M A Yusuff Ali: ഇനി ആശ്വസിക്കാം; സന്ധ്യയുടെ കടങ്ങള്‍ എംഎ യൂസഫലി അടച്ച് തീര്‍ത്തു

Paravur Woman's Loan: വീടിന്റെ രേഖകള്‍ ഉടന്‍ തന്നെ സന്ധ്യയ്ക്ക് കൈമാറും. യൂസുഫ് അലി തന്നെ വിളിച്ചതായും എല്ലാത്തിനും നന്ദിയെന്നും സന്ധ്യ പ്രതികരിച്ചു. മണപ്പുറം ഫിനാന്‍സ് വീട് ജപ്തി ചെയ്തതോടെ സന്ധ്യയും മകളും ദുരിതത്തിലായിരുന്നു. ജപ്തി ചെയ്ത വീടിന് മുമ്പില്‍ എന്ത് ചെയ്യണമെന്നറിയാതെ കഴിഞ്ഞ കുടുംബത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യൂസുഫ് അലി വിഷയത്തില്‍ ഇടപ്പെട്ടത്.

M A Yusuff Ali: ഇനി ആശ്വസിക്കാം; സന്ധ്യയുടെ കടങ്ങള്‍ എംഎ യൂസഫലി അടച്ച് തീര്‍ത്തു

എംഎ യൂസുഫ് അലിയും സന്ധ്യയും (Image Credits: Social Media)

Updated On: 

15 Oct 2024 15:16 PM

കൊച്ചി: മണപ്പുറം ഫിനാന്‍സ് വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായ സന്ധ്യയുടെ കടം അടച്ചുതീര്‍ത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫ് അലി. എട്ട് ലക്ഷം രൂപയാണ് ആകെ ബാധ്യതയുണ്ടായിരുന്നത്. ഇതില്‍ നാല് ലക്ഷം രൂപ മണപ്പുറം ഫിനാന്‍സ് ഇളവ് ചെയ്ത് നല്‍കി. യൂസുഫ് അലിയും മണപ്പുറം ഫിനാന്‍സ് എംഡി വിപി നന്ദകുമാറും തമ്മില്‍ സംസാരിച്ച ശേഷമാണ് തുക കുറയ്ക്കുന്ന കാര്യം തീരുമാനിച്ചത്. കൂടാതെ സ്ഥിരനിക്ഷേപമായി പത്ത് ലക്ഷം രൂപയും യൂസുഫ് അലി സന്ധ്യയ്ക്ക് കൈമാറി.

വീടിന്റെ രേഖകള്‍ ഉടന്‍ തന്നെ സന്ധ്യയ്ക്ക് കൈമാറും. യൂസുഫ് അലി തന്നെ വിളിച്ചതായും എല്ലാത്തിനും നന്ദിയെന്നും സന്ധ്യ പ്രതികരിച്ചു. മണപ്പുറം ഫിനാന്‍സ് വീട് ജപ്തി ചെയ്തതോടെ സന്ധ്യയും മകളും ദുരിതത്തിലായിരുന്നു. ജപ്തി ചെയ്ത വീടിന് മുമ്പില്‍ എന്ത് ചെയ്യണമെന്നറിയാതെ കഴിഞ്ഞ കുടുംബത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യൂസുഫ് അലി വിഷയത്തില്‍ ഇടപ്പെട്ടത്.

Also Read: Kannur ADM Naveen Babu: വീട്ടിലേക്ക് എത്തുന്നതും കാത്ത് കുടുംബം; എന്നാൽ അറിഞ്ഞത് വിയോ​ഗ വാർത്ത; പിപി ദിവ്യയ്ക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ സംഘടനകൾ

2019ലാണ് ഇവര്‍ നാല് ലക്ഷം രൂപ വായ്പയെടുത്തത്. ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടിന്റെ പണി പൂര്‍ത്തിയാക്കുന്നതിനായിരുന്നു ഈ തുക. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ തിരിച്ചടവ് മുടങ്ങി. കുടുംബം വീട്ടിലില്ലാതിരുന്ന സമയത്താണ് ജപ്തി നടന്നത്. വീട്ടിലുണ്ടായിരുന്ന സാധനങ്ങളും ഇവര്‍ക്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

പ്രതിമാസം ഒമ്പതിനായിരം രൂപയായിരുന്നു സന്ധ്യയുടെ ആകെ വരുമാനം. എന്നാല്‍ വായ്പയുടെ തിരിച്ചടവ് തന്നെ 8000 രൂപ വന്നതോടെ കാര്യങ്ങള്‍ അവതാളത്തിലായി. ഈ വായ്പ ഉള്‍പ്പെടെ ആകെ 12 ലക്ഷം രൂപയാണ് സന്ധ്യയ്ക്ക് ബാധ്യതയായുള്ളത്. വീട് ഈട് വെച്ചുള്ള എട്ട് ലക്ഷം രൂപയുടെ ബാങ്ക് ലോണ്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫ് അലി ഏറ്റെടുത്തു.

Also Read: Kannur ADM: അഴിമതി ആരോപണം; കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ചനിലയിൽ

കഴിഞ്ഞ ദിവസം രാത്രി ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ സ്വരാജ് നേരിട്ടെത്തിയാണ് സന്ധ്യയ്ക്ക് ചെക്ക് കൈമാറിയത്. ഫിക്‌സഡ് ഡെപ്പോസിറ്റായി പത്ത് ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ വലുതും ചെറുതുമായ തുകകള്‍ സുമനസുകളും സന്ധ്യയുടെ അക്കൗണ്ടിലേക്ക് ഇടുന്നുണ്ട്.

Related Stories
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ