Pinarayi Vijayan : ‘മുഖ്യമന്ത്രി സ്ഥാനം ഒഴിയണം’ സിപിഐ യോഗത്തില്‍ ആവശ്യം
CPI against CM Pinarayai Vijayan: തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മൂന്നാമതായയതാണ് സിപിഐ അംഗങ്ങളെ ചൊടിപ്പിച്ചതെന്നാണ് സൂചന.
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് സിപിഐ. തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവ് യോഗത്തിലാണ് ആവശ്യം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് തോൽവിക്ക് കാരണമായതെന്നും. തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മൂന്നാമതായതാണ് സിപിഐ അംഗങ്ങളെ ചൊടിപ്പിച്ചതെന്നാണ് സൂചന.
ഇനി മുഖ്യമന്ത്രിമാറാതെ എൽഡിഎഫിന് ഒരു തിരിച്ചുവരവ് എളുപ്പമല്ലെന്നും ഇപി ജയരാജൻ ബിജെപി നേതാവിനെ കണ്ടത് തിരിച്ചടിയായെന്നും അംഗങ്ങള്‍ വിമര്‍ശിച്ചതായി സോഴ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ടർ ടീവി റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ നിരവധി പ്രശ്നങ്ങളും സിപിഐ ഉയർത്തിയതായാണ് സൂചന.
സർക്കാർ ജീവനക്കാർ പെൻഷൻകാർ എന്നിവരെ വെറുപ്പിച്ചെന്നും സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തത്, പെൻഷൻ മുടങ്ങിയതെല്ലാം സർക്കാരിന് തിരിച്ചടിയായെന്നും യോഗത്തിൽ ആരോപണം ഉയർന്നെന്നും സൂചനയുണ്ട്.
സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരാനിരിക്കെയാണ് ഇത്തരമൊരു വിമർശനം. തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ സിപിഐ ജില്ലാ കമ്മിറ്റികളുടെ വിമർശനം ചർച്ചയായേക്കും. ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ പരാജയം എൽഡിഎഫ് വിലയിരുത്തുന്ന ഘട്ടത്തിലാണ് പ്രധാന ഘടക കക്ഷികളിലൊന്നിൽ നിന്നും ഇത്തരമൊരു വിമർശനം.