5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Loka Kerala Sabha : ലോകകേരള സഭ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം തള്ളി ഗവർണർ; ചീഫ് സെക്രട്ടറിയെ വിമർശിച്ച് മടക്കി അയച്ചു

Loka Kerala Sabha : ലോക കേരള സഭ ഉദ്ഘാടനം ചെയ്യാനുള്ള സംസ്ഥാന സർക്കാരിൻ്റെ ക്ഷണം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറി വി വേണുവിനെ രൂക്ഷമായി വിമർശിച്ച് അദ്ദേഹം മടക്കി അയച്ചു. 

Loka Kerala Sabha : ലോകകേരള സഭ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം തള്ളി ഗവർണർ; ചീഫ് സെക്രട്ടറിയെ വിമർശിച്ച് മടക്കി അയച്ചു
abdul-basith
Abdul Basith | Published: 11 Jun 2024 07:52 AM
ലോക കേരള സഭ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറി വി വേണുവിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സംസ്ഥാന സർക്കാരിനോടുള്ള കടുത്ത അതൃപ്തി തുറന്നുപറഞ്ഞ് അദ്ദേഹം ചീഫ് സെക്രട്ടറിയെ മടക്കി അയച്ചു. എസ്എഫ്ഐക്കാർ തൻ്റെ കാർ തടഞ്ഞതിലെ നടപടികളിലടക്കം ഗവർണർ അതൃപ്തി അറിയിച്ചെന്നാണ് വിവരം.

നാലാം ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽനിന്നും 25 സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രവാസി പ്രതിനിധികളാണ് പങ്കെടുക്കുക. ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്താണ് നാലാം കേരള സഭ ചേരുന്നത്. 200 ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കും.

Read Also: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

760 അപേക്ഷകരിൽ നിന്നാണ് ലോക കേരള സഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. മൂന്നാം ലോക കേരളസഭയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സർവേ എന്നിവയുടെ പ്രകാശനം ഈ മാസം 13ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിയമസഭ സ്‌പീക്കർ എഎൻ ഷംസീർ ചടങ്ങിൽ അധ്യക്ഷനാകും.