5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Lok Sabha Election Results 2024: ഇനി ആരെ മത്സരിപ്പിക്കണം സിപിഎം? രണ്ടാമത്തെ വലിയ തോൽവിയിൽ എന്ത് നടപടി എടുക്കും?

Kerala Lok Sabha Election Failure of CPM: പൊളിറ്റ് ബ്യൂറോ അംഗം മുതൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, സിറ്റിംഗ് എംഎൽഎമാർ എന്നിങ്ങനെ 15 സ്ഥാനാർത്ഥികളാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്

Lok Sabha Election Results 2024: ഇനി ആരെ മത്സരിപ്പിക്കണം സിപിഎം? രണ്ടാമത്തെ വലിയ തോൽവിയിൽ എന്ത് നടപടി എടുക്കും?
Kerala Cpm Leaders
Follow Us
arun-nair
Arun Nair | Published: 06 Jun 2024 10:06 AM

തിരുവനന്തപുരം: പാർട്ടിയിൽ ഒരിക്കലും തോൽക്കില്ലെന്ന് പ്രതീക്ഷിച്ചവർ പോലും തോറ്റതിൻ്റെ ആഘാതത്തിലാണ് സിപിഎം. മുതിർന്ന നേതാക്കളും സ്റ്റാർ കാൻഡിഡേറ്റുകളും പോലും നിലം തൊടാതെ പോയതിൻ്റെ ആഘാതം എന്തായാലും എൽഡിഎഫ് പഠന വിധേയമാക്കിയേ പറ്റു.

പൊളിറ്റ് ബ്യൂറോ അംഗം മുതൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, സിറ്റിംഗ് എംഎൽഎമാർ എന്നിങ്ങനെ 15 സ്ഥാനാർത്ഥികളെയാണ് പാർട്ടി ചിഹ്നത്തിൽ സിപിഎം മത്സരിപ്പിച്ചത്. ഇതിൽ മന്ത്രി കെ രാധാകൃഷ്ണൻ ഒഴികെയുള്ളവർക്ക് തോൽവി ഏറ്റു വാങ്ങേണ്ടി വന്നു.

പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, എളമരം കരീം, ടി എം തോമസ് ഐസക്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ജയരാജൻ, എം വി ബാലകൃഷ്ണൻ, എംഎൽഎമാരായ എം മുകേഷ്, വി ജോയ്, മുൻ മന്ത്രി സി രവീന്ദ്രനാഥ്, മുൻ എംപി ജോയ്സ് ജോർജ്, ആലപ്പുഴയിലെ സിറ്റിംഗ് എംപി എംഎ ആരിഫ് എന്നിവർക്ക് കനത്ത പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. ഇതിന് പിന്നാലെ പരാജയത്തിൻ്റെ യഥാർത്ഥ വസ്തുതകൾ തേടുകയാണ് സിപിഎം. സിറ്റിങ്ങ് എംപി അടക്കം തോറ്റതിന് പിന്നിൽ ഭരണ വിരുദ്ധ വികാരം തന്നെയെന്ന് ഇതിനോടകം പല സിപിഎം വൃത്തങ്ങളും പാർട്ടിയെ അറിയതായാണ് സൂചന.

അതേസമയം സ്ഥാനാർത്ഥി നിർണയത്തിൽ അപാകത വന്നെനന് ഒരു വിഭാഗം പറയുമ്പോഴും വിജയം മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിൻ്റെ ഏക മാനദണ്ഡം എന്ന് നേരത്തെ തന്നെ സിപിഎം വ്യക്തമാക്കിയിരുന്നു. താഴെത്തട്ടിലുള്ള കമ്മറ്റികളിൽ നിന്നുള്ള അഭിപ്രായങ്ങൾ മറികടന്ന് നിരവധി പേരുകൾ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചതായി ആക്ഷേപമുണ്ടെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

കൊല്ലത്ത് നടൻ മുകേഷിൻ്റെ പേരിന് പകരം പാർട്ടിയിലെ ഒരു വിഭാഗം ഒരു വനിതാ നേതാവിൻ്റെ പേര് നിർദ്ദേശിച്ചിരുന്നെന്നും എന്നാൽ അവരോട് നിശബ്ദത പാലിക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നെന്നും സൂചനയുണ്ട്. നടൻ പരാജയപ്പെട്ടാൽ ഉത്തരവാദി അവരായിരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായും പേര് വെളിപ്പെടുത്താത്ത സിപിഎം നേതാവിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

Latest News