5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC: കെഎസ്ഇബിയിൽ 306 ഒഴിവുകൾ; പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനം

KSEB to Report Vacancies Details to PSC: നിലവിൽ കെഎസ്ഇബിൽ ഉള്ള ആകെ ഒഴിവുകളിൽ പത്തിലൊന്നിൽ താഴെ മാത്രമേ ഈ നിയമനത്തിലൂടെ നികത്താൻ കഴിയൂ. അടുത്ത വർഷത്തെ വിരമിക്കൽ കൂടിയാകുമ്പോൾ ഒഴിവുകളുടെ എണ്ണത്തിൽ വീണ്ടും കാര്യമായ വർധനവ് ഉണ്ടാകും.

Kerala PSC: കെഎസ്ഇബിയിൽ 306 ഒഴിവുകൾ; പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനം
കേരള പിഎസ്‌സി (image credits: social media)
nandha-das
Nandha Das | Updated On: 14 Dec 2024 10:35 AM

തിരുവനന്തപുരം: കെഎസ്ഇബിയിൽ വിവിധ തസ്തികളിലായി 306 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ഫുൾടൈം ഡയറക്ടർമാരുടെ യോഗത്തിൽ തീരുമാനം. കഴിഞ്ഞ വർഷം കെഎസ്ഇബിയിൽ പി.എസ്.സി മുഖേന 317 പേരെ നിയമിച്ചിരുന്നു. അതിന് ശേഷം നടക്കുന്ന പ്രധാന നിയമന നീക്കം ആണിത്.

നിലവിൽ കെഎസ്ഇബിൽ ഉള്ള ആകെ ഒഴിവുകളിൽ പത്തിലൊന്നിൽ താഴെ മാത്രമേ ഈ നിയമനത്തിലൂടെ നികത്താൻ കഴിയൂ. അടുത്ത വർഷത്തെ വിരമിക്കൽ കൂടിയാകുമ്പോൾ ഒഴിവുകളുടെ എണ്ണത്തിൽ വീണ്ടും കാര്യമായ വർധനവ് ഉണ്ടാകും. അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ തസ്തികയിൽ പി.എസ്.സി ക്വാട്ടയിൽ 100 പേരെയും, സർവീസിലുള്ളവരിൽ നിന്ന് 50 പേരെയും വീതം നിയമിക്കാൻ ആണ് നീക്കം. ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ 50, ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ ആറ് വീതവും നിയമനം പിഎസ്.സി ക്വാട്ടയിൽ നടത്തും.

ഒഴിവ് വിവരങ്ങൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത ശേഷം നിലവിലെ റാങ്ക് ലിസ്റ്റുകളിൽ നിന്നായിരിക്കും നിയമനം നടത്തുക. സബ് എഞ്ചിനീയർ ഇലക്ട്രിക്കൽ, ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ തസ്തികകളിൽ നേരത്തെ പരീക്ഷ നടത്തിയതിൽ നിന്നും റാങ്ക് ലിസ്റ്റ് ഉണ്ട്. അതുപോലെ, അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ തസ്തികയിൽ ചുരുക്കപ്പട്ടിക നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. ഇത് പ്രകാരം ആയിരിക്കും നിയമന നടപടികൾ സ്വീകരിക്കുക.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയിൽ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചിട്ടുള്ളത് 30,321 തസ്തികകളാണ്. എന്നാൽ, പുനഃസംഘടനയുടെ ഭാഗമായി കഴിഞ്ഞ നാല് വർഷക്കാലം കെഎസ്ഇബിയിൽ കാര്യമായി നിയമനം ഒന്നും തന്നെ നടന്നിട്ടില്ല. ഇതിനകം ആറായിരത്തിലധികം പേരാണ് കെഎസ്ഇബിയിൽ നിന്ന് വിരമിച്ചത്. അതോടെ ജീവനക്കാരുടെ എണ്ണം ഏകദേശം 26,800 ആയി കുറഞ്ഞിട്ടുണ്ട്.

ALSO READ: പോലീസ് ജോലിയാണോ സ്വപ്നം? എങ്കില്‍ ഇതാ അവസരം, പിഎസ്‌സി വിജ്ഞാപനം ഉടന്‍

അതേസമയം, പോലീസ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ ഉൾപ്പടെ 47 കാറ്റഗറികളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ ഒമ്പത് വിഭാഗങ്ങളിൽ വിജ്ഞാപനം പുറപ്പെടുവിക്കും. ഇതിൽ പോലീസ് (ആംഡ് പോലീസ് ബറ്റാലിയന്‍) വകുപ്പില്‍ ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി), സബ് ഇന്‍സ്‌പെക്ടര്‍ ഓഫീസ് പോലീസ് (ട്രെയിനി), ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (നേത്ര), കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, ഫിസിക്‌സ്, പുരാവസ്തു വകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍-പോളിമര്‍ ടെക്‌നോളജി, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ പാംഗര്‍ ഇന്‍സ്ട്രക്ടര്‍, കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (കയര്‍ഫെഡ്) സിവില്‍ സബ് എഞ്ചിനീയര്‍ എന്നിവ ഉൾപ്പെടുന്നു. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്ട്രഷൻ നടത്തിയതിന് ശേഷം, വിജ്ഞാപനം പുറപ്പെടുവിക്കുന്നത്തിന് അനുസരിച്ച് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ അയക്കാം.