5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSRTC: ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം; അധിക സർവ്വീസുമായി കെഎസ്ആർടിസി

KSRTC Additional Services: അന്യസംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താനും, ഈ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ അവധി ആഘോഷിക്കാൻ പോകുന്നതിലെ യാത്ര ദുരിതവും വാർത്തയായതിന് പിന്നാലൊണ് കെഎസ്ആർടിസി അധിക സർവ്വീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

KSRTC: ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം; അധിക സർവ്വീസുമായി കെഎസ്ആർടിസി
Ksrtc
athira-ajithkumar
Athira CA | Published: 19 Dec 2024 21:17 PM

തിരുവനന്തപുരം: ക്രിസ്മസ് – ന്യൂ ഇയർ യാത്രാക്ലേശം ഒഴിവാക്കാനായി കെഎസ്ആർടിസി. ഉത്സവകാലം പ്രമാണിച്ച് കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും. മലയാളികൾ ഏറെയുള്ള ബെം​ഗളൂരു, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കായിരിക്കും അധിക സർവ്വീസുകൾ. നിലവിലുള്ള ബസുകൾക്ക് പുറമെ 38 ബസ്സുകൾ കൂടി അധിക സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ബെം​ഗളൂരുവിലേക്ക് 34 ബസുകളും ചെന്നെെയിലേക്ക് നാല് ബസുകളുമാണ് സർവ്വീസ് നടത്തുക. അന്യസംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താനും, ഈ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ അവധി ആഘോഷിക്കാൻ പോകുന്നതിലെ യാത്ര ദുരിതവും വാർത്തയായതിന് പിന്നാലൊണ് നടപടി. ഉത്സവകാലം കണക്കിലെടുത്ത് പ്രെെവറ്റ് ബസുകളിലെ റേറ്റും നാലിരട്ടി വർദ്ധിച്ചിരുന്നു.

ഉത്സവകാല യാത്രാ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് സംസ്ഥാനത്തിന് അകത്തും കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും. തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ റൂട്ടിൽ അധിക സർവ്വീസുകൾ സജ്ജമാക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രി കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് പരി​ഗണിച്ച് നിലവിലെ സർവ്വീസുകൾക്ക് പുറമെ 24 ബസ്സുകൾ കൂടി തിരുവനന്തപുരം കണ്ണൂർ, കോഴിക്കോട് റൂട്ടിൽ പുതിയതായി സർവ്വീസ് നടത്തും.

ALSO READ: ക്രിസ്മസ് സമ്മാനമായി ക്ഷേമപെൻഷൻ; ആദ്യ ​ഗഡു ലഭിക്കുക 62 ലക്ഷം പേർക്ക്

കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ 4 വോൾവോ ലോ ഫ്ലോളോർ ബസ്സും കോഴിക്കോട് -എറണാകുളം റൂട്ടിൽ 4 സൂപ്പർഫാസ്റ്റ് ബസ്സുകളും സർവ്വീസ് നടത്തും. ഈ ബസുകൾ സർവ്വീസ് ആരംഭിക്കുക കോഴിക്കോട് ഡിപ്പോയിൽ നിന്നാണ്. 4 ലോഫ്ലോർ, 4 മിന്നൽ, 3 ഡീലക്സ്, 5 സൂപ്പർഫാസ്റ്റ് ബസ്സുകൾ അടക്കം 16 ബസ്സുകൾ തിരുവനന്തപുരത്ത് നിന്നും സർവ്വീസ് നടത്തും.

തിരുവനന്തപുരം -കണ്ണൂർ , തിരവനന്തപുരം – കോഴിക്കോട് റൂട്ടിൽ അധിക ബസ്സുകൾ പ്രതിദിനം 8 സർവ്വീസുകൾ വീതം നടത്തും. തിരക്ക് പരി​ഗണിച്ച് അധിക സർവ്വീസുകൾക്ക് ഓൺലൈൻ ടിക്കറ്റ് റിസർവ്വേഷനും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സർവ്വീസുകൾക്ക് പുറമെ കൊട്ടാരക്കര -കോഴിക്കോട് , അടൂർ -കോഴിക്കോട് , കുമിളി -കോഴിക്കോട്, എറണാകുളം -കണ്ണൂർ, എറണാകുളം -കോഴിക്കോട് റൂട്ടിലും കെഎസ്ആർടിസി അധിക സർവ്വീസ് നടത്തും. തിരക്ക് കണക്കിലെടുത്ത കൊല്ലം, കൊട്ടാരക്കര, കോട്ടയം , തൃശൂർ, കോഴിക്കോട് തുടങ്ങി റൂട്ടുകളിൽ ഫാസ്റ്റ് പാസഞ്ചർ സർവ്വീസുകളും അധിക സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസി അധിക സർവ്വീസുകൾ അനുവദിച്ചതോടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ‌തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം പരി​ഗണിച്ച് ബസുകൾ അധിക സർവ്വീസുകൾ നടത്തും.

Latest News