AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MA Baby: വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തോട് ഒരുതരത്തിലും യോജിക്കാനാകില്ല; നിലപാട് വ്യക്തമാക്കി എംഎ ബേബി

MA Baby criticizes Vellappally Natesan: സിപിഎമ്മിന്റെ സ്വാധീന മേഖലയില്‍ ബിജെപി വളരുന്നത് തിരുത്തുന്നതിനുള്ള ഇടപെടലുകളുണ്ടാകും. തെറ്റ് തിരുത്തി തിരിച്ചെത്തുന്നവരെ സ്വീകരിക്കുമെങ്കിലും, അവസരവാദ നിലപാട് സ്വീകരിച്ചവരോട് ഈ സമീപനമുണ്ടാകില്ല

MA Baby: വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തോട് ഒരുതരത്തിലും യോജിക്കാനാകില്ല; നിലപാട് വ്യക്തമാക്കി എംഎ ബേബി
വെള്ളാപ്പള്ളി നടേശന്‍, എംഎ ബേബി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 09 Apr 2025 07:26 AM

ലപ്പുറത്തെക്കുറിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാനാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് ഒരു തരത്തിലും യോജിക്കാന്‍ കഴിയാത്ത പ്രസ്താവനകള്‍ ഇറക്കുന്നതില്‍ വെള്ളാപ്പള്ളി നടേശനെ പോലെയുള്ള നേതാക്കള്‍ ഉത്സാഹം കാണിക്കുന്നുണ്ടെന്ന് എംഎ ബേബി പറഞ്ഞു. അവര്‍ എന്തുകൊണ്ടാണ് യാഥാര്‍ത്ഥ്യബോധത്തോടെ സാഹചര്യത്തെ കാണാത്തതെന്നും ബേബി ചോദിച്ചു. ഈ പ്രസ്താവന ഒരുതരത്തിലും യോജിക്കാനാകില്ല. അത് തള്ളിക്കളയേണ്ടതാണ്. ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘമാണ്. ഒരിക്കലും ബിജെപിയുമായി ഏതെങ്കിലും തരത്തില്‍ ആളുകള്‍ വിചാരിക്കുന്ന തരത്തിലുള്ള ഒരു കൂട്ടുക്കെട്ടിന് എസ്എന്‍ഡിപി യോഗത്തിന് ഏര്‍പ്പെടാന്‍ കഴിയില്ലെന്നും ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമോയെന്ന് തദ്ദേശ തിരഞ്ഞെടുപ്പോടെ വ്യക്ത വരും. ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസുമായി എവിടെയൊക്കെ സഹകരിക്കണോ അതൊക്കെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിന്റെ സ്വാധീന മേഖലയില്‍ ബിജെപി വളരുന്നത് തിരുത്തുന്നതിനുള്ള ഇടപെടലുകളുണ്ടാകും. തെറ്റ് തിരുത്തി തിരിച്ചെത്തുന്നവരെ സ്വീകരിക്കുമെങ്കിലും, അവസരവാദ നിലപാട് സ്വീകരിച്ചവരോട് ഈ സമീപനമുണ്ടാകില്ല. എമ്പുരാന്‍ സിനിമയ്‌ക്കെതിരായ ഭീഷണി നിസാരമായി കാണാനാകില്ല.

Read Also : Biplab Kumar Deb: അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടില്ല, ഗൂഗിളില്‍ നോക്കേണ്ടി വരും; എംഎ ബേബിയെ പരിഹസിച്ച് ബിപ്ലബ് കുമാർ ദേബ്

എമ്പുരാന്‍ ടീമിനെ ആര്‍എസ്എസിന്റെ പേശിബലം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. ബിജെപിയുടേത് നവ ഫാസിസ്റ്റ് സര്‍ക്കാരാണെന്നും ബേബി പ്രതികരിച്ചു. ആശ വര്‍ക്കര്‍മാരുടെ സമരം കേന്ദ്രത്തിനെതിരെയാണ് നടത്തേണ്ടതെന്നും, സമരക്കാരെ പുച്ഛിക്കുന്നതിനോട് യോജിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.