Kerala PSC KSEB Recruitment: കെഎസ്ഇബിയിൽ 306 അല്ല, 745 ഒഴിവുകൾ; പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനം

KSEB Job Vacancies: കഴിഞ്ഞ വർഷം പി.എസ്.സി മുഖാന്തരം 317 പേരെ കെ എസ് ഇ ബിയിൽ നിയമിച്ചിരുന്നു. അതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ നിയമനമാണിത്.

Kerala PSC KSEB Recruitment: കെഎസ്ഇബിയിൽ 306 അല്ല, 745 ഒഴിവുകൾ; പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനം

Kerala PSC Board( Image Credits: Social Media)

Updated On: 

17 Dec 2024 12:34 PM

തിരുവനന്തപുരം: സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് സന്തോഷ വാർത്ത. കെഎസ്സിബിയിൽ 500-ലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തതായി വിവരം. കെഎസ്ഇബിയിൽ വിവിധ തസ്തികളിലായി 745 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചതായി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് ഉത്തരവ് പുറത്തിറക്കി. നേരത്തെ 306 ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനായിരുന്നു ഫുൾടൈം ഡയറക്ടർമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

അസിസ്റ്റന്റ് എൻ‍ജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ 40 ശതമാനം ( 100 ) ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക. സർ‍വ്വീസിൽ ഉള്ളവരിൽ നിന്നുമുള്ള 10 ശതമാനം ക്വാട്ടയിൽ ആകെയുള്ള 83 ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. സബ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ 30 ശതമാനം (217) ഒഴിവുകളും, ജൂനിയർ അസിസ്റ്റന്റ് / കാഷ്യർ തസ്തികയിൽ 80 ശതമാനം (208) ഒഴിവുകളും കെഎസ്ഇബി ഘട്ടംഘട്ടമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. ഇവ കൂടാതെ, സബ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ സർ‍വ്വീസിൽ ഉള്ളവരിൽ നിന്നുമുള്ള 10% ക്വാട്ടയിൽ ആകെയുള്ള ഒഴിവുകളായ 131-ഉം, ഡിവിഷണൽ അക്കൌണ്ട്സ് ഓഫീസർ തസ്തികയിൽ 33 ശതമാനം പി.എസ്.സി. ക്വാട്ടയിൽ 6-ഉം ഒഴിവുകളാണ് പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുക.

ALSO READ: സെെനിക ഓഫീസർ ആകാനാണോ താത്പര്യം! അപേക്ഷ ക്ഷണിച്ചു, പെൺകുട്ടികൾക്കും അവസരം

നിയമനം ലഭിക്കുന്നവർക്ക് കൃത്യമായി പരിശീലനം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി പരിശീലന കേന്ദ്രങ്ങളിലെ സൗകര്യം ഉറപ്പാക്കുന്നതിനും നിരവധിപേർ വിരമിക്കുന്ന സാഹചര്യത്തിൽ സാമ്പത്തികമായും ഭരണപരമായും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായാണ് ഘട്ടംഘട്ടമായി നിയമനം നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്നും കെഎസ്ഇബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.

ഒഴിവ് വിവരം പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തതിന് ശേഷം നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താനാവും നീക്കം. സബ് എൻജിനീയർ (ഇലക്ട്രിക്കൽ), ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ തസ്തികകളിലെ നിയമനത്തിനായി നേരത്തെ നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഇപ്പോഴും നിലവിൽ ഉണ്ട്. അതുപോലെ, സബ് എൻജീനിയർ ഇലക്ട്രിക്കൽ തസ്തികയിലെ ചുരുക്കപ്പട്ടികയും നേരത്തെ തയ്യാറാക്കി വച്ചിട്ടുണ്ട്. ഈ ലിസ്റ്റുകൾ മുൻനിർത്തിയായിരിക്കും നിയമന നടപടികൾ സ്വീകരിക്കുക.

സാമ്പത്തിക പ്രതിസന്ധി കെഎസ്ഇബിയെയും അലട്ടുന്നുണ്ട്. ചെലവ് ചുരുക്കുന്നതിന്റെ ഭാ​ഗമായി 30,321 തസ്തികകളാണ് കെഎസ്ഇബിയിൽ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ നാല് വർഷമായി കെഎസ്ഇബിയിൽ കാര്യക്ഷമമായ നിയമനങ്ങൾ നടന്നിട്ടില്ല. ഏകദേശം‌ ആറായിരത്തിലധികം പേർ ഇതിനൊടകം കെഎസ്ഇബിയിൽ നിന്ന് വിരമിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പി.എസ്.സി മുഖാന്തരം 317 പേരെ കെ എസ് ഇ ബിയിൽ നിയമിച്ചിരുന്നു. അതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ നിയമനമാണിത്.

Related Stories
Christmas Exam Question Paper Leak: സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സർക്കാർ അധ്യാപകരാണോ നിങ്ങൾ? എങ്കിൽ പണി വരുന്നുണ്ട്! മുന്നറിയിപ്പുമായി മന്ത്രി
Kerala Lottery Result Today December 17 : ലക്ഷപ്രഭുവേ കൊട് കൈ ! 75 ലക്ഷത്തിന്റെ ഭാഗ്യശാലി നിങ്ങള്‍ അല്ലേ ? സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kochi Airport Air India Express  : ടേക്ക് ഓഫിന് ശേഷം റൺവേയിൽ ടയറിൻ്റെ ഭാഗങ്ങൾ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി താഴെയിറക്കി
Wild Animal Attack: കാട് കയ്യേറുന്ന മനുഷ്യനും അവര്‍ക്കിടയിലെ മൃഗങ്ങളും; വന്യജീവി ആക്രമണത്തിന് കാരണം നമ്മള്‍ തന്നെയോ?
Christmas New Year Bumper 2025: 20 കോടിക്കായി ടിക്കറ്റെടുക്കാം; ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വില്‍പ്പന ഇന്ന് മുതല്‍
Sabarimala: സന്നിധാനത്ത് മേൽപ്പാലത്തിന് മുകളിൽ നിന്ന് ചാടിയ തീർത്ഥാടകൻ മരിച്ചു
പശുവിൻ പാലിന് പകരം സോയാ മിൽക്ക് ആയാലോ?
ക്യാന്‍സറിന്റെ സ്‌റ്റേജ് സീറോയെ അറിയാം; കരുതലോടെ ഇരിക്കാം
വനിതാ പ്രീമിയര്‍ ലീഗില്‍ പണം വാരിയവര്‍
സയ്യിദ് മുഷ്താഖ് അലിയില്‍ തിളങ്ങിയവര്‍, 'പ്രോഗസ് കാര്‍ഡ്'