5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KP Yohannan : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മാർ അത്തനേഷ്യസ് യൊഹാൻ കാലം ചെയ്തു

KP Yohannan Believers Church Death News : അമേരിക്കയിലെ ടെക്സസിലെ ഡാലസിൽ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിൽ തുടരവെയാണ് മാർ അത്തനേഷ്യസിൻ്റെ അന്ത്യം

KP Yohannan : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മാർ അത്തനേഷ്യസ് യൊഹാൻ കാലം ചെയ്തു
മാർ അത്തനേഷ്യസ് യൊഹാൻ പ്രഥമൻ മെത്രാപൊലീത്ത
jenish-thomas
Jenish Thomas | Updated On: 08 May 2024 21:37 PM

പത്തനംതിട്ട : ബിലീവേഴ്സ് ഈസ്റ്റൺ ചർച്ച് സഭയുടെ പരമാധ്യക്ഷൻ മാർ അത്തനേഷ്യസ് യൊഹാൻ പ്രഥമൻ മെത്രാപൊലീത്ത (കെ പി യോഹന്നാൻ) കാലം ചെയ്തു. അമേരിക്കയിലെ ഡാലസിലുണ്ടായ അപകടത്തിലൽ പരിക്കേറ്റ് ചികിത്സിയിൽ ഇരിക്കെയാണ് മാർ അത്തനേഷ്യസിൻ്റെ അന്ത്യം. ഡാലസിൽ പ്രഭാതസവാരിക്കിടെ ഉണ്ടായ അപകടത്തിൽ മാർ അത്തനേഷ്യസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘതത്തെ തുടർന്നാണ് ഇന്ന് ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം.

ഇന്നലെ ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 5.30നായിരുന്നു മാർ അത്തനേഷ്യസിന് വാഹനമിടിച്ച് പരിക്കേൽക്കുന്നത്. തലയ്ക്കും നെഞ്ചിൻ്റെ ഭാഗത്തുമായിരുന്നു പരിക്കേറ്റത്. അശുപത്രിയിൽ പ്രവേശിപ്പിച്ച മാർ അത്തനേഷ്യസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. തുടർന്ന് ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഖബറടക്കം തുടങ്ങിയ മറ്റ് വിവരങ്ങൾ സുന്നഹദോസ് കൂടി ചേർന്ന് ആലോചിച്ചതിന് ശേഷം പങ്കുവെക്കുമെന്ന് ബിലീവേഴ്സ് ചർച്ച അറിയിച്ചു.

1950ൽ നിരണത്താണ് മാർ അത്തനേഷ്യസിൻ്റെ ജനനം. കെ പി യോഹന്നാൻ എന്നായിരുന്നു ആദ്യകാല നാമം.1990ലാണ് കെ പി യോഹന്നാൻ ബിലീവേഴ്സ ഈസ്റ്റേൺ ചർച്ച എന്ന സഭ സ്ഥാപിക്കുന്നത്. തുടർന്ന് 2003ൽ സഭ പരമാധ്യക്ഷനായി മാർ അത്തനേഷ്യസ് യൊഹാൻ പ്രഥമൻ മെത്രാപൊലീത്ത എന്ന പേരിൽ സ്വയം സ്ഥാനമേൽക്കുകയും ചെയ്തു. പിന്നീട് ബിലീവേഴ്സ് ചർച്ചിൻ്റെ സ്കൂകൾ ആശുപ്ത്രി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ നിർമിക്കുകയും ചെയ്തു.