KSEB: കെഎസ്ഇബി ഇനി പഴയതുപോലല്ല, ഡിസംബറില്‍ വന്‍ മാറ്റങ്ങളാണ്; ഇക്കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴി മാത്രം

KSEB Digital Application: പുതിയ വൈദ്യുതി കണക്ഷന്‍ എടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് വലിയ പ്രതിസന്ധി നേരിടേണ്ടതായി വന്നിരുന്നു. കാലതാമസം നേരിടുന്നതുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതി പരിഗണിച്ചുകൊണ്ടാണ് അപേക്ഷകള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചതെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നുണ്ട്.

KSEB: കെഎസ്ഇബി ഇനി പഴയതുപോലല്ല, ഡിസംബറില്‍ വന്‍ മാറ്റങ്ങളാണ്; ഇക്കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴി മാത്രം

കെഎസ്ഇബി കാര്യാലയം (Image Credits: Social Media)

Published: 

01 Dec 2024 07:08 AM

തിരുവനന്തപുരം: 2024, ഡിസംബര്‍ മാസത്തിലേക്ക് കടന്നിരിക്കുകയാണ്. പുതിയ മാസത്തിന്റെ ആരംഭമായതിനാല്‍ തന്നെ പല കാര്യങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്. അക്കൂട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് ഒരു അറിയിപ്പുമായെത്തിയിരിക്കുകയാണ് കെഎസ്ഇബി. പുതിയ വൈദ്യുതി കണക്ഷനെടുക്കുന്നത് ഉള്‍പ്പെടെയുള്ള പല കാര്യങ്ങളും ഓണ്‍ലൈനിലേക്ക് മാറിയിരിക്കുകയാണ്.

പുതിയ വൈദ്യുതി കണക്ഷന്‍ എടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് വലിയ പ്രതിസന്ധി നേരിടേണ്ടതായി വന്നിരുന്നു. കാലതാമസം നേരിടുന്നതുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതി പരിഗണിച്ചുകൊണ്ടാണ് അപേക്ഷകള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചതെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നുണ്ട്. ഏഴ് കാര്യങ്ങളിലാണ് ഡിസംബര്‍ ഒന്ന് മുതല്‍ മാറ്റം വരുന്നത്.

പുതിയ കണക്ഷനോടൊപ്പം മറ്റ് സേവനങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായിട്ടായിരിക്കും സ്വീകരിക്കുന്നത്. സെക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കുന്ന പേപ്പര്‍ അപേക്ഷകള്‍ പൂര്‍ണായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം നല്‍കും എന്ന രീതിയിലായിരിക്കും പരിഗണിക്കുന്നത് എന്ന കാര്യം ഉറപ്പാക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നുണ്ട്.

കെഎസ്ഇബി പുറപ്പെടുവിച്ച അറിയിപ്പ്

പുതിയ വൈദ്യുതി കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ഉള്‍പ്പെടെ കെഎസ്ഇബിയുടെ സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നുവെന്ന് ഉപഭോക്താക്കളുടെ പരാതി പരിഗണിച്ചുകൊണ്ടാണ് പുതിയ നീക്കം. ഇനി മുതല്‍ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചിരിക്കുകയാണ്.

Also Read: KSEB: വീട്ടിലിരുന്ന് വൈദ്യുതി കണക്ഷനെടുക്കാം…; ഡിസംബർ ഒന്ന് മുതൽ അടിമുടിമാറാൻ കെഎസ്ഇബി

  • പുതിയ കണക്ഷനുകള്‍ക്ക് എടുക്കുന്നത് ഉള്‍പ്പെടെയുള്ളവയ്ക്കും മറ്റ് സേവനങ്ങള്‍ക്കും അപേക്ഷകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഓണ്‍
    ലൈനായിട്ട് മാത്രമായിരിക്കും സ്വീകരിക്കുന്നത്.
  • സെക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കുന്ന പേപ്പര്‍ അപേക്ഷകള്‍ പൂര്‍ണമായും ഒഴിവാക്കി.
  • ആരാണോ ആദ്യം അപേക്ഷിക്കുന്നത് അവര്‍ക്ക് ആദ്യം സേവനം എന്ന നിലയില്‍ മാത്രം അപേക്ഷകള്‍ പരിഗണിക്കുന്നുവെന്ന കാര്യം ഉറപ്പാക്കും.
  • എല്ലാ സേവനങ്ങള്‍ക്കുമുള്ള അപേക്ഷ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ്‌സൈറ്റായ WSS.KSEB.IN ല്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും.
  • അപേക്ഷാ ഫീസ് അടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ എസ്റ്റിമേറ്റ് തയാറാകും.
  • എസ്റ്റിമേറ്റ് അനുസരിച്ച് പണമടച്ചാല്‍ ഉടന്‍ സീനിയോരിറ്റി നമ്പറും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ്എംഎസ് അല്ലെങ്കില്‍ വാട്‌സ് ആപ്പ് സന്ദേശമായി ലഭിക്കും.
  • ഓരോരുത്തരുടെയും അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായി തന്നെ ട്രാക്ക് ചെയ്യാവുന്നതാണ്.
Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?