KSEB Bill: ഇനി റീഡിങ് എടുക്കുമ്പോൾ തന്നെ വീട്ടിൽ നിന്ന് ബില്ലടക്കാം; പുതിയ നടപടിയുമായി കെ എസ് ഇ ബി
KSEB bills paid through meter reading machines: ഇപ്പോഴത്തെ റീഡിങിനായി ഉപയോഗിക്കുന്ന 5000ലധികം മെഷീനുകളിലും സ്‌പോട്ടിൽ പണം അടക്കാനുള്ള സൗകര്യം ഉൾപ്പെടുത്താനും തീരുമാനം ഉണ്ട്.
തിരുവനന്തപുരം: കെ എസ് ഇ ബി ബിൽ അടക്കാൻ ക്യൂ നിൽക്കുന്ന കാലത്തു നിന്ന് ഓൺലൈൻ പേമെന്റിലേക്ക് നാം എത്തിയിട്ട് അധികം കാലമായില്ല. ഇപ്പോൾ പുതിയൊരു രീതി കൂടി നിലവിൽ വരുത്താനുള്ള നീക്കത്തിലാണ് അധികൃതർ. കെഎസ്‌ഇബി ജീവനക്കാരുടെ മീറ്റർ റീഡിങ് റീഡിങ് മെഷീനിൽ തന്നെ ബിൽ അടക്കുന്ന രീതി വന്നാലോ? ഏറ്റവും എളുപ്പത്തിൽ ബിൽ അടക്കുന്ന ഈ രീതിയില്ക്ക് മാറാൻ ഇനി അധിക കാലമില്ല.
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യു പി ഐ തുടങ്ങിയവയിലൂടെയാണ് ബിൽ അടക്കാൻ കഴിയുക. ഇതിനായി ട്രാൻസാക്ഷൻ ചാർജുകളൊന്നും ഉണ്ടാകില്ല. ബിൽ അടയ്‌ക്കാനുള്ള ‘ആൻഡ്രോയിഡ് സ്‌പോട്ട് ബില്ലിങ് മെഷീൻ’ (പോയിന്റ് ഓഫ് സെയിൽ മെഷീൻ) ഒക്‌ടോബറോടെ പ്രാബല്യത്തിലാകും എന്നാണ് അധകൃതർ വ്യക്തമാക്കുന്നത്.
സ്വൈപ്, പേസ്വിഫ് കമ്പനികളുടെ സ്‌പോട്ട് ബില്ലിങ് മെഷീനുകൾ കാനറാ ബാങ്കിന്റെ സഹകരണത്തോടെയാകും കെഎസ്ഇബി ഉപയോഗിക്കുന്നത് എന്നും വിവരമുണ്ട്. പ്രതിമാസം 90 രൂപയും ജി എസ് ടിയും ആണ് ഇതിനായി കാനറാ ബാങ്കിന് നൽകുന്നത്. ഇപ്പോൾ നിലവിലുള്ള മെഷീനുകൾ ഉപയോഗ ശൂന്യമാകില്ലേ എന്ന സംശയം വേണ്ട.
ALSO READ – കാലാവസ്ഥ മോശമാകുന്നു; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
ഇപ്പോഴത്തെ റീഡിങിനായി ഉപയോഗിക്കുന്ന 5000ലധികം മെഷീനുകളിലും സ്‌പോട്ടിൽ പണം അടക്കാനുള്ള സൗകര്യം ഉൾപ്പെടുത്താനും തീരുമാനം ഉണ്ട്. സെക്ഷൻ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകളിലും ഇത്തരത്തിൽ പണമടയ്‌ക്കാനുള്ള സൗകര്യമൊരുക്കാൻ പദ്ധതിയുണ്ട് എന്നും അധികൃതർ വ്യക്തമാക്കുന്നു.
ഇതിനൊപ്പം “ക്വിക് യുപിഐ പേയ്‌മെന്റ്’ സൗകര്യം നടപ്പാക്കാനും ശ്രമിക്കുന്നുണ്ട്. വൈദ്യുതി ബില്ലിൽ ക്യൂ ആർ കോഡ് ഉൾപ്പെടുത്തും. ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് ഉപഭോക്താവ് അടയ്‌ക്കുന്ന തുക കെഎസ്‌ഇബിയുടെ അക്കൗണ്ടിലെത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കുക. കൺസ്യൂമർ നമ്പർ, ബിൽതുക, അവസാനതീയതി എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാവും. കെഎസ്ഇബി ഐടി വിഭാഗവും ഇതിനൊപ്പം കാനറാ ബാങ്കും സഹകരിച്ചാണ് ഈ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുക.