Kozhikode: കോഴിക്കോട് അധ്യാപിക തൂങ്ങിമരിച്ച നിലയിൽ; ശമ്പളം ലഭിക്കാത്തതിനാലെന്ന് കുടുംബം
Teacher Commits Suicide In Kozhikode: കോഴിക്കോട് അധ്യാപിക തൂങ്ങിമരിച്ച നിലയിൽ. എയ്ഡഡ് സ്കൂൾ അധ്യാപികയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുൻപ് ജോലി ചെയ്ത സ്കൂളിൽ നിന്ന് ശമ്പളം ലഭിക്കാത്തതാണ് ജീവനൊടുക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു.

പ്രതീകാത്മക ചിത്രം
കോഴിക്കോട് എയ്ഡഡ് സ്കൂൾ അധ്യാപിക തൂങ്ങിമരിച്ച നിലയിൽ. താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റ് നടത്തുന്ന കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂൾ അധ്യാപികയായ അലീന ബെന്നിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കട്ടിപ്പാറ സ്വദേശിയാണ് അലീന ബെന്നി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് പോലീസ് കേസെടുത്തു.
ഈ മാസം 19ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അലീനയെ സ്വന്തം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്കൂളിൽ എത്താത്തതിനെ തുടർന്ന് പ്രധാനാധ്യാപകൻ പലതവണ ഫോൺ വിളിച്ചെങ്കിലും ടീച്ചർ ഫോണെടുത്തില്ല. തുടർന്ന് പ്രധാനാധ്യാപകൻ ഇക്കാര്യം അലീനയുടെ പിതാവ് ബെന്നിയെ അറിയിച്ചു. ഈ സമയത്ത് ബെന്നി പുറത്തായിരുന്നു. ഇദ്ദേഹം തിരികെയെത്തിയപ്പോൾ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരുവർഷമായി അലീന ജോലി ചെയ്തിരുന്നത് കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലായിരുന്നു.
സെൻ്റ് ജോസഫ് എൽപി സ്കൂളിൽ വരുന്നതിന് മുൻപ് താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലു സ്കൂളിലാണ് അലീന ബെന്നി ജോലിചെയ്തിരുന്നത്. അഞ്ച് വർഷം ഇവിടെ അധ്യാപികയായി ജോലിചെയ്തിരുന്ന സമയത്ത് മാനേജ്മെൻ്റ് ശമ്പളമൊന്നും നൽകിയിരുന്നില്ല എന്ന് കുടുംബം ആരോപിച്ചു. ജോലിയ്ക്കായി 13 ലക്ഷം രൂപ നൽകിയെങ്കിലും ആറ് വർഷമായിട്ടും സ്ഥിരനിയമനം ലഭിച്ചിട്ടില്ല. കോടഞ്ചേരി സ്കൂളിലെ അധ്യാപകർ ചേർന്ന് സ്വരൂപിച്ച തുകയാണ് ഇവർക്ക് വേതനമായി നൽകിയിരുന്നത്.
താമരശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളില്‍ അഞ്ച് വര്‍ഷം അധ്യാപികയായി ജോലി ചെയ്തിരുന്നു. ഈ സമയത്ത് അവര്‍ ശമ്പളമൊന്നും നല്‍കിയിരുന്നില്ലെന്ന് കുടുംബം പറയുന്നു. ജോലിക്കായി പതിമൂന്ന് ലക്ഷം രൂപ ഇവര്‍ രൂപതയ്ക്ക് നല്‍കിയെന്നും ആറ് വര്‍ഷമായിട്ടും സ്ഥിരം നിയമനം ആയിട്ടില്ലെന്നും കുടുംബം പറയുന്നു. പോസ്റ്റ് ക്രിയേഷൻ നടക്കുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിട്ടില്ല. കോടഞ്ചേരി സ്‌കൂളിലെ അധ്യാപകരും മറ്റും സ്വരൂപിച്ച തുകയാണ് ഇവര്‍ക്ക് വേതനമായി ലഭിച്ചിരുന്നത്. ഇതിൻ്റെ മനോവിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.