5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSRTC Driving School : കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളിൽ പഠനച്ചെലവ് കുറയും; ഫീസ് നിരക്ക് ഇങ്ങനെ

KSRTC Driving School Fees Details : കെഎസ്ആർടിസി ആരംഭിക്കുന്ന ഡ്രൈവിങ് സ്കൂളുകളിൽ സ്വകാര്യ ഡ്രൈവിങ് സ്കൂളിലെ ഫീസിനെക്കാൾ 40 ശതമാനം ഇളവ്. കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം.

KSRTC Driving School : കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളിൽ പഠനച്ചെലവ് കുറയും; ഫീസ് നിരക്ക് ഇങ്ങനെ
abdul-basith
Abdul Basith | Published: 19 Jun 2024 20:36 PM

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ പുതിയ പരിഷ്കരണങ്ങളിൽ പെട്ട കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകളിലെ ഫീസ് നിരക്ക് പുറത്തുവന്നു. സ്വകാര്യ ഡ്രൈവിങ് സ്കൂളുകളെക്കാൾ 40 ശതമാനം കുറഞ്ഞ ഫീസാവും കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ഈടാക്കുക. നിലവിൽ ഡ്രൈവിങ് പഠിപ്പിക്കാനുള്ള വാഹനം തയ്യാറായെങ്കിലും ഗ്രൗണ്ട് ഇതുവരെ ശരിയായിട്ടില്ല. ഇത് ഉടൻ ശരിയാകുമെന്നാണ് വിവരം.

കാറും ഇരുചക്ര വാഹനവും പഠിക്കാൻ 11,000 രൂപയാണ് ഇവിടെ ഫീസ്. സ്വകാര്യ ഡ്രൈവിങ് സ്കൂളുകളിൽ ഇതിന് 15,000 രൂപ വരെ ചെലവ് വരും. ഹെവി, കാർ ഡ്രൈവിങ് പഠിക്കാൻ 9000 രൂപ കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിൽ ഫീസ് നൽകണം. ഇരുചക്ര വാഹനം പഠിക്കാൻ 3,500 രൂപ. ഗിയർ ഉള്ളതായാലും ഇല്ലാത്തതായാലും ഒരേ നിരക്കാണ്. സ്വകാര്യ സ്കൂളുകളിൽ ഇരുചക്ര വാഹനം പഠിക്കാൻ 5000 മുതൽ രൂപയോളം നൽകണം.

Read Also: KSRTC Courier Service: കെഎസ്ആർടിസി കൊറിയർ സർവീസ് ലാഭത്തിലോടുന്നു; ഒരു വർഷം കൊണ്ട് ഒരു കോടി രൂപയോളം ലാഭം

സംസ്ഥാനത്തെ ഡ്രൈവിങ് പഠനനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നത്. പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതികൾക്കെതിരെ സ്വകാര്യ ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധം അഴിച്ചുവിട്ടതിൻ്റെ പശ്ചാത്തലത്തിലായിരുന്നു പ്രഖ്യാപനം. തിരുവനന്തപുരത്തെ ആനയറ സ്റ്റേധനു സമീപമാണ് ഡ്രൈവിങ് പഠനത്തിനുള്ള ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലെ കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിങ് കോളജിൽ തിയറി ക്ലാസുകൾ നടക്കും. കെഎസ്ആർടിസി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നവരെയാണ് ഡ്രൈവിങ് സ്‌കൂളുകളിലും പരിശീലനത്തിനായി നിയോഗിച്ചിട്ടുള്ളത്. കമ്പ്യൂട്ടർ അധിഷ്ഠിത പരിശീലന കേന്ദ്രവും ഒരുങ്ങുന്നുണ്ട്. ഇതിലാവും ആദ്യം പരിശീലനം നൽകുക.