Nattakam Accident: നാട്ടകത്ത് ലോറിയിലേക്ക് ജീപ്പിടിച്ച് അപകടം; 2 പേർക്ക് ദാരുണാന്ത്യം
Nattakam Accident: എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപമായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് ലോഡുമായി എത്തിയ ലോറിയിൽ ജീപ്പ് ഇടിച്ച് കയറ്റുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

Nattakam Accident
കോട്ടയം: കോട്ടയം നാട്ടകത്തിൽ ലോഡുമായി വന്ന ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ട് മരണം. മൂന്ന് പേർക്ക് പരിക്കേറ്റു. എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപമായിരുന്നു അപകടം.
ബെംഗളൂരുവിൽ നിന്ന് ലോഡുമായി എത്തിയ ലോറിയിൽ ജീപ്പ് ഇടിച്ച് കയറ്റുകയായിരുന്നു. ഇന്റീരിയർ തൊഴിലാളികളായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. ജീപ്പിന്റെ പിന്നിലിരുന്ന മൂന്ന് പേർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്നുണ്ടായ ഗതാഗത തടസ്സം ചിങ്ങവനം പൊലീസെത്തി മാറ്റി. അപകടത്തിൽ ജീപ്പിന്റെ മുൻവശം പൂർണ്ണമായി തകർന്നു.
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചു; ഭർത്താവ് സിറാജുദ്ദീൻ കസ്റ്റഡിയിൽ
മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭര്‍ത്താവ് സിറാജുദ്ദീനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്നുമാണ് മലപ്പുറം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തിൽ സിറാജുദ്ദീനെ പ്രതിയാക്കി കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. സിറാജുദ്ദീൻ ആലപ്പുഴ സ്വദേശിയാണ്.
മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മ എന്ന യുവതിയാണ് വീട്ടിൽ വച്ച പ്രസവം നടത്തിയതിന് പിന്നാലെ മരിച്ചത്. അഞ്ചാമത്തെ പ്രസവമായിരുന്നു. ആശുപത്രിയില്‍ വെച്ചുള്ള പ്രസവത്തിന് എതിരായിരുന്ന സിറാജുദ്ദീന്റെ നിർബന്ധ പ്രകാരം ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ വെച്ചായിരുന്നു പ്രസവം നടന്നത്. അസ്മയുടെ ആദ്യ രണ്ട് പ്രസവവും ആശുപത്രിയിൽ വച്ചായിരുന്നു. എന്നാൽ ഇതിനു ശേഷം അക്യൂപഞ്ചർ പഠിച്ചതിനാൽ മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്തുകയായിരുന്നു.
രക്തം വാർന്നാണ് അസ്മ മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പ്രസവിച്ചതിനു ശേഷം പരിചരണം നൽകിയില്ലെന്നും അത് നൽകിയിരുന്നുവെങ്കിൽ യുവതി രക്ഷപ്പെടുമായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
വിവാഹത്തിനു ശേഷം അസ്മയെ പുറത്തിറക്കാന്‍ സിറാജുദ്ദിന്‍ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. അതുകൊണ്ട് തന്നെ അയൽവാസികളുമായി യാതൊരു ബന്ധവുമില്ല. ആശപ്രവർത്തകർ അസ്മ ഗർഭിണിയാണെന്ന വിവരവും അറിഞ്ഞിരുന്നില്ലെന്നും ആശാവര്‍ക്കര്‍ വീട്ടിൽ എത്തി ചോദിച്ചപ്പോൾ അസ്മ ഗർഭിണിയല്ലെന്ന് കള്ളം പറഞ്ഞെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.