KSRTC Accident: തിരൂര്‍ക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസിയും ലോറിയും കൂട്ടിയിച്ച് അപകടം; ഒരു മരണം
Malappuram Tirurkad Accident: പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ് മാടുകളെ കയറ്റിവന്ന ലോറിയെ ഇടിക്കുകയായിരുന്നു.

മലപ്പുറം: തിരൂര്‍ക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. 20 ലധികം പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ് മാടുകളെ കയറ്റിവന്ന ലോറിയെ ഇടിക്കുകയായിരുന്നു.
ടൂറിസ്റ്റ് ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
പാലക്കാട്: ചെന്നൈ ദിണ്ടിവനം റോഡിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ടൂറിസ്റ്റ് ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കഞ്ചിക്കോട് സത്രപ്പടി സ്വദേശി അനീഷ് (35) ആണ് മരിച്ചത്.




ശനിയാഴ്ച (മാര്‍ച്ച് 15) പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ദിണ്ടിവനം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു
മലപ്പുറം: വാഹനാപകടത്തില്‍ വ്‌ളോഗര്‍ ജുനൈദ് മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ വെച്ചായിരുന്നു അപകടം. റോഡരികിലെ മണ്‍കൂനയില്‍ തന്ന് ബൈക്ക് മറിയുകയായിരുന്നു. റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കിടന്നിരുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്.
ജുനൈദിന്റെ തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.