KSEB Updates: പകൽ വൈദ്യുതി ഉപയോഗിച്ചാൽ ബില്ല് കുറയ്ക്കും; കെഎസ്ഇബി ശുപാർശ ഇങ്ങനെ

KSEB to Reduce Daytime Electricity Rates: കേരളം ദീർഘകാല അടിസ്ഥാനത്തിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങികൊണ്ടിരുന്ന കരാറുകൾ റദ്ധാക്കപ്പെട്ടതോടെ, വർഷം ഇനി അധികമായി  കണ്ടെത്തേണ്ടത് 320 കോടി യൂണിറ്റ് വൈദ്യുതി. ചെലവ് കൂടുന്നതിന് അനുസരിച്ചു വൈദ്യുതി നിരക്കിലും വർദ്ധനവ് ഉണ്ടാവും.

KSEB Updates: പകൽ വൈദ്യുതി ഉപയോഗിച്ചാൽ ബില്ല് കുറയ്ക്കും; കെഎസ്ഇബി ശുപാർശ ഇങ്ങനെ
Updated On: 

29 Jul 2024 11:27 AM

പകൽ സമയത്തെ വൈദ്യുതി ഉപയോഗ നിരക്ക് കുറച്ച് , രാത്രി സമയത്തെ ഉപയോഗ നിരക്ക് കൂട്ടാൻ കെഎസ്ഇബി നീക്കം. ഓഗസ്റ്റിൽ നിരക്ക് പരിഷ്കരണത്തിനായി നൽകുന്ന ശുപാർശയിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്തെ വൈദ്യുതി നിരക്കാണ് വർധിപ്പിക്കുക. ഈ സമയത്തുള്ള വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യത്തിലാണ് നിരക്ക് കൂട്ടാൻ തീരുമാനിച്ചത്. രാത്രി സമയങ്ങളിൽ ഇലക്ട്രിക്ക് വാഹന ചാർജിങ് വർധിച്ചതോടെ വൈദ്യുതി ഉപയോഗവും വർധിച്ചു. ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിൽ എല്ലാ സർക്കാർ ഓഫീസുകളിലും, സ്വാകാര്യ സ്ഥാപനങ്ങളിലും ഇലക്ട്രിക്ക് ചാർജിങ് സൗകര്യം ഏർപ്പെടുത്താൻ കെഎസ്ഇബി ശുപാർശ ചെയ്യും.

ഗാർഹിക ആവശ്യത്തിനും വ്യാവസായിക ആവശ്യത്തിനും വിവിധ സമയക്രമം അനുസരിച്ചു വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് പ്രത്യേക താരിഫ് ആണുള്ളത് (ടൈം ഓഫ് ദ ഡേ-ടിഒഡി). ഇതിന്റെ നിറയ്ക്കും കുറയും. ടിഒഡി താരിഫിൽ നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരെയാണ്. പകൽ സൗരോർജ ഉത്പാദനം കൂടി വരുന്ന സാഹചര്യം കണക്കിലെടുത്തു ഇത് 200 യൂണിറ്റായി കുറയ്ക്കാനും ആലോചനയുണ്ട്.

“വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകൽ സമയത്തെ വൈദ്യുതിയുടെ ഉപയോഗത്തിന് നിരക്ക് കുറയ്ക്കാനും, രാത്രി സമയത്തെ നിരക്ക് കൂട്ടാനും ആലോചിക്കുന്നുണ്ട്. മിക്ക വീടുകളിലും സ്മാർട്ട് മീറ്ററുകളായി, അതിനാൽ ഓരോ സമയത്തെയും വൈദ്യുതി ഉപയോഗം കണക്കാക്കാൻ ആകുമെന്നും”  വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കേരളത്തിൽ ആണവനിലയം പദ്ധതി കൊണ്ടുവരുന്നതിനുള്ള ആദ്യഘട്ട ചർച്ചകൾ പോലും നടന്നിട്ടില്ല, കൂടുതൽ ചർച്ചകൾക്ക് ശേഷമേ തീരുമാനമെടുക്കൂ. സംസ്ഥാനത്തിന് പുറത്തു ആണവനിലയം സ്ഥാപിച്ചാലും കേരളത്തിന് വിഹിതം ലഭിക്കും” എന്നും കൃഷ്ണൻകുട്ടി പറഞ്ഞു.

 

READ MORE: ഇനി വെറും ഒമ്പത് മണിക്കൂറുകൊണ്ട് ബം​ഗളൂരുവിലെത്താം; എറണാകുളം-ബെം​ഗളൂരു വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു, നിരക്കുകളിങ്ങനെ

കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങികൊണ്ടിരുന്ന ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കുന്നതു അപ്പലേറ്റ് ട്രിബ്യുണൽ റദ്ധാക്കിയതോടെ വർഷം 320 കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിന് അധികമായി കണ്ടെത്തേണ്ടത്. ഇതിനെതിരെ കെഎസ്ഇബി സുപ്രീം കോടതിയെ സമീപിക്കുമെങ്കിലും, വിധി വരാൻ വൈകും എന്നുള്ളതുകൊണ്ട് പുതിയ ടെൻഡർ വിളിക്കാൻ തീരുമാനിച്ചു. 15 വർഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതിക്ക്‌ ടെൻഡർ വിളിക്കാനുള്ള കരാർ തയാറാക്കാൻ കെഎസ്ഇബി പവർ ഫിനാൻസ് കോർപറേഷനുമായി(പി എഫ് സി) ധാരണയിലെത്തി. പുതിയ കരാറിൽ യൂണിറ്റിന് ഒരു രൂപ കൂടിയാൽ വർഷം 320 കോടിയും, ഒന്നര രൂപ കൂടിയാൽ വർഷം 480 കോടിയുമാവും അധിക ചെലവ് വരുക. ഈ ചെലവ് കൂടുന്നതിന് അനുസരിച്ചു വൈദ്യുതി നിരക്കിലും വർദ്ധനവ് ഉണ്ടാവും.

കോൾ ലിങ്ക്ഡ് പവർ പർച്ചേസ് സംവിധാനം വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനായി കേന്ദ്ര സർക്കാരിനെയും സമീപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ടെൻഡർ നൽകി വൈദ്യുതി വാങ്ങാൻ സാധിക്കും. അതോടൊപ്പം അടുത്ത വർഷം ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ ഹ്രസ്വകാല വൈദ്യുതി കരാറുകളിൽ ഏർപ്പെടാനും തീരുമാനം ആയിട്ടുണ്ട്.

Related Stories
Forest Act Amendment: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Neyyattinkara Samadhi Case: സമാധിയാകുമെന്ന് ചെറുപ്പത്തിലെ പറഞ്ഞിരുന്നു, കണ്ടിട്ട് നാല് വർഷം , പറഞ്ഞത് ഫോണിൽ എടുത്ത് വെക്കണമായിരുന്നു ; ഗോപൻ സ്വാമിയുടെ സഹോദരി
Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍