KSRTC Accident: തിരൂര്‍ക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസിയും ലോറിയും കൂട്ടിയിച്ച് അപകടം; ഒരു മരണം

Malappuram Tirurkad Accident: പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ് മാടുകളെ കയറ്റിവന്ന ലോറിയെ ഇടിക്കുകയായിരുന്നു.

KSRTC Accident: തിരൂര്‍ക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസിയും ലോറിയും കൂട്ടിയിച്ച് അപകടം; ഒരു മരണം

പ്രതീകാത്മക ചിത്രം

Updated On: 

15 Mar 2025 21:31 PM

മലപ്പുറം: തിരൂര്‍ക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. 20 ലധികം പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ് മാടുകളെ കയറ്റിവന്ന ലോറിയെ ഇടിക്കുകയായിരുന്നു.

ടൂറിസ്റ്റ് ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

പാലക്കാട്: ചെന്നൈ ദിണ്ടിവനം റോഡിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ടൂറിസ്റ്റ് ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കഞ്ചിക്കോട് സത്രപ്പടി സ്വദേശി അനീഷ് (35) ആണ് മരിച്ചത്.

ശനിയാഴ്ച (മാര്‍ച്ച് 15) പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ദിണ്ടിവനം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു

Also Read: Kozhikode Dance Teacher Death: പത്തൊന്‍പതുകാരിയായ നൃത്താധ്യാപികയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം കണ്ടത് വിദ്യാര്‍ഥികള്‍

മലപ്പുറം: വാഹനാപകടത്തില്‍ വ്‌ളോഗര്‍ ജുനൈദ് മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ വെച്ചായിരുന്നു അപകടം. റോഡരികിലെ മണ്‍കൂനയില്‍ തന്ന് ബൈക്ക് മറിയുകയായിരുന്നു. റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കിടന്നിരുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്.

ജുനൈദിന്റെ തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Stories
Thiruvilwamala Car Accident: ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചു! തിരുവില്വാമലയില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു
Kozhikode Drain Accident: കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി
Venjaramoodu Mass Murder Case: അഫാന് ആരെയും ആക്രമിക്കാന്‍ കഴിയില്ല; മകനെ സംരക്ഷിച്ച് ഷെമീന
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് വേനൽ മഴക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശം
ASHA Workers Protest: പ്രതിഷേധം തുടര്‍ന്ന് ആശാ വര്‍ക്കര്‍മാര്‍; ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
Money Fraud Case: വ്യാജനാണ് പെട്ടു പോകല്ലെ… നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നാൽ പണം നഷ്ടമാകും
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ