ഈ ദുരന്തം മനുഷ്യന്‍ വരുത്തിവെച്ചത്, സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകുന്നില്ല: മാധവ് ഗാഡ്ഗില്‍ | Madhav Gadgil on Wayanad Landslide he blames kerala government to avoiding ecological recommendations Malayalam news - Malayalam Tv9

Madhav Gadgil on Wayanad Landslide: ഈ ദുരന്തം മനുഷ്യന്‍ വരുത്തിവെച്ചത്, സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകുന്നില്ല: മാധവ് ഗാഡ്ഗില്‍

Updated On: 

31 Jul 2024 10:26 AM

Wayanad Disaster Man Made: ദുരന്തസ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഈ ക്വാറികള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായെങ്കിലും, അവയുടെ പ്രവര്‍ത്തന കാലയളവില്‍ ഉണ്ടായ ആഘാതങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും കനത്ത മഴയില്‍ മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.

Madhav Gadgil on Wayanad Landslide: ഈ ദുരന്തം മനുഷ്യന്‍ വരുത്തിവെച്ചത്, സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകുന്നില്ല: മാധവ് ഗാഡ്ഗില്‍

Wayanad Landslide PTI Image

Follow Us On

വയനാട്: വയനാട് മുണ്ടക്കൈയില്‍ അപകടത്തില്‍ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തി പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ ചെയര്‍മാനുമായിരുന്ന മാധവ് ഗാഡ്ഗില്‍. ഇപ്പോഴുണ്ടായ ദുരന്തം മനുഷ്യന്‍ വരുത്തിവെച്ചതാണെന്ന് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ഗാഡ്ഗില്‍ പറയുന്നു. സമിതി തയാറാക്കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

മാധവ് ഗാഡ്ഗില്‍

സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പാരിസ്ഥിതിക സംവേദനക്ഷമതയുടെ മൂന്ന് തലങ്ങളായി ഈ പ്രദേശത്തെ തരംതിരിച്ചിട്ടുണ്ട്. ഇപ്പോള്‍ ദുരന്തം ബാധിച്ച പ്രദേശങ്ങള്‍ അതീവ സെന്‍സിറ്റീവായതായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു. വളരെ സെന്‍സിറ്റീവായ ഈ പ്രദേശങ്ങളില്‍ ഒരു വികസന പ്രവര്‍ത്തനവും നടക്കാന്‍ പാടില്ലായിരുന്നു. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തില്‍ ഈ സോണുകള്‍ തേയിലത്തോട്ടങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നുവെന്നും അതിനുശേഷം റിസോര്‍ട്ടുകളുടെയും കൃത്രിമ തടാകങ്ങളുടെയും നിര്‍മാണം ഉള്‍പ്പെടെയുള്ള വിപുലമായ വികസനം അവിടെ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: Wayanad Landslide: ഉരുള്‍പൊട്ടിയത് അപകടത്തിന് സാധ്യത കുറഞ്ഞ മേഖലയില്‍; 2010ലെ ഉരുള്‍പൊട്ടല്‍ മേഖല മാപ്പ് ഉപയോഗിച്ച് 2024ലും വികസന പ്രവര്‍ത്തനം

ദുരന്തസ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഈ ക്വാറികള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായെങ്കിലും, അവയുടെ പ്രവര്‍ത്തന കാലയളവില്‍ ഉണ്ടായ ആഘാതങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും കനത്ത മഴയില്‍ മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.

വയനാട്ടിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ആവര്‍ത്തിച്ചുള്ള ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയുകയാണ്. ഇക്കോടൂറിസത്തിന്റെ മറവില്‍ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യ വികസനവും നടത്തി ദുര്‍ബലമായ പരിസ്ഥിതിയെ ശല്യപ്പെടുത്തിക്കൊണ്ട് ഈ പ്രദേശത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ അടുത്തിടെ ഒരു വ്യവസായി നിര്‍ദ്ദേശിച്ചു. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇത് നടന്നതെന്നും ഗാഡ്ഗില്‍ ആരോപിച്ചു.

റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവമേറിയതും ക്രിയാത്മകവുമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍, കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Also Read: Veena George: വയനാട്ടിലേക്ക് പോയ ആരോഗ്യമന്ത്രി വീണാ ജോർജ്ജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു

അതേസമയം, വയനാട്ടില്‍ ഇപ്പോള്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത് അപകട സാധ്യത കുറഞ്ഞ മേഖലയിലെന്ന് റിപ്പോര്‍ട്ട്. ധര്‍മരാജ് വയനാട് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. മുണ്ടക്കൈ അപകടത്തിന് സാധ്യത കുറഞ്ഞ മേഖലയാണെന്നും അവിടെയാണ് ഇപ്പോള്‍ 150തിലധികം ജീവനുകള്‍ അപഹരിച്ച ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version