BREAKING NEWS, Road Accident: തൃശ്ശൂരിലും കൊച്ചിയിലും കെഎസ്ആർടിസി അപകടം; രണ്ട് മരണം, 16 ലേറെ പേർക്ക് പരിക്ക്
ഇതുവരെ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് കെ എസ്. ആർ. ടി. സി. ബസിന്റെയും ടോറസിന്റെയും ഡ്രൈവർമാർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്കാണ് മാറ്റിയത്.
തൃശ്ശൂർ : സംസ്ഥാനത്ത് രണ്ട് അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. കൊച്ചി പാലാരിവട്ടത്തും തൃശ്ശൂർ കുന്നംകുളത്തുമാണ് അപകടമുണ്ടായത്. കൊച്ചിയിൽ അപകടത്തെ തുടർന്ന് രണ്ടു മരണം റിപ്പോർട്ട് ചെയ്തു. രണ്ട് അപകടങ്ങളിലും കെ.എസ്.ആർ.ടി.സി ബസ്സാണ് അപകടത്തിൽ പെട്ടത്.
കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾക്കിടയിൽ പെട്ട ബൈക്ക് യാത്രികരാണ് മരിച്ചത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം മുടങ്ങി.
തൃശ്ശൂർ കുന്നംകുളം കുറുക്കൻ പാറയിൽ നടന്ന അപകടത്തിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിച്ചു. അപകടത്തിൽ 16 ലേറെ പേർക്ക് പരിക്കേറ്റതായിട്ടാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുവായൂരിൽ നിന്നും കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെ എസ്. ആർ.ടി.സി. ബസാണ് മണ്ണ് കയറ്റി വന്ന ടോറസുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ടോറസ് ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത് എന്നാണ് പരിസരവാസികൾ പറയുന്നത്. ഇതുവരെ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് കെ എസ്. ആർ. ടി. സി. ബസിന്റെയും ടോറസിന്റെയും ഡ്രൈവർമാർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്കാണ് മാറ്റിയത്.