5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSRTC: ഓണം അവധിയല്ലേ, കാടും കായലും കണ്ടുവന്നാലോ! ബജറ്റ് ഫ്രണ്ട്‌ലി ടൂര്‍ പാക്കേജുകളുമായി കെഎസ്ആര്‍ടിസി

ബസ് , ബോട്ട്. കപ്പൽ ഉൾപ്പെടുന്ന തരത്തിലാണ് പാക്കേജുകൾ എല്ലാ ഡിപ്പോകളിലും ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മേഖലയായി തിരിച്ച്, കാലാവസ്ഥ അനുകൂലമാണെങ്കില്‍ 250 ട്രിപ്പ് നടത്താനാണ് തീരുമാനം.

KSRTC: ഓണം അവധിയല്ലേ, കാടും കായലും കണ്ടുവന്നാലോ! ബജറ്റ് ഫ്രണ്ട്‌ലി ടൂര്‍ പാക്കേജുകളുമായി കെഎസ്ആര്‍ടിസി
കെഎസ്ആർടിസി (കടപ്പാട്: ഫേസ്ബുക്ക്)
sarika-kp
Sarika KP | Published: 08 Sep 2024 17:12 PM

ഓണം ഒരു ഒത്തരുമയുടെ കൂടി ആഘോഷമാണ്. വിദേശരാജ്യങ്ങളിൽ നിന്നും ഇതരം സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് ഓണം കൂടാൻ എത്തുന്നവർ നിരവധിയാണ്. എല്ലാവരും ഒരുമിച്ച് പൂക്കളം തീർത്തും സദ്യ കഴി‌ച്ചും ഓണക്കളി കളിച്ചും ആഘോഷിക്കും. എന്നാൽ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നതല്ല ഓണത്തിന്റെ ആഘോഷങ്ങൾ. കുടുംബവുമായി ഒരു യാത്ര പോകാതെ എന്ത് ആഘോഷം അല്ലേ. എന്നാൽ നല്ലൊരു ഓണസമ്മാനവുമായി കെഎസ്ആര്‍ടിസി. അതും വെറും ഒരു സമ്മാനമല്ല. വമ്പൻ ബജറ്റ് ഫ്രണ്ട്‌ലി ടൂര്‍ പാക്കേജുകളുമായാണ് ഇത്തവണ കെഎസ്ആർടിസി എത്തിയിരിക്കുന്നത്.

കാടും കായലും കടലും ഒറ്റ യാത്രയിൽ ആസ്വദിക്കുന്ന തരത്തിലാണ് കെഎസ്ആർടിസി പാക്കേജ് ഒരുക്കിയിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്‍ സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍(കെ.എസ്.ഐ.എന്‍.സി.) എന്നിവയുമായി ചേര്‍ന്നാണ് ടൂറുകൾ‌ ഒരുക്കിയിരിക്കുന്നത്. ബസ് , ബോട്ട്. കപ്പൽ ഉൾപ്പെടുന്ന തരത്തിലാണ് പാക്കേജുകൾ എല്ലാ ഡിപ്പോകളിലും ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മേഖലയായി തിരിച്ച്, കാലാവസ്ഥ അനുകൂലമാണെങ്കില്‍ 250 ട്രിപ്പ് നടത്താനാണ് തീരുമാനം.

കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ ബസുകളില്‍ എത്തിയശേഷം ആഡംബര ബോട്ടുകളില്‍ മനോഹരമായ കായല്‍ യാത്ര ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ടൂര്‍ പാക്കേജുകള്‍ ക്രമികരിച്ചിരിക്കുന്നത്. മൂന്ന് മേഖലയായി തിരിച്ചാണ് ടൂര്‍ പാക്കേജ് ഒരുക്കിയിട്ടുള്ളത്. ആലപ്പുഴയില്‍ വേഗ -1, സീ കുട്ടനാട് എന്നീ ബോട്ടുകളിലും കൊല്ലത്ത് സീ അഷ്ടമുടി ബോട്ടിലും, എറണാകുളത്ത് പുതുതായി പുറത്തിറക്കിയ സോളാര്‍-ഇലക്ട്രിക് ബോട്ടായ ‘ഇന്ദ്ര’യിലുളള ടൂര്‍ പാക്കേജ് തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ബോട്ടിന്റെ മുകളില്‍ ഡക്കില്‍ നിന്ന് യാത്ര ചെയ്യാന്‍ കഴിയുന്ന പ്രത്യേക പാക്കേജും ഓണാഘോഷത്തിനായി ഒരുക്കിയിട്ടുണ്ട്.സീ അഷ്ടമുടി ബോട്ട് സർവീസിൽ സാമ്പ്രാണിക്കോടി, കോവില, മണ്‍റോ ദ്വീപ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കാം. തിരുവനന്തപുരത്തെയും പാറശ്ശാലയിലെയും കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്ലുകള്‍ ഇതിനകംതന്നെ വേഗ, സീ കുട്ടനാട് ടൂര്‍ പാക്കേജുകള്‍ ആരംഭിച്ചു കഴിഞ്ഞു.

Also read-Onam 2024 : നമ്മൾ പൂക്കളമൊരുക്കുന്നത് തമിഴ്നാടിൻ്റെ സഹായത്തോടെ; ഓണത്തിനൊരുങ്ങി തമിഴ് പൂപ്പാടങ്ങൾ

സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്നായി 250 ഓളം ടൂര്‍ പാക്കേജുകള്‍ ആണ് ബജറ്റ് ടൂറിസം സെല്‍ തയ്യാറാക്കിയിട്ടുള്ളത്. വയനാട്, മൂന്നാര്‍, ഗവി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വനയാത്രയും കെഎസ്ആര്‍ടിസി ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കെ.എസ്.ഐ.എന്‍.സി.യുടെ സഹകരണത്തോടെ എറണാകുളം ബോര്‍ഗാട്ടിയില്‍നിന്ന് ക്രൂയിസ് കപ്പലില്‍ യാത്ര നടത്തും. 22 കിലോമീറ്റര്‍ കടലിലൂടെ യാത്രചെയ്യാൻ പറ്റുന്ന തരത്തിലാണ് ക്രമികരിച്ചിരിക്കുന്നത് . ഓണത്തോടനുബന്ധിച്ചുള്ള ആദ്യ കടല്‍യാത്രാസംഘം ഞായറാഴ്ച ഉച്ചയോടെ തൊടുപുഴ ഡിപ്പോയില്‍നിന്ന് പുറപ്പെട്ടു.

ആധുനികസൗകര്യങ്ങളോടെയുള്ള ബസുകളാണ് യാത്രയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്. പൂര്‍വവിദ്യാര്‍ഥിസംഘം, കുടുംബശ്രീകള്‍, ക്ലബ്ബുകള്‍, റെസിഡെന്‍സ് അസോസിയേഷനുകള്‍ എന്നിവയ്ക്ക് 50 പേരടങ്ങുന്ന ഗ്രൂപ്പുകളായി ബുക്കുചെയ്യാം.