malappuram police transfers: അൻവർ ജയിച്ചു ആഭ്യന്തരം തോറ്റു; : മലപ്പുറം പോലീസിൽ വൻ അഴിച്ചുപണി; എസ് പി എസ് ശശിധരനെ സ്ഥലംമാറ്റി

സ്പെഷൽ ബ്രാഞ്ച് അടക്കം ഡിവൈഎസ്പി റാങ്കിലുള്ള 8 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

malappuram police transfers: അൻവർ ജയിച്ചു ആഭ്യന്തരം തോറ്റു; : മലപ്പുറം പോലീസിൽ വൻ അഴിച്ചുപണി; എസ് പി എസ് ശശിധരനെ സ്ഥലംമാറ്റി
Updated On: 

10 Sep 2024 22:13 PM

മലപ്പുറം: പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെ മലപ്പുറം പോലീസിൽ വൻ അഴിച്ചുപണി. മലപ്പുറം എസ്പി ശശിധരനെ സർക്കാർ സ്ഥലം മാറ്റി. ഇതിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇതുകൂടാതെ ജില്ലയിലെ എസ്പി, ഡിവൈഎസ്പി റാങ്കിലുള്ളവരെയും സ്ഥലം മാറ്റി ഉത്തരവിറങ്ങി. സ്പെഷൽ ബ്രാഞ്ച് അടക്കം ഡിവൈഎസ്പി റാങ്കിലുള്ള 8 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

മുട്ടില്‍ മരംമുറി കേസ് അന്വേഷിച്ച താനൂർ ഡിവൈഎസ്പി വിവി ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്. ഇതുകൂടാതെ പാലക്കാട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ വി മണികണ്ഠനെ സസ്പെന്‍ഡ് ചെയ്തു. പരാതിക്കാരിയോടും ഓഫീസ് ജിവനക്കാരിയോടും മോശമായി പെരുമാറിയതിനാണ് നടപടി.

Also read-S P Sujith Das: ഒടുവിൽ സുജിത് ​ദാസ് തെറിച്ചു, എസ്പിക്ക് സസ്പെൻഷൻ

കഴിഞ്ഞ കുറച്ചുനാളുകളായി ഭരണകക്ഷി എംഎൽഎ പിവി അൻവർ മലപ്പുറം പോലീസിനെതിരെ പരസ്യമായി ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലെ പോലീസിൽ അഴിച്ചു പണി.

കഴിഞ്ഞ ആഴ്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് ഇറ‍ങ്ങിയിരുന്നു. പി വി അൻവർ എംഎൽഎയുമായി നടത്തിയ വിവാദ ഫോൺ കോളിന് പിന്നാലെയാണ് നടപടി. മലപ്പുറം എസ് പി ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിൻവലിച്ചാൽ സർവ്വീസിലിരിക്കുന്ന കാലത്തോളം പിവി അൻവർ എംഎൽഎയോട് കടപ്പെട്ടിരിക്കുമെന്ന് പറയുന്ന സുജിത്ത് ദാസിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. പിവി അൻവർ എംഎൽഎ തന്നെയാണ് ഫോൺ സംഭാഷണം പുറത്തുവിട്ടത്. പോലീസ് സേനയെ നാണംകെടുത്തിയ ഈ സംഭവം വലിയ ചർച്ച വിഷയമായിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി നടപടിയെടുത്തിരിക്കുന്നത്.

കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്, താനൂർ കസ്റ്റഡി മരണം, എഎസ്ഐ ശ്രീകുമാറിന്റെ ആത്മഹത്യ, എംഎസ്പി സ്കൂളിലെ അധ്യാപക നിയമനത്തിന് കോഴ വാങ്ങിയതുൾപ്പെടെ നിരവധി കേസുകളിൽ സുജിത്ത് ദാസിനെതിരെ സഹപ്രവർത്തകരുൾപ്പെടെ രം​ഗത്തെത്തിയിരുന്നു. പി വി അൻവർ എംഎൽഎ ആരോപണമുന്നയിച്ചതിന് പിന്നാലെ സുജിത്ത് ​ദാസിനെതിരായ ആരോപണങ്ങളും ചർച്ചയായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

എസ് സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിനു പിന്നാലെ പ്രതികരണവുമായി പി വി അൻവർ രം​ഗത്തെത്തിയിരുന്നു. ഫേസ് ബുക്കിലൂടെയാണ് പ്രതികരണം. വിക്കറ്റ്‌ നമ്പർ 1, ഒരു പുഴുക്കുത്ത്‌ പുറത്തേക്ക്‌ എന്നാണ് പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചത്.

ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ