5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MT Vasudevan Nair: ‘സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്’; എം.ടിയുടെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച് കേരളം;സന്ദർശിച്ച് പ്രമുഖർ

M T Vasudevan Nair Health Update: ഹൃ​ദയസ്തംഭനം ഉണ്ടായതായി കോഴിക്കോട് സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. വിദ്​ഗധ ഡോക്ടർമാരുടെ സംഘം തന്നെയാണ് ആരോ​ഗ്യനില നിരീക്ഷിക്കുന്നത്.

MT Vasudevan Nair: ‘സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്’; എം.ടിയുടെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച് കേരളം;സന്ദർശിച്ച് പ്രമുഖർ
എം.ടി വാസുദേവൻ നായർ Image Credit source: social media
sarika-kp
Sarika KP | Published: 20 Dec 2024 16:13 PM

കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ നില അതീവ ​ഗുരുതരമായി തന്നെ തുടരുന്നുവെന്ന് റിപ്പോർട്ട്. ​ഹൃ​ദയസ്തംഭനം ഉണ്ടായതായി കോഴിക്കോട് സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. വിദ്​ഗധ ഡോക്ടർമാരുടെ സംഘം തന്നെയാണ് ആരോ​ഗ്യനില നിരീക്ഷിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡിസംബർ 15-നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ തുടരുന്നു എംടിയെ സന്ദർശിക്കാൻ മന്ത്രിമാർ അടക്കം നിരവധി പ്രമുഖരാണ് എത്തുന്നത്.

ഓക്സിജന്റെ സഹായത്തോടെയാണ് എം.ടി.ആശുപത്രിയിൽ‌ കഴിയുന്നതെന്നും ‍‌‌ആരോഗ്യനില സന്നിഗ്ധാവസ്ഥയിലാണെന്നും ആശുപത്രിയിലെത്തി സന്ദർശനം നടത്തിയതിനു പിന്നാലെ എം.എൻ.കാരശേരി പറഞ്ഞു. തോളിൽ തട്ടി വിളിച്ചു. ഒന്നും പ്രതികരിച്ചില്ലെന്നും കാരശേരി പറഞ്ഞു. അദ്ദേഹത്തിന് ശ്വാസതടസമുണ്ട്. അത് മെച്ചപ്പെട്ടുവന്നിട്ടുണ്ട്. എന്നാലും നിലവിലെ സ്ഥിതി അതീവ ​ഗുരുതരമാണ്. നഴ്സ് വന്ന് വിളിച്ചിട്ടും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറവാണ്. ഓക്സിജൻ മാസ്ക് വച്ച് കണ്ണടച്ച് കിടക്കുകയാണ്. ഒന്നും പറയാനാകാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. മക്കളുമായി സംസാരിച്ചു. അദ്ദേഹത്തിന് എല്ലാം ഓർമയുണ്ട്. പക്ഷേ, സംസാരിക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും കുടുംബാം​ഗങ്ങളുമെല്ലാം ആശുപത്രിയിൽ എത്തിയിട്ടുണ്ടെന്നും എം എൻ കാരശേരി പറഞ്ഞു.

Also Read: എം.ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മന്ത്രി എ.കെ. ശശീന്ദ്രൻ, മുഹമ്മദ് റിയാസ് എന്നിവരും എംടിയെ സന്ദർശിക്കാൻ എത്തി. സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടർമാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയ സമയത്തെ അവസ്ഥ തന്നെ തുടരുകയാണെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം. കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ സ്ഥിതിയിൽ മാറ്റം ഉണ്ടായാൽ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപ്പെടും എന്നുതന്നെ വിശ്വസിക്കുന്നു. പൂർണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംവിധായകൻ ഹരിഹരൻ, നടൻ വിനീത് എന്നിവരും എം.ടി. വാസുദേവൻ നായരെ സന്ദർശിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ പിറന്നാളിനും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.