Auto Driver Murder Case: മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം; മൂന്ന് പ്രതികള്‍ റിമാന്‍ഡില്‍
Malappuram Kodur autorickshaw driver murder case: സ്റ്റോപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റിയെന്ന് ആരോപിച്ച് വടക്കേമണ്ണയില്‍ വച്ചാല്‍ അബ്ദുല്‍ ലത്തീഫിനെ മര്‍ദ്ദിച്ചത്. ചികിത്സ തേടി മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയ അബ്ദുല്‍ ലത്തീഫ് അവിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പ്രതീകാത്മക ചിത്രം
മലപ്പുറം: കോഡൂരില്‍ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്വകാര്യബസ് ജീവനക്കാരായ പഴമള്ളൂർ മുണ്ടക്കോട് വരിക്കോടൻ വീട്ടിൽ മുഹമ്മദ് നിഷാദ് (28), ഇരുമ്പുഴി വടക്കുമുറി തോട്ടത്തിൽ സുജീഷ് (36), ആനക്കയം പുള്ളിലങ്ങാടി കോന്തേരി വീട്ടിൽ സിജു (37) എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ക്കെതിരെ പൊലീസ് നരഹത്യ കുറ്റം ചുമത്തിയിരുന്നു. വഴിയിൽനിന്നു യാത്രക്കാരെ കയറ്റിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ അബ്ദുൽ ലത്തീഫ് (49) മരിച്ച സംഭവത്തിലാണ് പ്രതികളെ മലപ്പുറം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ബസ് സ്റ്റോപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റിയെന്ന് ആരോപിച്ച് വടക്കേമണ്ണയില്‍ വച്ചാല്‍ ഇവര്‍ അബ്ദുല്‍ ലത്തീഫിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ചികിത്സ തേടി മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയ അബ്ദുല്‍ ലത്തീഫ് അവിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മര്‍ദ്ദനത്തിന് പിന്നാലെയുണ്ടായ മാനസിക സംഘര്‍ഷം ഇതിന് കാരണമായെന്നുമാണ് റിപ്പോര്‍ട്ട്.
തിരൂര്‍– മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ ജീവനക്കാരാണ് അബ്ദുല്‍ ലത്തീഫിനെ മര്‍ദ്ദിച്ചത്. ബസ് കുറുകെയിട്ട് ലത്തീഫിനെ ഓട്ടോയില്‍ നിന്ന് പിടിച്ചിറക്കുകയായിരുന്നു. ലത്തീഫ് ബസ് സ്റ്റോപ്പില്‍ നിന്ന് യാത്രക്കാരെ ഓട്ടോയിലേക്ക് കയറ്റുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം.
വെള്ളിയാഴ്ച രാവിലെ 9.30-ന് രണ്ട് സ്ത്രീകള്‍ കൈ കാണിച്ച് അബ്ദുല്‍ ലത്തീഫിന്റെ ഓട്ടോയില്‍ കയറിയതാണ് ബസ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. നാട്ടുകാര്‍ ഇടപെട്ടപ്പോഴാണ് ഇവര്‍ മര്‍ദ്ദനം അവസാനിപ്പിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.