5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lok Kerala Sabha: ആഘോഷങ്ങളില്ലാതെ ലോകകേരള സഭക്ക് ഇന്ന് തുടക്കമാകും; ഉദ്ഘാടനം ഉച്ചയ്ക്ക് ശേഷം

Lok Kerala Sabha Begins Today : കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി കൊച്ചിയിലെത്തിയതിനാലാണ് ഉദ്ഘാടനം നീട്ടിവച്ചത്.

Lok Kerala Sabha: ആഘോഷങ്ങളില്ലാതെ ലോകകേരള സഭക്ക്  ഇന്ന് തുടക്കമാകും; ഉദ്ഘാടനം ഉച്ചയ്ക്ക് ശേഷം
Kerala Chief Minister Pinarayi Vijayan
aswathy-balachandran
Aswathy Balachandran | Updated On: 14 Jun 2024 10:16 AM

തിരുവനന്തപുരം: ലോക കേരളസഭയുടെ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. ഉച്ചയ്ക്ക് മൂന്നിനാണ് ഉദ്ഘാടനം. സമ്മേളനം നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കുവൈത്തിലെ അപകടത്തെ തുടർന്ന് രാവിലെ നടത്താനിരുന്ന ഉദ്ഘാടനം മാറ്റിവെയ്ക്കുകയായിരുന്നു. കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി കൊച്ചിയിലെത്തിയതിനാലാണ് ഉദ്ഘാടനം നീട്ടിവച്ചത്.

ദുരന്തം നടന്നതിനാൽ ഇന്നലത്തെ പരിപാടികളും കലാപ്രകടനങ്ങളും ഒഴിവാക്കിയിരുന്നു. സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ എത്തിയ സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവയ്ക്കാതെ പരിപാടി തുടരുമെന്ന് സർക്കാർ അറിയിച്ചത്. ഇന്ന് 8 വിഷയങ്ങളിൽ ചർച്ചകൾ നടക്കും.

ALSO READ : കുവൈത്ത് ദുരന്തം: ലോക കേരളസഭ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

മേഖലാടിസ്ഥാനത്തിലുള്ള 8 സമ്മേളനങ്ങളും ഇതിനൊപ്പം നടക്കും. നാളത്തെ ചർച്ചകൾ കൂടി കഴിഞ്ഞ് പ്രമേയം അവതരിപ്പിക്കും. നാളെ വൈകീട്ടാണ് സമാപനം നടക്കുക.
മുൻപ് നടന്ന മൂന്ന് സമ്മേളനങ്ങളും വിദേശത്തെ മേഖലാ സമ്മേളനങ്ങളും കേരളത്തിന് എന്ത് നൽകിയെന്ന ചോദ്യം ഇതിനിടെ ഉയരുന്നുണ്ട്. അതിനിടെയാണ് നാലാം സമ്മേളനം നടക്കുന്നത്.

ഇതിനിടെ ഉദ്ഘാടകനാകാൻ ​ഗവർണറെ ക്ഷണിച്ചിരുന്നു. എന്നാൽ സർക്കാരിനോടുള്ള ഭിന്നത തുറന്ന് പറഞ്ഞ് ക്ഷണം ഗവർണ്ണർ പരസ്യമായി തള്ളിയത് വിവാദമായി. 103 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ലോക കേരള സഭയിൽ പങ്കെടുക്കുന്നത് എന്നാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ നടക്കുന്ന സമ്മേളനം എന്ന പ്രത്യേകതയും ഇതിനുണ്ട്.

അതിനാൽ തന്നെ സമ്മേളനത്തിൽ സർക്കാരും പതിവ് ആവേശം കാണിക്കുന്നില്ലെന്നാണ് വിവരം. വെള്ളിയാഴ്ച രണ്ട് മുതൽ മൂന്നര വരെ എട്ട് വിഷയങ്ങളിൽ ചർച്ച നടക്കും. രാവിലെ മുതലാണ് മേഖലാ യോഗവും റിപ്പോർട്ടിങും. തുടർന്ന് എട്ട് വിഷയത്തിലെ ചർച്ചകളുടെ റിപ്പോർട്ട് സമർപ്പണം നടക്കും. വൈകീട്ട് മുഖ്യമന്ത്രിയുടെ മറുപടി പ്രസം​ഗം ഉണ്ടായിരിക്കും.