5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

KSEB: സന്തോഷ വാർത്ത; ജൂൺ-ജൂലായ് മാസങ്ങളിൽ കറണ്ട് ബിൽ കുറയും; കാരണം ഇങ്ങനെ…

Current Bill: എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ് വരുത്തുമെന്നും ഇതിനായി പലിശത്തുക നൽകുമെന്നും മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

KSEB: സന്തോഷ വാർത്ത; ജൂൺ-ജൂലായ് മാസങ്ങളിൽ കറണ്ട് ബിൽ കുറയും; കാരണം ഇങ്ങനെ…
KSEB bill
Follow Us
aswathy-balachandran
Aswathy Balachandran | Published: 08 Jun 2024 13:18 PM

തിരുവനന്തപുരം: വൈദ്യുത ബിൽ കൂടുന്നത് ചങ്കിടിപ്പോടെയാണ് ഓരോ മലയാളികളും നോക്കുന്നത്. എന്നാൽ ഇനി പേടിക്കേണ്ട ഇപ്പോൾ ഒരു സന്തോഷവാർത്ത പുറത്തു വന്നിരിക്കുകയാണ്. സംസ്ഥാനത്തെ കെ എസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന വാർത്തയാണ് ഇത്.

വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഈ വിവരം സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ അറിയിച്ചത്. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ് വരുത്തുമെന്നും ഇതിനായി പലിശത്തുക നൽകുമെന്നും മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

600 രൂപ യാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കിൽ പലിശയായി 41 രൂപ കിട്ടുമെന്നാണ് വിവരം. ഈ കണക്കാക്കുന്ന തുക ജൂൺ ജൂലായ് മാസത്തിലെ വൈദ്യുതി ബില്ലിൽ അഡ്‌ജസ്റ്റ്‌മെന്റായി കാണിച്ച് കുറക്കുകയും ചെയ്യും. ബാക്കി തുകയേ ബില്ലിൽ കാണിക്കുകയുള്ളൂ’- മന്ത്രി പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ – എസ്.ടി കാർഡ് കിട്ടാൻ ഇനി സ്റ്റാൻഡിൽ കാത്തു നിൽക്കണ്ട: കെ.എസ്.ആർ.ടി കൺസെഷൻ ഇനി ഓൺലൈൻ വഴി

 

മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ്

സന്തോഷവാർത്ത!കെ എസ് ഇ ബി ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കും. ഇത് കെ എസ് ഇ ബിയുടെ എല്ലാ ഉപഭോക്താക്കൾക്കും മെയ് ജൂൺ ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്ത് നൽകും.

ക്യാഷ് ഡെപ്പോസിറ്റ്: നാം വൈദ്യുതി കണക്ഷൻ എടുക്കമ്പോൾ കണക്റ്റഡ് ലോഡ് അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് ഡെപ്പോസിറ്റ് അടക്കാറുണ്ട്. ഇലക്ട്രിസിറ്റി സപ്ലൈ കോഡിലെ ചട്ടം 67(6) ൽ പറഞ്ഞിരിക്കുന്ന പ്രകാരം, ഈ തുക ദ്വൈമാസ ബില്ലു നൽകപ്പെടുന്ന ഉപഭോക്താവിന്, ശരാശരി പ്രതിമാസ ബില്ലിന്റെ മൂന്ന് ഇരട്ടിയാണ്. മാസ ബില്ല് ആണെങ്കിൽ രണ്ടിരട്ടി.

ഈ തുകയ്ക്ക് കെഎസ്ഇബിഎൽ ഓരോ സാമ്പത്തിക വർഷവും ആ വർഷം ഏപ്രിൽ ഒന്നാം തീയതി നിലനിന്ന ബാങ്ക് പലിശ നിരക്കിൽ നൽകുന്നുണ്ട്. (ഇത് മെയ് മാസം ആണ് ഡിമാന്റ് ചെയ്യുന്നത്). 2023-24 ൽ 6.75 ശതമാനം ആണ് പലിശ നിരക്ക്.ഉദാഹരണം: 600 രൂപ യാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കിൽ പലിശയായി 41 രൂപ കിട്ടും.

ഈ കണക്കാക്കുന്ന തുക ജൂൺ ജൂലായ് മാസത്തിലെ വൈദ്യുതി ബില്ലിൽ അഡ്ജസ്റ്റ്‌മെന്റായി ആയി കാണിച്ച് കുറക്കും. ബാക്കി തുകയേ അടയ്ക്കാനുള്ള തുകയായി ബില്ലിൽ കാണിക്കുകയുള്ളൂ. (കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടുണ്ടെങ്കിൽ എത്ര ദിവസം ആ ഡെപ്പോസിറ്റ് കെഎസ്ഇബിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു എന്ന് കണക്കാക്കി ആനുപാതികമായ പലിശ ലഭിക്കുന്നതാണ്)