5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSRTC : കെഎസ്ആർടിസി ബസിൽ ഉപേക്ഷിക്കപ്പെട്ട ബാ​ഗിൽ 80 പാക്കറ്റ് സി​ഗരറ്റ്; കണ്ടക്ടർക്കെതിരെ നടപടിയ്ക്ക് ശുപാർശ

KSRTC 80 Packet Cigarette Found : കെഎസ്ആർടിസി ബസിൽ ഉപേക്ഷിക്കപ്പെട്ട ബാ​ഗിൽ സിഗരറ്റ് കണ്ടെത്തിയ സംഭവത്തിൽ കണ്ടക്ടർക്കെതിരെ നടപടിയ്ക്ക് ശുപാർശ. 80 പാക്കറ്റ് സി​ഗരറ്റാണ് ബസിൽ നിന്ന് കണ്ടെത്തിയത്.

KSRTC : കെഎസ്ആർടിസി ബസിൽ ഉപേക്ഷിക്കപ്പെട്ട ബാ​ഗിൽ 80 പാക്കറ്റ് സി​ഗരറ്റ്; കണ്ടക്ടർക്കെതിരെ നടപടിയ്ക്ക് ശുപാർശ
KSRTC 80 Packet Cigarette Found (Image Courtesy -Social Media)
abdul-basith
Abdul Basith | Updated On: 25 Jul 2024 08:50 AM

കെഎസ്ആർടിസി ബസിൽ ഉപേക്ഷിക്കപ്പെട്ട ബാ​ഗിൽ 80 പാക്കറ്റ് സി​ഗരറ്റ് കണ്ടെത്തി. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പർ എക്സ്പ്രസ് ബസിൻ്റെ സീറ്റിൽ ഉപേക്ഷിച്ച നിലയിലാണ് സിഗരറ്റ് വിജിലൻസ് വിഭാഗം കണ്ടെടുത്തത്. സിഗരറ്റ് എക്സൈസിന് കൈമാറി.

സംഭവത്തിൽ കണ്ടക്ടർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്തു. ബസിൽ നിയമവിരുദ്ധ കാര്യങ്ങൾ നടക്കുന്നെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കേണ്ടത് കണ്ടക്ടറാണെന്നും അദ്ദേഹം ഇത് ശ്രദ്ധിച്ചില്ല എന്നുമാണ് വിജിലൻസിൻ്റെ ശുപാർശ. ആരാണ് സിഗരറ്റ് കടത്തിയതെന്ന് വ്യക്തമല്ല.

Also Read : KSRTC Driving School : കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൽ മദ്യം കടത്തിയ ജീവനക്കാരെ വിജിലൻസ് പിടികൂടിയിരുന്നു. ബംഗളൂരു – പത്തനംതിട്ട എസി ഗരുഡ കെഎസ്ആർടിസി ബസിലെ ജീവനക്കാരാണ് മദ്യം കടത്തിയത്. തിരുവനന്തപുരത്ത് നിന്നുള്ള കെഎസ്ആർടിസി വിജിലൻസ് ഓഫീസർ ഷാജു ലോറൻസിന്റെ നേതൃത്വത്തിലുള്ള സംഘം മൂവാറ്റുപുഴയിൽ വച്ച് ബസ് തടഞ്ഞ് മദ്യം പിടികൂടുകയായിരുന്നു.