KSRTC Student Concession : എസ്.ടി കാർഡ് കിട്ടാൻ ഇനി സ്റ്റാൻഡിൽ കാത്തു നിൽക്കണ്ട: കെ.എസ്.ആർ.ടി കൺസെഷൻ ഇനി ഓൺലൈൻ വഴി

KSRTC Student Concession online: സ്വന്തമായോ അക്ഷയ, ഫ്രണ്ട്‌സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്.

KSRTC Student Concession : എസ്.ടി കാർഡ് കിട്ടാൻ ഇനി സ്റ്റാൻഡിൽ കാത്തു നിൽക്കണ്ട: കെ.എസ്.ആർ.ടി കൺസെഷൻ ഇനി ഓൺലൈൻ വഴി

KSRTC online concession

aswathy-balachandran
Published: 

07 Jun 2024 08:23 AM

തിരുവനന്തപുരം: അവധി കഴി‍ഞ്ഞ് സ്കൂളുകളും കോലേജുകളും തുറന്നതോടെ കൺസെഷൻ കാർഡിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് കുട്ടികൾ. കെ.എസ്.ആർ.ടിയുടെ കൺസെഷൻ കാർഡ് ലഭിക്കാൻ സ്റ്റാൻഡിൽ എത്തി വരിനിൽക്കേണ്ടതാണ് ഏറ്റവും വലിയ ബുദ്ധിമൂട്ടായി കുട്ടികൾ പറയുന്നത്. എന്നാൽ ഇതിനു പരിഹാരം ആയിരിക്കുകയാണ്. ഈ വർഷം മുതൽ കൺസഷൻ ഓൺലൈനിലേക്ക് മാറുകയാണെന്ന് അധികൃതർ അറയിച്ചു.

ഇനി കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്‌ട്രേഷൻ നടപടികൾ നടത്തുന്നതും ഇതിനെടുക്കുന്ന കാലതാമസവും ഒഴിവാക്കാം. രജിസ്‌ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‌സൈറ്റ് ഓപ്പൺ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്യുക. പിന്നീട് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുക.

അപേക്ഷ വിജയകരമായി പൂർത്തിയായാൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു മെസ്സേജ് വരും. അപേക്ഷ സ്‌കൂൾ അംഗീകരിച്ചാൽഡ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധന നടക്കും പിന്നീട് അപ്രൂവ് ചെയ്യുന്നതാണ്. അം​ഗീകാരം ലഭിച്ചാൽ അപ്പോൾ തന്നെ എസ്എംഎസ് ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയിൽ അടക്കണം എന്ന നിർദേശവും ലഭിക്കും. ഡിപ്പോയിലെത്തിയാണ് തുക അടക്കേണ്ടത്.

ALSO READ: നീറ്റ് പരീക്ഷയിൽ അട്ടിമറി… പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യം ശക്ത

കൺസെഷൻ കാർഡ് എന്ന് ലഭിക്കുമെന്ന് എസ്എംഎസ് വഴി അറിയിക്കും. വിദ്യാർഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർനെയിമും പാസ് വേർഡും ഉപയോഗിച്ച് വെബ് സൈറ്റിൽ ലോഗിൻ ചെയ്യാം. അപേക്ഷ റിജക്ട് ആയിട്ടുണ്ടെങ്കിൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനുമുള്ള സൗകര്യവുമുണ്ട്.

ഇതിനെതിരേ അപ്പീൽ നൽകുവാനായി പ്രസ്തുത വെബ്‌സൈറ്റിൽ തന്നെ Appeal Applications എന്ന ടാബ് ഉണ്ട്. സ്വന്തമായോ അക്ഷയ, ഫ്രണ്ട്‌സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ രണ്ടാം തീയതിക്ക് മുൻപ് https://www.concessionksrtc.com എന്ന വെബ്‌സൈറ്റിൽ School Registration/College registration സെലക്ട് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. മൂന്നുമാസമാണ് സ്റ്റുഡൻസ് കൺസഷന്റെ കാലാവധി.

Related Stories
Varkala Murder: വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്കും വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സഹോദരി ഭർത്താവും സുഹൃത്തുക്കളും
Perumbavoor Murder: മദ്യലഹരിയില്‍ അച്ഛനെ മകന്‍ ചവിട്ടിക്കൊന്നു; സംഭവം പെരുമ്പാവൂരില്‍
Karuvannur Case: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ എംപി ചോദ്യം ചെയ്യലിനെത്തണം; സമൻസ് അയച്ച് ഇഡി
Vasanthi Cheruveettil: ട്രെക്കിങ് പഠിക്കാൻ സഹായിച്ചത് യൂട്യൂബ്; എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി 59 വയസുകാരിയായ മലയാളി
Ernakulam Viral Meningitis Case: കളമശ്ശേരിയിൽ വീണ്ടും സെറിബ്രല്‍ മെനഞ്ചൈറ്റിസ്; ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Cyber Fraud: ‘റിസര്‍വ് ബാങ്കിന്റെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍’; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’