5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Electricity Bill: കറൻ്റ് ബില്ല് ഇനി രണ്ട് മാസത്തിൽ അല്ല, ബില്ല് തരാൻ വരുന്നവർക്കും പൈസ അടക്കാം- പുതിയ മാറ്റങ്ങൾ ഇതാ

Electricity Bill: ഉയർന്ന താരിഫും അമിത ബില്ലും ഒഴിവാക്കാനായാണ് പ്രതിമാസ ബിൽ ഏർപ്പെടുത്തുന്നത്. 9 രൂപയാണ് കെഎസ്ഇബി ശരാശരി മീറ്റർ റീഡിം​ഗിന് ചെലവാക്കുന്നത്.

Electricity Bill: കറൻ്റ് ബില്ല് ഇനി രണ്ട് മാസത്തിൽ അല്ല, ബില്ല് തരാൻ വരുന്നവർക്കും പൈസ അടക്കാം- പുതിയ മാറ്റങ്ങൾ ഇതാ
(Image Courtesy: Kerala State Electricity Board's Facebook)
athira-ajithkumar
Athira CA | Published: 17 Sep 2024 11:25 AM

തിരുവനന്തപുരം: രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ഉപഭോക്താക്കളിൽ നിന്ന് മാസം തോറും ബിൽ ഈടാക്കുന്ന കാര്യം കെഎസ്ഇബിയുട‍െ പരി​ഗണനയിൽ. സ്വന്തമായി മീറ്റർ റീഡിം​ഗ് നടത്തി ബില്ല് അടയ്ക്കാനുള്ള സൗകര്യമുണ്ടാകും. സ്പോട്ട് ബില്ലിനൊപ്പം ക്യൂ ആര് കോഡ് ഏർപ്പെടുത്തി പണമടയ്ക്കാനുള്ള സൗകര്യവും കെഎസ്ഇബി ഏർപ്പെടുത്തും. ഉയർന്ന താരിഫും അമിത ബില്ലും ഒഴിവാക്കാനായാണ് പ്രതിമാസ ബിൽ ഏർപ്പെടുത്തുന്നത്.

ഉപഭോ​ഗം 200 യൂണിറ്റിന് മുകളിൽ കടന്നാൽ തുടർന്നുള്ള 8 രൂപ 20 പെെസ താരിഫ് ചാർജ്ജായി നൽകണം. 1.40 കോടി വരുന്ന ഉപഭോക്താക്കൾ ഉയർന്ന തുക ബില്ലായി നൽകേണ്ടി വരും. പ്രതിമാസ ബിൽ ഏർപ്പെടുത്തുന്നത് താരിഫ് ചാർജ് ഒഴിവാക്കുന്നതിന് സഹായകരമാകും. ഇതെല്ലാം എങ്ങനെ നടപ്പാക്കാം എന്നതിനെ കുറിച്ചാണ് കെഎസ്ഇബി പരിഗണിക്കുന്നത്.

9 രൂപയാണ് കെഎസ്ഇബി ശരാശരി മീറ്റർ റീഡിം​ഗിന് ചെലവാക്കുന്നത്. പ്രതിമാസ ബില്ലാകുമ്പോൾ ഇതിൻറെ ഇരട്ടി ചെലവ് വരും. അധിക ജീവനക്കാരെയും സ്പോട്ട് ബില്ലിംഗിനായി നിയമിക്കണം. ഇത് അനാവശ്യ ചെലവായത് കൊണ്ട് ഉപഭോക്താക്കളെ കൊണ്ട് മീറ്റർ റീഡിംഗിന് സൗകര്യം ഏർപ്പെടുത്തനാണ് ശ്രമിക്കുന്നത്. കസ്റ്റമർ കെയർ നമ്പറോ വാട്സ് ആപ്പ് ഗ്രൂപ്പോ ഏർപ്പെടുത്തി സെക്ഷൻ ഓഫീസുകളിൽ വിവരം നൽകി ബിൽ അടയ്ക്കുന്നതും പരി​ഗണനയിലുണ്ട്.

സ്പോട്ട് ബില്ലിം​ഗിന് ജീവനക്കാരെത്തുമ്പോൾ ഉപഭോക്താവിൻറെ റീഡിംഗ് പരിശോധിച്ചാൽ മതി. അപ്പോൾ തന്നെ ക്യൂ ആർ കോഡ് നൽകി പേയ്മെന്റ് നടത്തുന്ന കാര്യവും പരി​ഗണനയിലാണ്. പ്രതിമാസ ബിൽ ഏർപ്പെടുത്തുന്നത് കുടിശിക ഒഴിവാക്കാനും ബാധ്യത കുറയ്ക്കാനും കെഎസ്ഇബിയെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. 3400 കോടിയാണ് നിലവിലെ കെഎസ്ഇബിയുടെ ബാധ്യത. പ്രതിമാസമാകുന്നതോടെ എല്ലാവരും ബിൽ അടയ്ക്കാൻ തയ്യാറാകുമെന്നാണ് ബോർഡ് പ്രതീക്ഷിക്കുന്നത്.

നവംബർ 1ന് മുമ്പായി വെെദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതും കെഎസ്ഇബിയുടെ പരി​ഗണനയിലുണ്ട്. 3.25 രൂപയാണ് നിലവിൽ ഒരു യൂണിറ്റിന്റെ നിരക്ക്. ഇം​ഗ്ലീഷിലുള്ള ഇലക്ട്രിസിറ്റി ബിൽ മലയാളത്തിലും ഉപഭോക്താക്കൾക്ക് ലഭിക്കും. മീറ്റർ റീഡിം​ഗ് മെഷീനിൽ തന്നെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഭാഷയിൽ ബിൽ നൽകാനുള്ള സംവിധാനമാണ് കെഎസ്‌ഇബി ഒരുക്കിയിരിക്കുന്നത്. മൊബൈൽ ഫോണിലേക്ക് മെസ്സേജായും ഇമെയിലായും ഉപഭോക്താക്കൾക്ക് ബിൽ ലഭിക്കും. കെഎസ്ഇബി ആപ്പിലൂടെയും wss.kseb.in എന്ന വെബ്‌സൈറ്റിലൂടെയും ബിൽ ഡൗൺലോഡ് ചെയ്യാനും സാധിക്കും.

Latest News