5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manaf: സൈബര്‍ ആക്രമണം; ‘ഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Manaf: മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്. ഇതിനു മുൻപ് വര്‍ഗീയ പ്രചാരണങ്ങളടക്കം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണര്‍ക്ക് മനാഫ് പരാതി നല്‍കിയിരുന്നു.

Manaf: സൈബര്‍ ആക്രമണം; ‘ഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്
മനാഫ് (image credits: screengrab)
sarika-kp
Sarika KP | Published: 08 Oct 2024 23:42 PM

കോഴിക്കോട്: സൈബർ ‌ആക്രമണം കാരണം താനും തന്റെ വീട്ടുക്കാരും ആത്മഹത്യയുടെ വക്കിലാണെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി ഷിരൂരില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടി വേണം എന്നാവശ്യപ്പെട്ടാണ് മനാഫ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. യൂട്യൂബ് ചാനലുകളിലെ വിദ്വേഷ വിഡിയോകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.

മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്. ഇതിനു മുൻപ് വര്‍ഗീയ പ്രചാരണങ്ങളടക്കം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണര്‍ക്ക് മനാഫ് പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ 2ന് പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുത്തില്ലെന്ന് മനാഫ് പരാതിയില്‍ ആരോപിക്കുന്നുണ്ട്.
കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ മനാഫിനെതിരെ ചില ആരോപണങ്ങളുമായി മുന്നോട്ടുവന്നിരുന്നു. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുന്നുവെന്ന് പറഞ്ഞ് അർജുന്റെ കുടുംബം രം​ഗത്ത് എത്തിയിരുന്നു . മനാഫിന്റെ അനുജൻ മുബീൻ ആണ് ലോറി ഉടമ. എന്നാൽ,​ മറ്റു ചില വ്യക്തികൾ വൈകാരികമായി അർജുനെ മാർക്കറ്റ് ചെയ്യുന്നു. ഫണ്ട് പിരിവ് നടത്തുന്നു.

Also read-Arjun Family: ‘തെറ്റിദ്ധാരണകളും പ്രശ്‌നങ്ങളും പറഞ്ഞു തീര്‍ത്തു’; അര്‍ജുന്റെ കുടുംബത്തെ കണ്ട് മനാഫ്

ഇപ്പോൾ അതിരൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണ് കുടുംബമെന്നും ജിതിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുടുംബത്തിനായി പല കോണുകളിൽ നിന്നും പണം പിരിക്കുന്നു. ഇത് കുടുംബം അറിഞ്ഞിട്ടില്ല. ഞങ്ങൾക്ക് ആ പണം ആവശ്യമില്ല. അർജുന് 75,000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്ന് പറഞ്ഞുപരത്തുന്നു. ഇതിന്റെ പേരിൽ കുടുംബത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്ന് മനാഫ് പറഞ്ഞതും വേദനിപ്പിച്ചുവെന്നും. മനാഫും ഈശ്വർ മാൽപെയും ചേർന്ന് നടത്തിയത് നാടക പരമ്പരയാണ്. അവരുടെ യുട്യൂബ് ചാനലിന് വരിക്കാരെ കൂട്ടാൻ നാടകം കളിക്കുകയായിരുന്നുവെന്നുമാണ് അന്ന് വാർത്ത സമ്മേളനത്തിൽ സഹോ​ദരി ഭർത്താവ് പറഞ്ഞത്. എന്നാല്‍ വൈകാതെ മനാഫ് അവരുമായി സംസാരിച്ച് തെറ്റിദ്ധാരണകള്‍ പരിഹരിച്ചിരുന്നു. എന്നാല്‍ അര്‍ജുന്റെ കുടുംബത്തിനും മനാഫിനും നേരെയുള്ള സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.