5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Liquor in ​IT park: ഐടി പാര്‍ക്കുകളില്‍ ഇനി മദ്യമൊഴുകും; മദ്യശാല തുടങ്ങാൻ അം​ഗീകാരം

Liquor in ​IT park: രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് മദ്യശാലകൾ പ്രവർത്തിക്കുക. ഐ ടി പാര്‍ക്ക് നേരിട്ടോ, പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ ആയിരിക്കും നടത്തിപ്പിൻ്റെ ചുമതല.

Liquor in ​IT park: ഐടി പാര്‍ക്കുകളില്‍ ഇനി മദ്യമൊഴുകും; മദ്യശാല തുടങ്ങാൻ അം​ഗീകാരം
aswathy-balachandran
Aswathy Balachandran | Updated On: 23 May 2024 15:32 PM

തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ ഇനി മദ്യവും അനുവദിക്കും. ഐടി പാർക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് മദ്യശാല അനുവദിക്കാൻ തീരുമാനം ആയത്. മദ്യശാല അനുവദിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കുമെന്നാണ് വിവരം. മദ്യം വിതരണം ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിപക്ഷ എം എല്‍ എ മാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കം.

മദ്യശാലയ്ക്കുള്ള ലൈസൻസ് നല്‍കുന്നതിനു ചില പുതിയ നിര്‍ദേശങ്ങള്‍ സബ്ജക്ട് കമ്മിറ്റി മുന്നോട്ടു വച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എക്‌സൈസ്‌ നിയമവകുപ്പുകള്‍ ചര്‍ച്ച നടത്തിയശേഷം പ്രത്യേക ചട്ടങ്ങള്‍ പുറത്തിറക്കും. എഫ്എല്‍ 4 സി എന്ന പേരില്‍ പുതിയ ലൈസന്‍സ് നല്‍കാനാണു നിലവിലെ തീരുമാനം. ലൈസന്‍സ് ഫീസായി 20 ലക്ഷം ആണ് അടക്കേണ്ടത്.

ALSO READ – മദ്യം ഇനി വേണ്ട, തൊട്ടാല്‍ പിടി ഉറപ്പ്; കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും പരിശോധന

രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് മദ്യശാലകൾ പ്രവർത്തിക്കുക. ഐ ടി പാര്‍ക്ക് നേരിട്ടോ, പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ ആയിരിക്കും നടത്തിപ്പിൻ്റെ ചുമതല. ഭാവിയില്‍ പാര്‍ക്കുകളില്‍ വെവ്വേറെ ലൈസന്‍സ് നല്‍കേണ്ടി വരുമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ വാദം. ഇത് മറികടന്നാണ് നിയമസഭ സമിതിയുടെ തീരുമാനം. നിലവിലെ ബാര്‍ ലൈസന്‍സികളിലേക്ക് നടത്തിപ്പ് പോകുമെന്നും മിടുക്കരായ ഐ ടി പ്രൊഫഷണലുകളില്‍ മദ്യ ഉപഭോഗം കൂടുമെന്നും പ്രതിപക്ഷം വാദിച്ചു. കൂടാതെ സാംസ്‌കാരിക നാശത്തിന് ഈ നടപടി വഴിക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഇത് സംബന്ധിച്ചുള്ള നടപടികൾ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും തീരുമാനം ആയിരുന്നില്ല. കഴിഞ്ഞ വർഷം നയപരമായി തീരുമാനമെടുത്തിരുന്നെങ്കിലും ഇതിന്റെ നടത്തിപ്പു രീതിയും ഫീസും അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നില്ലായിരുന്നു. അതിനാൽ നടപടികൾ ആരംഭിച്ചുമില്ല.
ഐടി പാർക്കിലെ മദ്യവിതരണ കേന്ദ്രങ്ങൾക്ക് ക്ലബ്ബുകളുടെ ഫീസ് ഏർപ്പെടുത്താനായിരുന്നു മുൻപുള്ള ആദ്യത്തെ തീരുമാനം. ഫീസിൽ ഇളവ് അടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും അന്ന് പറഞ്ഞിരുന്നു.

ഡ്രൈഡേ മാറ്റാനും നീക്കം

സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയതിയുള്ള ഡ്രൈഡേയാണ്. ഇത് മാറ്റണമെന്നാണ് സെക്രട്ടറിതല കമ്മറ്റി ശുപാർശ ചെയ്തത്. എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകള്‍ തുറക്കുന്നത് വഴി കോടികൾ ലാഭമുണ്ടാകും എന്നാണ് വിലയിരുത്തൽ. കണക്കുകൾ അനുസരിച്ച് 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിവരം.