കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം
Life Imprisonment for Ambulance Driver :108 ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഇതിനു പുറമെ 1.80 ലക്ഷം രൂപ പിഴയും അടയ്ക്കണം.

പത്തനംതിട്ട: കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. 108 ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഇതിനു പുറമെ 1.80 ലക്ഷം രൂപ പിഴയും അടയ്ക്കണം.
കഴിഞ്ഞ ദിവസം നൗഫൽ കുറ്റക്കാരാൻ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു. ബലാത്സംഗം , തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നാലര വർഷമായി വിചാരണത്തടവിലുള്ള ഇയാൾ മുൻപും വധശ്രമക്കേസിൽ പ്രതിയാണ്.
2020 സെപ്റ്റംബർ 5ന് അർധരാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോവിഡ് പോസ്റ്റിവായ യുവതിയെ അടൂർ ജനറൽ ആശുപത്രിയിൽനിന്ന് പന്തളത്തെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റുന്നതിനിടെയാണ് ഇയാൾ പീഡിപ്പിച്ചത്. കോവിഡ് പോസിറ്റീവായ മറ്റൊരു സ്ത്രീയും ആംബുലൻസിലുണ്ടായിരുന്നു. പന്തളത്ത് യുവതിയെ ഇറക്കിയശേഷം ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വിടാനായിരുന്നു നിർദേശം. എന്നാൽ നൗഫൽ ആദ്യം കോഴഞ്ചേരിയിൽ സ്ത്രീയെ ഇറക്കിവിട്ടു. ഇതിനു ശേഷം ആറന്മുള നാൽക്കാലിക്കൽ പാലത്തിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് ആംബുലൻസ് എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
Also Read:കൊച്ചിയിൽ അഭിഭാഷകരും മഹാരാജാസിലെ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം; പോലീസുകാർക്കും പരിക്ക്
സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ നൗഫലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിവിധ വകുപ്പുകളിലായി ആറോളം കേസുകളായിരുന്നു നൗഫലിനുമേല്‍ ചുമത്തപ്പെട്ടിരുന്നത്. പ്രതിയുടെ ചില ദൃശ്യങ്ങൾ യുവതി ഫോണിൽ ശേഖരിച്ചിരുന്നു. ഇത് പിന്നീട് കേസില്‍ നിര്‍ണായക തെളിവുകളായി മാറി. കൂടാതെ ആംബുലന്‍സിന്റെ ജിപിഎസ്, മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍, ഡിഎന്‍എ ഫലം എന്നിവയും കേസിനു നിർണായകമായി. കേസില്‍ 55 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 83 രേഖയും 12 തൊണ്ടിമുതലും ഹാജരാക്കി