Malappuram Auto Driver Death: ബസ് സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയത് ചോദ്യം ചെയ്ത് മർദ്ദനം; മലപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
Malappuram Auto Driver Death By Bus Emplyees Attack: തിരൂർ-മഞ്ചേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ലത്തീഫിനെ ചോദ്യം ചെയ്തത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസ് എത്തുന്നതിന് മുമ്പ് യാത്രക്കാരെ കയറ്റിയതാണ് മർദ്ദനത്തിന് പ്രകോപിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ബസ് ജീവനക്കാരായ മൂന്ന് പേരെ പോലീസ് കസ്റ്റഡയിലെടുത്തു.

മലപ്പുറം: ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മലപ്പുറം കോഡൂരിലാണ് സംഭവം. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മർദ്ദനത്തിന് പിന്നാലെ മരിച്ചത്. ഹൃദയ സ്തംഭനമാണെന്നാണ് സംശയിക്കുന്നത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയത് ചോദ്യം ചെയ്താണ് ബസ് ജീവനക്കാർ ഡ്രൈവറെ മർദ്ദിച്ചത്.
തിരൂർ-മഞ്ചേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ലത്തീഫിനെ ചോദ്യം ചെയ്തത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസ് എത്തുന്നതിന് മുമ്പ് യാത്രക്കാരെ കയറ്റിയതാണ് മർദ്ദനത്തിന് പ്രകോപിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ബസ് ജീവനക്കാരായ മൂന്ന് പേരെ പോലീസ് കസ്റ്റഡയിലെടുത്തു.
ഇന്ന് രാവിലെയാണ് ലത്തീഫിന് ജീവനക്കാരിൽ നിന്ന് മർദനമേറ്റത്. വടക്കേമണ്ണയിലേക്ക് ഓട്ടംപോയി തിരിച്ചുവരുന്നതിനിടെയാണ് വഴിയിൽനിന്ന് അബ്ദുൾ ലത്തീഫിന്റെ ഓട്ടോയിലേക്ക് യാത്രക്കാർ കയറിയത്. പിന്നാലെ വന്ന മഞ്ചേരി- തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാർ ഓട്ടോ തടഞ്ഞുവെച്ച് ആളെ കയറ്റിയതിന് ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെതർക്കം രൂക്ഷമാവുകയും വാക്കേറ്റവും കൈയേറ്റവും നടക്കുകയായിരുന്നു.
മർദ്ദനത്തെ തുടർന്ന് ഗുരതരമായി പരിക്കേറ്റ ലത്തീഫ് ഓട്ടോ ഓടിച്ചാണ് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയത്. അവിടെ വെച്ചാണ് കുഴഞ്ഞുവീണ് മരിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.