമിയുടെ സഹോദരി
Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍