5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSRTC BUS: പുല്ലുപാറയിൽ കെഎസ്ർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

KSRTC BUS Pullupara Accident: 30 അടിത്താഴ്ചയിലേക്കാണ് ബസ് മറഞ്ഞിരിക്കുന്നത്. പ്രദേശവാസികൾ, മറ്റ് യാത്രാക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് ആ​ദ്യം രക്ഷാപ്രവർത്തനം നടന്നത്.

KSRTC BUS: പുല്ലുപാറയിൽ കെഎസ്ർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു
Representational Image Of PulluparaImage Credit source: Social Media
athira-ajithkumar
Athira CA | Updated On: 06 Jan 2025 07:29 AM

ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപടകത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോ​ദ​യാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിലുള്ള സ്ഥലത്താണ് അപകടം. പരിക്കേറ്റവരെ ഹെെവേ പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

പരിക്കേറ്റവരെ 35-ാം മെെലിലുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 30 അടിത്താഴ്ചയിലേക്കാണ് ബസ് മറഞ്ഞിരിക്കുന്നത്. താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ തട്ടി നിന്നതിനാലാണ് വൻ അപകടം ഒഴിവായത്. 36 പേരാണ് കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നത്. രണ്ട് പേർ ബസ് ജീവനക്കാരാണ്. ഇന്ന് രാവിലെ 6.15-ന് പുല്ലുപാറയിലെ കൊടുംവളവിൽ വച്ചാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. ബ്രേക്ക് തകരാറാണ് ബസ് അപകടത്തിൽ പെടാൻ കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

തഞ്ചാവൂരിൽ നിന്ന് മാവേലിക്കരയിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ഇന്നലെ പുലർച്ചെ മൂന്ന് മണിക്കാണ് സംഘം തഞ്ചാവൂരിലേക്ക് പോയത്. ശബരിമലയിലേക്ക് പോകുന്ന ഈ ഭാ​ഗം ദേശീയപാതയുടെ കൂടി ഭാ​ഗമാണ്. പ്രദേശവാസികൾ, മറ്റ് യാത്രാക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് ആ​ദ്യം രക്ഷാപ്രവർത്തനം നടന്നത്. പിന്നാലെ ഫയർഫോഴ്സും മറ്റ് വകുപ്പുകളും സ്ഥലത്തെത്തുകയായിരുന്നു.