5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Magic Mushroom: ‘മാജിക് മഷ്‌റൂം ലഹരിവസ്തുവല്ല, സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്’; ഹൈക്കോടതി

Magic Mushroom Is Not A Narcotic Substance: ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഇതുമായി ബന്ധപ്പെട്ട നീരിക്ഷണം നടത്തിയത്. ലഹരി കേസിൽ 90 ദിവസമായി ജയിലിൽ കഴിയുന്ന കർണാടക സ്വദേശിയുടെ കേസ് പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടൽ. 226 ഗ്രാം മാജിക് മഷ്‌റൂമും 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സൂളുകളും പിടിച്ചെടുത്തതാണ് ഇയാൾക്കെതിരായ കേസ്. 2024 ഒക്ടോബറിലാണ് കേസിൽ ഇയാൾ അറസ്റ്റിലായത്.

Magic Mushroom: ‘മാജിക് മഷ്‌റൂം ലഹരിവസ്തുവല്ല, സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്’; ഹൈക്കോടതി
MushroomImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 17 Jan 2025 22:32 PM

കൊച്ചി: മാജിക് മഷ്‌റൂം ഒരു ലഹരിവസ്തുവല്ലെന്ന് കേരള ഹൈക്കോടതി നിരീക്ഷണം. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം മാജിക് മഷ്‌റൂമിനെ നിരോധിത ലഹരി വസ്തുവായി കരുതാനാകില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. മഷ്‌റൂം എന്നത് സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ഫംഗസ് മാത്രമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മറ്റ് സംസ്ഥാനങ്ങളിൽ ഹൈക്കോടതികളുടെ വിധി പരാമർശിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സയീദി മൊസ്‌ദേ ഇഹ്‌സാനും കർണാടക സർക്കാരും തമ്മിലുള്ള കേസിലെ കർണാടക ഹൈക്കോടതിയുടേയും വിധിയും എസ് മോഹനും തമിഴ്‌നാട് സർക്കാരും തമ്മിലുള്ള കേസിലെ മദ്രാസ് ഹൈക്കോടതിയുടേയും വിധികളാണ് ഹൈക്കോടതി ചൂണ്ടികാട്ടിയത്.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഇതുമായി ബന്ധപ്പെട്ട നീരിക്ഷണം നടത്തിയത്. ലഹരി കേസിൽ 90 ദിവസമായി ജയിലിൽ കഴിയുന്ന കർണാടക സ്വദേശിയുടെ കേസ് പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടൽ. 226 ഗ്രാം മാജിക് മഷ്‌റൂമും 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സൂളുകളും പിടിച്ചെടുത്തതാണ് ഇയാൾക്കെതിരായ കേസ്. 2024 ഒക്ടോബറിലാണ് കേസിൽ ഇയാൾ അറസ്റ്റിലായത്. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

കഞ്ചാവ്, ചരസ് എന്നിവയ്ക്ക് പുറമെയാണ് ഇയാളിൽ നിന്ന് 226 ഗ്രാം മാജിക് മഷ്‌റൂമും, 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സ്യൂളുകളും പിടികൂടിയത്. എന്നാൽ കഞ്ചാവും ചരസും ചെറിയ അളവിൽ മാത്രമാണ് കൈവശമുണ്ടായിരുന്നത്. മാജിക് മഷ്‌റൂമും മാജിക് മഷ്‌റൂം ക്യാപ്‌സ്യൂളും എത്രയുണ്ടെന്ന് പ്രത്യേകം അളന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

കൂടാതെ പിടിച്ചെടുത്ത മാജിക് മഷ്‌റൂമിൽ ലഹരിപദാർഥം ചെറിയ അളവിലുള്ളതിനാൽ അത് കേസിൻ്റെ പരിധിയിൽ പെടുമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. വാദം കേട്ടശേഷമാണ് എൻഡിപിഎസ് നിയമപ്രകാരം മാജിക് മഷ്‌റൂം നിരോധിത ലഹരിവസ്തുവല്ലെന്ന് കോടതി നിരീക്ഷിച്ചത്.