5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kumarakom and Kadalundi: കേരളത്തിന് ഇരട്ടനേട്ടം; രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകളായി കുമരകവും കടലുണ്ടിയും

Kumarakom and kadalundi became the best tourism villages: തുടർച്ചയായ രണ്ടാം വർഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ കേരളത്തിലേക്ക് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം എത്തിയത്.

Kumarakom and Kadalundi: കേരളത്തിന് ഇരട്ടനേട്ടം; രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകളായി കുമരകവും കടലുണ്ടിയും
കുമരകം (Abhish Lohithan / 500px/Getty Images)
aswathy-balachandran
Aswathy Balachandran | Published: 28 Sep 2024 16:18 PM

തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം രം​ഗത്തിന് അഭിമാനിക്കാൻ ഇരട്ടനേട്ടം ഉണ്ടായിരിക്കുകയാണ് ഇപ്പോൾ. ടൂറിസം രം​ഗത്തെ മികവിന് കേരളത്തെ തേടി ഇരട്ട പുരസ്കാരങ്ങൾ എത്തിയിരിക്കുന്നു. കേന്ദ്ര സർക്കാരിൻറെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡുകളിൽ രണ്ടെണ്ണമാണ് കേരളത്തിലേക്ക് എത്തിയത്. കോട്ടയം ജില്ലയിലെ കുമരകവും കോഴിക്കോട് ജില്ലയിലെ കടലുണ്ടിയുമാണ് മികച്ച ടൂറിസം വില്ലേജുകളായി തിരഞ്ഞെടുക്കപ്പെട്ടത്.

കടലുണ്ടിയ്ക്ക് ബെസ്റ്റ് റെസ്‌പോൺസിബിൾ ടൂറിസം വില്ലേജ് അവാർഡാണ് ലഭിച്ചിരിക്കുന്നത്. കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്‌കാരവും ലഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി നടപ്പിലാക്കിയതാണ് ഈ പുരസ്കാരത്തിലേക്ക് എത്തിച്ചത്.

തുടർച്ചയായ രണ്ടാം വർഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ കേരളത്തിലേക്ക് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം എത്തിയത്. കഴിഞ്ഞ തവണ ‌കാന്തല്ലൂരിനാണ് പുരസ്കാരം ലഭിച്ചത്. കടലുണ്ടിയെ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷൻ ആക്കുന്നതിനുള്ള ആർ ടി മിഷൻറെ പ്രവർത്തനങ്ങളാണ് ഈ അവാർഡ് ലഭിക്കുന്നതിലേക്ക് നയിച്ചത്.

കാർഷിക പ്രവർത്തനങ്ങൾക്ക് വിഘാതമേൽപ്പിക്കാതെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ വിനോദ സഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിലാണ് കുമരകം ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയിൽ ആദ്യം ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ച സ്ഥലം കൂടിയാണ് കുമരകം എന്നതും പ്രത്യേകം ഓർക്കണം.

 

Latest News