ആശയം രണ്ടാണെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകരും കുടുംബാംഗങ്ങള്‍: രാഹുല്‍ ഗാന്ധി
ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്തിന്റെ അടിത്തറയാണ്. പ്രധാനമന്ത്രിയും ആര്‍എസ്എസും ഭരണഘടനയെ ആക്രമിക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്ന് ധാരണയില്ല
മലപ്പുറം: ആശയത്തിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറത്ത് നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം നടത്തി. മോദി രാജ്യത്തിന്റെ അടിത്തറ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ അടിത്തറ ഭരണഘടനയാണ്. ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്തിന്റെ അടിത്തറയാണ്. പ്രധാനമന്ത്രിയും ആര്‍എസ്എസും ഭരണഘടനയെ ആക്രമിക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്ന് ധാരണയില്ല. ഒന്നിന് പുറകെ ഒന്നായി നാടകങ്ങള്‍ നടത്തുകയാണ്. മോദി എന്തുപറഞ്ഞാലും മാധ്യമങ്ങള്‍ പുകഴ്ത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, ബ്രിട്ടീഷുകാരില്‍ നിന്നും മോചനം നേടിയത് ആര്‍എസ്എസുകാരുടെ കീഴിലാകാനല്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആര്‍എസ്എസ്-കോണ്‍ഗ്രസ് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
സാധാരണക്കാര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. അതാണ് ബിജെപിയുമായുള്ള വ്യത്യാസമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘രാഷ്ട്രീയത്തിനപ്പുറം സ്നേഹം നല്‍കുന്നതിന് വയനാട്ടുകാര്‍ക്ക് നന്ദി. വയനാട് എന്റെ കുടുംബമാണ് വയനാട്ടുകാര്‍ എന്റെ കുടുംബത്തിലെ അംഗങ്ങളും. ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും വ്യത്യസ്ത രാഷ്ട്രീയമായിരിക്കും അതിനര്‍ത്ഥം അവര്‍ക്ക് പരസ്പരം സ്നേഹമില്ലാ എന്നല്ല. മറ്റുള്ള മനുഷ്യരെ ബഹുമാനിക്കുന്നതില്‍ നിന്നാണ് രാഷ്ട്രീയം തുടങ്ങുന്നത്.
ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ഒറ്റരാജ്യം, ഒറ്റ ഭാഷ, ഒരു നേതാവ് എന്നാണ് ബിജെപിയും മോദിയും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഭാഷയെന്നത് മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്ന ഒന്നല്ല. മനുഷ്യന്റെ ഹൃദയത്തില്‍ നിന്ന് ഉരുതിരിഞ്ഞുവരുന്നതാണ്. മലയാളം ഹിന്ദിയേക്കാള്‍ താഴെയാണെന്ന് മലയാളികളോട് പറഞ്ഞാല്‍ ഇത് മലയാളികളെയും മലയാളത്തെയും അപമാനിക്കുന്നതിന് തുല്യമാണ്,’ രാഹുല്‍ പറഞ്ഞു.
വയനാട്ടിലെ വന്യ ജീവി ആക്രമണം പരിഹരിക്കാന്‍ കൂടെയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാടിനെ അപമാനിക്കുകയാണെന്നും രാഹുല്‍ ആരോപിക്കുന്നുണ്ട്.