KSEB : ഇനി അക്ഷയ കേന്ദ്രം വഴി വൈദ്യുതി ബിൽ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി
KSEB : പണം അക്കൗണ്ടിലെത്താൻ വൈകുന്നതിനാൽ അക്ഷയ കേന്ദ്രവും ഫ്രണ്ട്സും വഴി ഇനി വൈദ്യുതി ബില്ലുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി. ഓൺലൈനായും ഓഫീസുകളിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാം.
അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവ വഴി ഇനി വൈദ്യുതി ബിൽ തുക സ്വീകരിക്കില്ലെന്ന് കെഎസ്ഇബി (KSEB). ഇങ്ങനെ അടയ്ക്കുന്ന തുക കെഎസ്ഇബിയുടെ അക്കൗണ്ടിലേക്കെത്താൻ വൈകുന്നതിനാലാണ് തീരുമാനം. ഇങ്ങനെ കാലതാമസമുണ്ടാകുന്നതിനാൽ ഉപഭോക്താക്കൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളും കെഎസ്ഇബി കണക്കിലെടുത്തു. വാർത്താകുറിപ്പിലൂടെയാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്.
ഓൺലൈനിലൂടെയുള്ള ബിൽ അടയ്ക്കലിനെ കെഎഇബി പ്രോത്സാഹിപ്പിക്കുന്നുണ്ട്. യുപിഐ അടക്കം ഓൺലൈനായി ബില്ലടയ്ക്കാൻ പല മാർഗങ്ങളുമുണ്ട്. നിലവിൽ 70 ശതമാനം ഉപഭോക്താക്കളും ബില്ലടയ്ക്കുന്നത് ഇത്തരത്തിലാണ്. ഓൺലൈൻ ബില്ലടയ്ക്കലിനൊപ്പം ഓഫീസുകളിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാം.
Also Read : KSEB Job Trap : കെ.എസ്.ഇ.ബി.യിൽ ജോലി ; രജിട്രേഷൻ ഫീസായി ലക്ഷങ്ങൾ… പുതിയ തട്ടിപ്പു സംഘങ്ങൾ രംഗത്ത്
ഗൂഗിൾ പേ, ഫോൺ പേ തുടങ്ങി എല്ലാ യുപിഐ ആപ്പുകളിലും ഓൺലൈനായി വൈദ്യുതി ബിൽ അടയ്ക്കാനുള്ള സൗകര്യമുണ്ട്. ഈ ആപ്പുകളിലൊക്കെ പ്രത്യേക സെക്ഷൻ തന്നെയുണ്ട് ബില്ലടയ്ക്കാൻ. ഈ സെക്ഷനിൽ കയറി കെഎസ്ഇബി സെലക്ട് ചെയ്ത് കൺസ്യൂമർ നമ്പർ ടൈപ്പ് ചെയ്തുകൊടുത്താൽ നമ്മുടെ ബിൽ എത്രയാണെന്ന് കൃത്യമായി കാണിക്കും. ആ ബിൽ നമുക്ക് അടയ്ക്കാം. ഇനി കെഎസ്ഇബിയുടെ തന്നെ വെബ്സൈറ്റിൽ ക്വിക്ക് പേ എന്ന ലിങ്കിൽ നിന്നും ബില്ലടയ്ക്കാം. ഇവിടെ കൺസ്യൂമർ നമ്പറും മൊബൈൽ നമ്പരുമാണ് വേണ്ടത്.