5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSEB: ഇരുട്ടടിയുമായി സർക്കാർ; കേരളപ്പിറവിക്ക് മുമ്പ് വെെദ്യുതി നിരക്ക് വർദ്ധിപ്പിച്ചേക്കും, റിപ്പോർട്ട്

Electricity Charge: സമ്മർ താരിഫ് ഒഴിവായാൽ ഈ വർഷം യൂണിറ്റിന് 30 പെെസയും 2025-26 സാമ്പത്തിക വർഷത്തിൽ 20 പെെസയും 2026-27-ൽ ഏഴ് പെെസയുമാണ് വർദ്ധിക്കുക. ഈ നി‍രയോട് അടുത്താരും നിരക്ക് വർദ്ധനവ്.

KSEB: ഇരുട്ടടിയുമായി സർക്കാർ; കേരളപ്പിറവിക്ക് മുമ്പ് വെെദ്യുതി നിരക്ക് വർദ്ധിപ്പിച്ചേക്കും, റിപ്പോർട്ട്
(Image Courtesy: Kerala State Electricity Board's Facebook)
athira-ajithkumar
Athira CA | Published: 14 Sep 2024 16:11 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വെെ​ദ്യുതി ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ. കേരളപ്പിറവി ദിനമായ നവംബർ 1-ന് മുമ്പ് വെെദ്യുതി നിരക്ക് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കെഎസ്ഇബി ശുപാർശ ചെയ്തിരിക്കുന്ന അതേ നിരക്കിലാണ് വെെദ്യുതി നിരക്ക് വർദ്ധന. വേനൽകാലത്തെ ഉപയോ​ഗത്തിന് കെഎസ്ഇബി ഏർപ്പെടുത്തിയ നിരക്കും നിയമ സാധുത പരിശോധിച്ചതിന് ശേഷം ഒഴിവാക്കിയേക്കും.

റെ​ഗുലേറ്ററി കമ്മീഷൻ ചെയർമാനും അം​ഗങ്ങളും മറ്റു വിദ്​ഗധരും ചേർന്ന് കെഎസ്ഇബി നൽകിയ താരിഫ് പെറ്റിഷനും ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിയമവശങ്ങളും പരിശോധിച്ച് ചാർജ് പരിഷ്കരിക്കുന്നതിൽ തീരുമാനമെടുക്കും. നിലവിൽ യൂണിറ്റിന് 3.25 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. സമ്മർ താരിഫ് ഒഴിവായാൽ ഈ വർഷം യൂണിറ്റിന് 30 പെെസയും 2025-26 സാമ്പത്തിക വർഷത്തിൽ 20 പെെസയും 2026-27-ൽ ഏഴ് പെെസയുമാണ് വർദ്ധിക്കുക. ഈ നി‍രയോട് അടുത്താരും നിരക്ക് വർദ്ധനവ്.

വെെദ്യുതി ബിൽ മലയാളത്തിൽ

അതേസമയം, വൈദ്യുതി ബിൽ ഇനിമുതല്‍ ഉപഭോക്താക്കൾക്ക് മലയാളത്തിലും ലഭിക്കും. ബില്ലുകളിലെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്‌ഇബിയുടെ പുതിയ നീക്കം. മീറ്റര്‍ റീഡിം​ഗ് മെഷീനില്‍ തന്നെ ബിൽ മലയാളത്തിലോ ഇംഗ്ലീഷിലോ ആവശ്യപ്പെടുന്നതിനനുസരിച്ച്‌ നല്‍കാനുള്ള സംവിധാനമാണ് കെഎസ്‌ഇബി ഒരുക്കിയിരിക്കുന്നത്.

ഇംഗ്ലീഷില്‍ നല്‍കുന്ന വൈദ്യുതി ബിൽ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണിലേക്ക് മെസ്സേജായും ഇമെയിലായും ലഭിക്കും കെഎസ്‌ഇബി ആപ്പിലൂടെയും wss.kseb.in എന്ന വെബ്‌സൈറ്റിലൂടെയും ബിൽ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. എനര്‍ജി ചാര്‍ജ്, ഡ്യൂട്ടി ചാര്‍ജ്, ഫ്യുവല്‍സര്‍ ചാര്‍ജ്, മീറ്റര്‍ വാടക എന്നിവ എന്താണെന്നും ഇത് കണക്കാക്കുന്ന രീതിയും വെബ്സെറ്റിൽ നൽകിയിട്ടുണ്ട്. ഈ വിവരങ്ങളും മലയാളത്തില്‍ ലഭ്യമാക്കും.

വെെദ്യുതി ഉപയോ​ഗം കുറയ്ക്കാം…

നമ്മൾ മനസുവച്ചാൽ വീട്ടിലെ വെെദ്യുതി നിരക്ക് ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. ചെറിയ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി.

1. റിമോട്ട് കൊണ്ട് ടി.വി ഓഫ് ചെയ്താൻ ശ്രമിക്കാതെ പ്ലഗ് പോയിന്റ് ഓഫ് ചെയാൽ ശ്രമിക്കുക.

2. വോൾട്ടേജ് കുറവുള്ള സമയത്തും സന്ധ്യാ നേരങ്ങളിലും അയൺ ബോക്സ് ഉപയോഗിക്കരുത്. ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങൾ ഒരുമിച്ച് ഇസ്തിരി ഇടുന്നത് കറന്റ് ചാർജ് കുറയ്ക്കാൻ സഹായിക്കും.

3. മിക്സി 15 മിനിറ്റിൽ കൂടുതൽ തുടർച്ചയായി ഉപയോ​ഗിക്കരുത്. തുടർച്ചയായി ഉപയോ​ഗിക്കുമ്പോൾ മിക്സി ചൂടാകുകയും അത് വഴി വൈദ്യുതി നഷ്ടത്തിനും കാരണമാകും.

4. വെെകിട്ട് 6 മണി മുതൽ രാത്രി 9 മണി വരെ ഫ്രിഡ്ജ് ഓഫാക്കിയിട്ടാല്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയും.

5. ഉപയോ​ഗം കഴിഞ്ഞാൽ ഉടൻ തന്നെ ഫാനും ലെെറ്റും ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക.

6. വെെദ്യുതി ഉപകരണങ്ങളും ഒരേ സമയം ഉപയോ​ഗിക്കാതിരുന്നാൽ വെെദ്യുതി ചാർജ് പരിധി വരെ നിയന്ത്രിക്കാനാവും.