Wild Boar: കണ്ണൂര്‍ പാനൂരില്‍ കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

Kannur Wild Boar Attack: സ്ത്രീകളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. വാഴത്തോട്ടം നനയ്ക്കുന്നതിനിടെയാണ് ശ്രീധരനെ പന്നി ആക്രമിച്ചത്. പിന്നാലെ കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ശ്രീധരനെ ആക്രമിച്ച സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയുള്ള പ്രദേശത്തുവച്ചാണ് പന്നിയെ കൊന്നത്

Wild Boar: കണ്ണൂര്‍ പാനൂരില്‍ കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

പ്രതീകാത്മക ചിത്രം

Published: 

02 Mar 2025 14:00 PM

കണ്ണൂര്‍: പാനൂരില്‍ കര്‍ഷകനെ ആക്രമിച്ച കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചിരുന്നു. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) മരിച്ചത്. ഇദ്ദേഹത്തിന്റെ ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ്‌ സംഭവം. സ്വന്തം കൃഷിയിടത്തില്‍ വച്ചാണ് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം നടന്നത്. ഉടന്‍ തന്നെ ശ്രീധരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് മൃതദേഹം.

വയലില്‍ ജോലി ചെയ്യുകയായിരുന്ന സ്ത്രീകളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. വയലിന് സമീപമുള്ള വാഴത്തോട്ടം നനയ്ക്കുന്നതിനിടെയാണ് ശ്രീധരനെ പന്നി ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ശ്രീധരനെ ആക്രമിച്ച സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയുള്ള പ്രദേശത്തുവച്ചാണ് പന്നിയെ കൊന്നത്.

Read Also : ‘ആ കാറില്‍ സമാധാനത്തോടെ സഞ്ചരിക്കാന്‍ കഴിയില്ല’; രോഗിയുടെ കുടുംബം സമ്മാനിച്ച ഇന്നോവ ക്രിസ്റ്റ തിരിച്ചുനല്‍കി ചാരിറ്റി പ്രവര്‍ത്തകന്‍

സംഭവം നടന്നത് പ്രശ്‌നബാധിത പ്രദേശത്തല്ലെന്നാണ് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചത്. ഇത് വനംവകുപ്പിന്റെ ഹോട്ട്‌സ്‌പോട്ടിലുള്ള സ്ഥലമല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഉത്തരമേഖല സിസിഎഫിനോട് മന്ത്രി റിപ്പോര്‍ട്ട് തേടി. പ്രദേശത്ത് കാട്ടുപന്നികള്‍ എത്താറുണ്ടെങ്കിലും ഇത്തരത്തിലുള്ള ആക്രമണം ഇതാദ്യമാണ്. സംസ്ഥാനത്ത് അടുത്തിടെ വന്യജീവി ആക്രമണത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. അതില്‍ ഒടുവിലത്തേതാണ് കണ്ണൂര്‍ പാനൂരില്‍ സംഭവിച്ചത്.

കരളിന് ഹാനികരമായ ഭക്ഷണങ്ങൾ
മുടി വളര്‍ച്ചയ്ക്കായി ഉണക്കമുന്തിരി ഇങ്ങനെ കഴിക്കാം
ഉറങ്ങുമ്പോൾ മുടി കെട്ടി വയ്ക്കുന്നത് നല്ലതാണോ?
വിനാ​ഗിരികൊണ്ട് ഇത്രയും ​ഉപയോ​ഗമോ? അറിഞ്ഞിരിക്കണം