KSRTC New rule: മിന്നലിനു മുന്നിൽ സൂപ്പർഫാസ്റ്റ് കേറരുത്… ഫാസ്റ്റിന് പിന്നാലെ മതി ഓർഡിനറി, പുതിയ ചട്ടവുമായി കെഎസ്ആർടിസി

KSRTC new rules: സൂപ്പർഫാസ്റ്റ് ഹോൺ മുഴക്കിയാൽ ഫാസ്റ്റ്, ഓർഡിനറി ബസുകൾ വഴികൊടുക്കണമെന്നാണ് പുതിയ ഉത്തരവിൽ നിർദേശിക്കുന്നത്.

KSRTC New rule: മിന്നലിനു മുന്നിൽ സൂപ്പർഫാസ്റ്റ് കേറരുത്... ഫാസ്റ്റിന് പിന്നാലെ മതി ഓർഡിനറി, പുതിയ ചട്ടവുമായി കെഎസ്ആർടിസി

KSRTC (Image - facebook, Kerala State Road Transport Corporation official)

Updated On: 

27 Sep 2024 13:39 PM

തിരുവനന്തപുരം: ഉയർന്ന ചാർജ്ജ് നൽകി മിന്നലിനും മറ്റും കയറി ഇരിക്കുമ്പോൾ പിന്നിൽ നിന്ന് ഹോണടിച്ച് സൂപ്പർഫാസ്റ്റ് കയറി പോകുന്നത് പലപ്പോഴുമുള്ള കാഴ്ചയാണ്. ഒരേ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിൽ  ഇത് സംഭവിക്കാതിരിക്കാൻ പുതിയ ചട്ടവുമായി എത്തിയിരിക്കുകയാണ് കോർപറേഷൻ.

മിന്നൽ, സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ടിക്കറ്റ് നിരക്ക് കൂടുതലുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകൾ ഒരു കാരണവശാലും മറികടക്കരുതെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്ഉത്തരവ് ഇറക്കിയിരിക്കുകയാണ് ഇപ്പോൾ. ഹോൺ മുഴക്കുന്ന വിഷയത്തിലും ഉണ്ട് നിർദ്ദേശം.

സൂപ്പർഫാസ്റ്റ് ഹോൺ മുഴക്കിയാൽ ഫാസ്റ്റ്, ഓർഡിനറി ബസുകൾ വഴികൊടുക്കണമെന്നാണ് പുതിയ ഉത്തരവിൽ നിർദേശിക്കുന്നത്. ഡ്രൈവർമാർക്കും മാത്രമല്ല കണ്ടക്ടർമാർക്കുമാണ് ഇക്കാര്യത്തിൽ കെഎസ്ആർടിസി മാനേജ്മെന്റ് നിർദേശം നൽകിയിട്ടുള്ളത് എന്നാണ് വിവരം. അതിവേഗം സുരക്ഷിതമായി എത്തുന്നതിനാണ് കൂടുതൽ ടിക്കറ്റ് നിരക്കിൽ വണ്ടി ഓടിക്കുന്നത്.

ഇതിനു തന്നെയാണ് ഉയർന്ന തുകയ്ക്ക് ടിക്കറ്റ് എടുത്ത് യാത്രക്കാർ ചില ബസുകളിൽ കയറുന്നത്. ഈ വിവരം ജീവനക്കാർ മറക്കരുതെന്നും ഉത്തരവിൽ പറയുന്നു. അതുകൊണ്ടു തന്നെ റോഡിൽ, അനാവശ്യ മത്സരം വേണ്ടെന്നും കെഎസ്ആർടിസി എം ഡി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഈ വിഷയം കൃത്യമായി പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇതിനൊപ്പം എത്തിയിട്ടുണ്ട്.

താഴ്ന്ന ശ്രേണിയിൽപ്പെട്ട ബസുകൾ മിന്നൽ അടക്കമുള്ള ഉയർന്ന ടിക്കറ്റ് നിരക്കുള്ള ബസുകൾക്ക് സൈഡ് നൽകാത്തതും വിഷയമാണ്. ഇവർ മത്സരിച്ച്‌ മറികടക്കുന്നത് സംബന്ധിച്ചുള്ള ധാരാളം പരാതികൾ ലഭിച്ചതും ഉത്തരവിനു കാരണമാണ്. പരാതി വ്യാപകമായതോടെയാണ് കർശന നിർദേശവുമായി കെഎസ്ആർടിസി മാനേജ്മെന്റ് രം​ഗത്തെത്തിയത്.

Related Stories
Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Wayanad By Election : പ്രിയങ്കാ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാവുമോ? തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ
Kannur Jaundice Spread: മഞ്ഞപ്പിത്ത വ്യാപനം; സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ
MT Vasudevan Nair: എം ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല, ഗുരുതരമായി തന്നെ തുടരുന്നു
Complaint Against SI: എസ്ഐയായ ഭ‍ർത്താവിനെതിരെ പരാതിയുമായി ഭാര്യ; സുഹൃത്തായ വനിതാ എസ്ഐ വീട്ടിൽ കയറി തല്ലി
Snake Bite: സ്കൂളും സുരക്ഷിതമല്ല, വിദ്യാർത്ഥിക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു; സംഭവം ക്രിസ്മസ് ആഘോഷത്തിനിടെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്