5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSEB Contractor Attacked: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകി; ചോദ്യം ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാരനെ ആശുപത്രിയിൽ കയറി വെട്ടി

KSEB Contractor Attacked in Hospital: ആക്രമണത്തിൽ മനാഫിന് കൈക്കും നെഞ്ചിനുമാണ് പരിക്കേറ്റത്. ഇവരെ ആക്രമിച്ച നാല് പേർ അടങ്ങുന്ന സംഘം ഉടൻ ഓടി രക്ഷപ്പെടുകയായിരുന്നു.

KSEB Contractor Attacked: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകി; ചോദ്യം ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാരനെ ആശുപത്രിയിൽ കയറി വെട്ടി
Representational ImageImage Credit source: Freepik
nandha-das
Nandha Das | Published: 18 Jan 2025 08:52 AM

വൈക്കം: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിക്കുന്നത് ചോദ്യം ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാരനും കുടുംബത്തിനും നേരെ ആക്രമണം. വൈക്കത്തെ ആശുപത്രിയിൽ വെച്ചാണ് സംഭവം. ആക്രമണത്തിൽ കരാറുകാരന്റെ അച്ഛനും സഹോദരനും പരിക്കേറ്റു. കെഎസ്ഇബി കരാർ ജീവനക്കാരനായ വൈക്കം കച്ചേരിത്തറയിൽ മനാഫ്, മനാഫിന്റെ അച്ഛൻ കെ എം ഷാജി (52), സഹോദരൻ ബാദുഷ (18) എന്നിവർക്ക് വെട്ടേറ്റു.

ആക്രമണത്തിൽ മനാഫിന് കൈക്കും നെഞ്ചിനുമാണ് പരിക്കേറ്റത്. ഇവരെ ആക്രമിച്ച നാല് പേർ അടങ്ങുന്ന സംഘം ഉടൻ ഓടി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെ വൈക്കം പടിഞ്ഞാറേ നടയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സംഭവം. മനാഫും ഷാജിയും ബാദുഷയും പനിയെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ ആണ്.

മനാഫിന്റെ കരാർ തൊഴിലാളികൾ താമസിക്കുന്ന പുളിഞ്ചുവട്ടിലെ വീട്ടിൽ മുൻ കരാർ തൊഴിലാളി കഞ്ചാവ് എത്തിക്കുന്നത് പതിവായിരുന്നു. ചെമ്മനാകരി സ്വദേശി അക്ഷയ് എന്ന ഉണ്ണികുട്ടനാണ് മറ്റ് തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നത്. ഇത് പലതവണ ചോദ്യം ചെയ്തിരുന്നു എന്നും മനാഫ് പൊലീസിന് മൊഴി നൽകി.

വ്യാഴാഴ്ചയും മനാഫും അക്ഷയും തമ്മിൽ ഈ വിഷയത്തെ ചൊല്ലി ഫോണിലൂടെ തർക്കം ഉണ്ടായി. ഇതേ തുടർന്നാണ് അക്ഷയും മൂന്ന് സുഹൃത്തുക്കളും ചേർന്ന് വൈക്കം പടിഞ്ഞാറേ നടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ഇവരെ ആക്രമിക്കുകയായിരുന്നു. മനാഫിനെ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുന്നത് തടയുന്നതിനിടെ ആണ് ഷാജിക്കും ബാദുഷയ്ക്കും വെട്ടേറ്റത്. ബാദുഷയുടെ ഇരുകൈക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വിദഗ്ദ്ധ ചികിത്സക്കായി ബാദുഷയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്രമി സംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും നിസ്സാര പരിക്കേറ്റു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.