Power Cut: വൈദ്യുതി ഉപയോഗം കുറച്ചോളൂ; ഇന്ന് ഈ സമയത്ത് കറന്റ് പോകുമെന്ന് കെഎസ്ഇബി
KSEB Power Cut Latest Updates: പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള പവര്‍ ലഭ്യതയില്‍ കുറവുള്ളതിനാലാണ് വൈദ്യുതി നിയന്ത്രണം. അതിനാല്‍ വൈദ്യുതി ഉപയോഗം കുറച്ച് എല്ലാവരും സഹായിക്കണമെന്ന് കെഎസ്ഇബി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടുണ്ടാകുമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്. വൈകീട്ട് ആറ് മണിക്ക് ശേഷം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം (Power Cut) ഉണ്ടാകുമെന്നാണ് കെഎസ്ഇബി (KSEB) അറിയിച്ചിരിക്കുന്നത്. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള പവര്‍ ലഭ്യതയില്‍ കുറവുള്ളതിനാലാണ് വൈദ്യുതി നിയന്ത്രണം. അതിനാല്‍ വൈദ്യുതി ഉപയോഗം കുറച്ച് എല്ലാവരും സഹായിക്കണമെന്ന് കെഎസ്ഇബി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന്( 30.09.2024 ) വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുള്ളതിനാല്‍ ഇന്ന് വൈകീട്ട് 6 മണിക്കുശേഷം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് മാന്യ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു.
കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Also Read: Kseb Thalayazham: ബാറിൽ ബില്ലടക്കാൻ പറഞ്ഞതിന് വൈദ്യുതി കളഞ്ഞു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങാന്‍ കാരണം അധികൃതര്‍
എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. അറ്റക്കുറ്റപ്പണിക്കായി സബ് സ്റ്റേഷന്‍ ബോര്‍ഡ് കത്ത് നല്‍കിയിരുന്നു, എന്നിട്ടും അനുമതി നല്‍കുന്നത് അധികൃതര്‍ വൈകിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. ആറുമാസത്തിലൊരിക്കലാണ് ആശുപത്രിയില്‍ അറ്റക്കുറ്റപ്പണി നടത്തുന്നത്. ഈ സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം എസ്എടി ആശുപത്രിക്കാണ്. ആശുപത്രിയിലെ ട്രാന്‍സ്‌ഫോര്‍മറിലെ വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ മാറ്റിസ്ഥാപിച്ചു കൊണ്ട് പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. ഞായറാഴ്ച മൂന്ന് മണിക്കൂര്‍ നേരം ആശുപത്രി പൂര്‍ണമായും ഇരുട്ടിലായിരുന്നു.