KSRTC: മാറ്റത്തിന്റെ പാതയിൽ കെഎസ്ആർടിസി; വരുന്നു ഫുഡ്സ്റ്റോപ്പുകൾ | KSRTC Introduce New Rule For food break in long trip Malayalam news - Malayalam Tv9

KSRTC: മാറ്റത്തിന്റെ പാതയിൽ കെഎസ്ആർടിസി; വരുന്നു ഫുഡ്സ്റ്റോപ്പുകൾ

Published: 

03 Nov 2024 18:01 PM

KSRTC Food Break: ദീർഘ ദൂര സർവ്വീസുകളിൽ ജീവനക്കാർക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലാണ് ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയിരുന്നത്. ഈ രീതിയിലാണ് മാറ്റം വരുന്നത്.

1 / 5ഭക്ഷണം

ഭക്ഷണം കഴിക്കാനായി ഇനി ഇഷ്ടമുള്ള സ്ഥലത്ത് ബസ് നിർത്താൻ കെഎസ്ആർടിസി ജീവനക്കാർക്ക് സാധിക്കില്ല. (Image Credits: KSRTC Swift)

2 / 5

ദീർഘദൂര യാത്രക്കിടെ ഭക്ഷണം കഴിക്കാൻ ബസ് സ്റ്റാൻഡുകൾക്ക് പുറത്തുള്ള ഹോട്ടലുകളുടെ പട്ടിക കെഎസ്ആർടിസി ഉടൻ പ്രസിദ്ധീകരിക്കും. (Image Credits: KSRTC Swift)

3 / 5

ഹോട്ടലുകളുടെ പട്ടികയും ഏതു സമയത്ത് ബസ് അവിടെ എത്തുമെന്നതും അടക്കമുള്ള വിവരങ്ങൾ യാത്രക്കാർക്ക് കാണാനാവുന്ന വിധത്തിൽ ഡ്രെെവറുടെ കാബിന് പിന്നിൽ പ്രദർശിപ്പിക്കും. (Image Credits: KSRTC Swift)

4 / 5

രാവിലെ 7.30നും 9.30 ഇടയിലാണ് പ്രഭാതഭക്ഷണത്തിനായി ബസുകൾ നിർത്തുക. ഉച്ചഭക്ഷണത്തിനായും 12 മുതൽ 2 വരെയും കെഎസ്ആർടിസി നിർത്തും. (Image Credits: KSRTC Swift)

5 / 5

സായാഹ്ന ഭക്ഷണത്തിനായി 4 മുതൽ 6 വരെയും രാത്രിഭക്ഷണത്തിനായി 8 മുതൽ 11 വരെയുമാകും ബസുകൾ നിർത്തുക. ഭക്ഷണശേഷം ബസ് പുറപ്പെടുന്ന സമയവും യാത്രക്കാരെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്. (Image Credits: KSRTC Swift)

Related Stories
Kottayam Murder: കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു; യുവാവ് അറസ്റ്റില്‍
Kerala Rain Alert: തുലാവർഷം കനക്കുന്നു…; ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും, 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Sandeep varier: സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ല, താൻ ഇപ്പോഴും ബിജെപി പ്രവർത്തകൻ: സന്ദീപ് വാര്യർ
Palakkad By-Election 2024 : പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചു; വോട്ടെടുപ്പ് 20-ന്
Kerala Rain Alert : ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും, സംസ്ഥാനത്ത് ഇന്ന് ഇടിവെട്ടി മഴപെയ്യും, ആറു ജില്ലകളില്‍ അലര്‍ട്ട്
Sandeep varier: ചില മാനസിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്, അപമാനം നേരിട്ടിടത്ത് വീണ്ടും എത്താൻ ആ​ഗ്രഹമില്ല, സന്ദീപ് വാര്യർ ഫേസ്ബുക്കിൽ
കടുകിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?
വണ്ണം കുറയ്ക്കാൻ ഇതാ എളുപ്പഴി... മല്ലിവെള്ളം പതിവാക്കൂ
ഒടിടിയിൽ എത്തിയതും ഉടൻ വരാൻ പോകുന്നതുമായ മലയാളം ചിത്രങ്ങൾ
പ്രമേഹമുള്ളവർക്ക് പപ്പായ കഴിക്കാമോ?