5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malappuram Accident: മലപ്പുറത്ത് കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്ക്

Malappuram Edappal Accident: ഇരു വാഹനങ്ങളിലും ഏകദേശം 50 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇതിൽ മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ പിരക്കേറ്റ് ആരുടെയും നില ഗുരുതരമല്ല. പ്രദേശവാസികളാണ് സംഭവ സ്ഥലത്ത് ആദ്യം എത്തി രക്ഷാപ്രവർത്തനം നടത്തിയത്.

Malappuram Accident: മലപ്പുറത്ത് കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്ക്
അപകടത്തിൽ തകർന്ന കെഎസ്ആർടിസി ബസ് . Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 21 Jan 2025 08:31 AM

മലപ്പുറം: മലപ്പുറത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. എടപ്പാളിന് അടുത്ത് മാണൂരിലാണ് സംഭവം. കെഎസ്ആർടിസി ബസ്സും എതിർ ദിശയിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായിരിക്കുന്നത്. ഇന്ന് പുലർച്ചെ 2.50-ന് ആയിരുന്നു അപകടം.

ഇരു വാഹനങ്ങളിലും ഏകദേശം 50 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇതിൽ മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ പിരക്കേറ്റ് ആരുടെയും നില ഗുരുതരമല്ല. പ്രദേശവാസികളാണ് സംഭവ സ്ഥലത്ത് ആദ്യം എത്തി രക്ഷാപ്രവർത്തനം നടത്തിയത്. അമിതവേ​ഗതയാണോ അതോ മറ്റെന്തെങ്കിലുമാണോ അപകട കാരണം എന്ന കാര്യത്തിൽ വ്യക്തതയില്ല.

അപകടത്തിൽ ബസുകളുടെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. അപകടത്തിന്റെ കാരണം പരിശോധിച്ച് വരികയാണ്. പരിക്കേറ്റവരെ എടപ്പാളിലേയും ചങ്ങരുകുളത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്.

Updating….