Kuruva Gang: കുറുവകൾക്ക് കേരളത്തിൽ ആക്രി പെറുക്ക്, തമിഴ്നാട്ടിൽ വമ്പൻ വീട്; ഫിറ്റ്നെസി’ന്റെ കാര്യത്തിൽ കണിശക്കാർ

Kuruva Gang: ‘ഫിറ്റ്നെസി’ന്റെ കാര്യത്തിൽ ഇവർ കണിശക്കാരാണെന്നു പോലീസ് പറയുന്നു. മോഷണം നടത്തുന്നതിനിടെയിൽ പിടിക്കപ്പെട്ടാൽ ഓടിരക്ഷപ്പെടാനും വേണ്ടിവന്നാൽ ആക്രമിക്കാനും ഇവർ പരിശീലനം നേടുന്നുണ്ടെന്നാണു വിവരം.

Kuruva Gang: കുറുവകൾക്ക് കേരളത്തിൽ ആക്രി പെറുക്ക്, തമിഴ്നാട്ടിൽ വമ്പൻ വീട്; ഫിറ്റ്നെസി’ന്റെ കാര്യത്തിൽ കണിശക്കാർ

കുറുവ സ്വദേശി സന്തോഷ് (image credits: screengrab)

Published: 

18 Nov 2024 19:51 PM

ആലപ്പുഴ: കഴിഞ്ഞ കുറച്ച് ദിവസമായി ആലപ്പുഴ ജില്ലയിലെ പല പ്രദേശങ്ങളും കുറുവ ഭീതിയിലായിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു സംഘത്തിലെ ഒരാളെ പോലീസ് പിടികൂടുന്നത്. തമിഴ്‌നാട് കുറുവ സ്വദേശി സന്തോഷാണ് (38) പിടിയിലായത്. ആലപ്പുഴയിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. എന്നാൽ കുണ്ടന്നൂരില്‍വെച്ച് ഇയാൾ പോലീസ് സംഘത്തെ വെട്ടിച്ച് ചാടിപ്പോകുകയും തുടർന്ന് നാല് മണിക്കൂറിലേറെ നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പില്‍ നിന്നാണ് രാത്രി 10.30-ഓടുകൂടി പ്രതിയെ പോലീസ് പിടികൂടി. ഇയാളെ ചോദ്യചെയ്യലിനു പിന്നാലെ മോഷണ പരമ്പരകൾക്ക് പിന്നിൽ കുറുവ സംഘമെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുറുവ സംഘത്തിലുള്ളവർ കുണ്ടന്നൂർ പാലത്തിനടിയിൽ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ പോലീസിനു ലഭിച്ചുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ‘ഫിറ്റ്നെസി’ന്റെ കാര്യത്തിൽ ഇവർ കണിശക്കാരാണെന്നു പോലീസ് പറയുന്നു. മോഷണം നടത്തുന്നതിനിടെയിൽ പിടിക്കപ്പെട്ടാൽ ഓടിരക്ഷപ്പെടാനും വേണ്ടിവന്നാൽ ആക്രമിക്കാനും ഇവർ പരിശീലനം നേടുന്നുണ്ടെന്നാണു വിവരം.

സംഘമായി എത്തുന്ന ഇവർ ഉല്ലാസയാത്രയ്ക്കും മറ്റും ഇവരുടെ കൈയിൽ പണമുണ്ട്. കേരളത്തിൽ എത്തുന്ന ഇവർ വഴിവക്കിലും പാലത്തിനടിയിലുമാണ് താമസം. ഇതിനു പുറമെ റെയിൽവേ സ്റ്റേഷന് അടുത്തായും ഇവർ താമസിക്കാറുണ്ട്. പ്രശ്നമുണ്ടായാൽ നാട്ടിലേക്ക് പെട്ടെന്ന് തിരിച്ചു പോകാൻ വേണ്ടിയാണ് ഇത്. സംസ്ഥാനത്ത് എത്തുന്ന ഇവർ പകൽ ആക്രി പെറുക്കൽ. തുണി വിൽക്കൽ പോലുള്ള പ്രവർത്തിയിൽ ഏർപ്പെടും. എന്നാൽ ഇവർക്ക് തമിഴ്നാട്ടിൽ വലിയ വീടുകളും സൗകര്യങ്ങളുമുണ്ടെന്നു പോലീസ് പറയുന്നതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ പുതുവർഷത്തിൽ ഇവർ കുടുംബസമേതം ആലപ്പുഴ ബീച്ചിലും മറ്റും എത്തിയിരുന്നതായി പോലീസ് പറയുന്നു. സൗത്ത് പോലീസ് സ്റ്റേഷനു സമീപം കനാൽക്കരയിൽ സ്ഥാപിച്ച ‘ഐ ലവ് ആലപ്പുഴ’ എന്ന ബോർഡിനടുത്തു നിന്നു മുൻപു സന്തോഷ് ശെൽവം ചിത്രം പകർത്തി വാട്സാപ്പിൽ ഡിസ്പ്ലേ പിക്ചറാക്കിയിരുന്നു. പാലായിലെ മോഷണത്തിനു പിടിക്കപ്പെട്ടപ്പോൾ ഇതു സന്തോഷിന്റെ ഫോണിൽ കണ്ടെത്തി.

Also Read-Kuruva Gang: പകൽ നിരീക്ഷണം, രാത്രി മോഷണം; കൊല്ലാനും മടിയില്ലാത്തവർ: ആരാണ് കുറുവ സംഘം

അതേസമയം മണ്ണഞ്ചേരിയിൽ നടന്ന മോഷണത്തിനു പിന്നിലും സന്തോഷ് ശെൽവം തന്നെയാണ് എന്ന് തെളിയിക്കാൻ പോലീസ് അയാളെ വീണ്ടും മോഷണസമയത്തെ വസ്ത്രങ്ങൾ ധരിപ്പിച്ചു പരിശോധിച്ചു. ഒക്ടോബർ 29ന് മണ്ണഞ്ചേരി നേതാജി ജംക്‌ഷനു സമീപത്തെ വീട്ടിലാണ് മോഷണം നടന്നത്. ഇത് അന്വേഷിക്കാനായി മോഷണശ്രമം നടന്ന വീട്ടിൽ തന്നെ സന്തോഷിനെ പോലീസ് എത്തിച്ചു. മോഷണസമയത്തു ധരിച്ച രീതിയിൽ വസ്ത്രം ധരിപ്പിച്ചു വീട്ടുകാരെ കാണിച്ച് ഉറപ്പു വരുത്തി. കുണ്ടന്നൂരിൽ നിന്ന് ആലപ്പുഴയിലെത്തിച്ചു ചോദ്യം ചെയ്ത ശേഷം പുലർച്ചെ 3 ന് ആണ് മണ്ണഞ്ചേരിയിൽ എത്തിച്ചത്. ഇതിനു പുറമെ നേതാജി ജംക്‌ഷനിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ സന്തോഷ് ശെൽവത്തിന്റെ ദേഹത്തെ പച്ചകുത്തൽ വ്യക്തമായി കണ്ടിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ എത്തിച്ചപ്പോൾ വെളിച്ചം വ്യത്യസ്തമായിരുന്നു. മോഷണത്തിനു ശേഷം മിക്ക വീട്ടുകാരും മുഴുവൻ സമയവും വിളക്കുകൾ തെളിക്കുന്നതിനാൽ ദൃശ്യത്തിലെപ്പോലെ ഒത്തുവന്നില്ല. തുടർന്ന് കുറച്ചു ലൈറ്റുകൾ പൊലീസ് അണച്ചു പഴയ സാഹചര്യം പുനഃസൃഷ്ടിച്ചു. ഇൻഫ്രാറെഡ് ലൈറ്റും ഉപയോഗിച്ചു.

ഇതിനു പുറമെ അന്വേഷണത്തിനായി എത്തിച്ചപ്പോൾ അയാളുടെ നടത്തത്തിൽ വ്യത്യാസം ഉണ്ടായി. എന്നാൽ നടത്തിക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കി മനഃപൂർവം വ്യത്യാസം വരുത്തുകയായിരുന്നുവെന്നാണ് പോലീസ് നി​ഗമനം. വർഷങ്ങൾക്കു മുൻപു പാലക്കാട്ടു നടത്തിയ മോഷണത്തിൽ സന്തോഷിന്റെ വിരലടയാളം ലഭിച്ചതു പാലായിലെ കേസിൽ പ്രയോജനപ്പെട്ടിരുന്നു. അതു മണ്ണഞ്ചേരി മോഷണക്കേസുകളിലും സഹായകമാകും.

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?